ധനുഷിന്റെ മാസ് എന്റർടെയ്നർ; 'നാനേ വരുവേന്‍' കേരളത്തിലെത്തിക്കാന്‍ ആന്റണി പെരുമ്പാവൂർ

By Web TeamFirst Published Sep 9, 2022, 7:33 AM IST
Highlights

'തിരുചിത്രമ്പലം' ആണ് ധനുഷിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പ്രകാശ് രാജും പ്രധാനകഥാപാത്രമായി എത്തിയ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു. 

നുഷ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'നാനേ വരുവേന്‍'. ധനുഷിന്റെ സഹോദരൻ സെൽവരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്റ്റംബർ 30ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് വിവരം. ഈ അവസരത്തിൽ ചിത്രത്തിന്റെ കേരളത്തിലെ വിതരണത്തെ സംബന്ധിച്ച വിവരമാണ് പുറത്തുവരുന്നത്. 

ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശിർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുക. ആന്റണി പെരുമ്പാവൂർ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. 'ഏറെ അഭിമാനത്തോടെ ധനുഷിന്റെ നാനേ വരുവേന്‍ സെപ്റ്റംബറിൽ കേരളത്തിലെത്തിക്കുന്നു' എന്നാണ് ആന്റണി പെരുമ്പാവൂർ കുറിച്ചത്. 

'മേയാത മാൻ' എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 'സാനി കായിദ'ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍  കലൈപ്പുലി എസ് താണുവാണ് ചിത്രത്തിന്റെ നിര്‍മാണം. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍.

അതേസമയം, 'തിരുചിത്രമ്പലം' ആണ് ധനുഷിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മിത്രൻ ജവഹര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ എന്നിവരുമായി ചേര്‍ന്ന് മിത്രൻ ജവഹര്‍ തന്നെയാണൻ് തിരക്കഥ എഴുതിത്. നിത്യാ മേനോൻ റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പ്രകാശ് രാജും പ്രധാനകഥാപാത്രമായി എത്തിയ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു. 

ശിവകാര്‍ത്തികേയനും കമല്‍ഹാസനും പിന്നാലെ ധനുഷ്, 'തിരുച്ചിദ്രമ്പല'വും 100 കോടി ക്ലബില്‍

രിടവേളയ്ക്ക് ശേഷം ധനുഷിന്റേതായി തിയറ്ററുകളിലെത്തിയ ചിത്രമാണ് 'തിരുച്ചിദ്രമ്പലം'. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രസന്ന ജി കെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. ഓം പ്രകാശാണ് ഛായാഗ്രാഹകൻ. 'യാരടി മോഹനി' എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രൻ ജവഹറും ഒന്നിക്കുന്നു എന്നതിനാല്‍ ഏറെ പ്രതീക്ഷയുള്ളതാണ് ''തിരുച്ചിദ്രമ്പലം'.

click me!