'ആ കഷണ്ടി തലയിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തിട്ടാണ് അന്ന് ഇറങ്ങിയത്'; അഭയ ഹിരൺമയി

Published : Dec 04, 2022, 11:31 AM ISTUpdated : Dec 04, 2022, 11:35 AM IST
'ആ കഷണ്ടി തലയിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തിട്ടാണ് അന്ന് ഇറങ്ങിയത്'; അഭയ ഹിരൺമയി

Synopsis

സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് പ്രിയ നടന്, സഹപ്രവർത്തകന് അനുശോചനം അറിയിച്ചു കൊണ്ട് രം​ഗത്തെത്തുന്നത്.

ഴിഞ്ഞ ദിവസമാണ് മലയാള സിനിമയുടെ ഉള്ളുലച്ച് കൊണ്ട് നടൻ കൊച്ചു പ്രേമൻ വിടപറഞ്ഞത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് പ്രിയ നടന്, സഹപ്രവർത്തകന് അനുശോചനം അറിയിച്ചു കൊണ്ട് രം​ഗത്തെത്തുന്നത്. കൊച്ചു പ്രേമന്റെ അനന്തരവളും ഗായികയുമായ അഭയ ഹിരൺമയി സോഷയൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

കുടുംബത്തിലെ ഏറ്റവും സീരിയസ് ആയിട്ടുള്ള എന്നാൽ വല്ലപ്പോഴും വായ തുറന്നാൽ ചുറ്റും ഇരിക്കുന്നവർക്ക് ചിരിക്കാൻ വകയുണ്ടാകും. താൻ കണ്ട പൂർണ കലാകാരനാണ് കൊച്ചു പ്രേമനെന്നും അഭയ ഹിരൺമയി കുറിക്കുന്നു. അവസാനം കണ്ടു ഇറങ്ങുമ്പോ കഷണ്ടി തലയിൽ കെട്ടിപിടിച്ചു ഉമ്മ കൊടുത്തിട്ടാണ് ഇറങ്ങിയതെന്നും അഭയ കുറിച്ചു. 

അഭയ ഹിരൺമയിയുടെ വാക്കുകൾ ഇങ്ങനെ

അവസാനം കണ്ടു ഇറങ്ങുമ്പോ കഷണ്ടി തലയിൽ കെട്ടിപിടിച്ചു ഉമ്മ കൊടുത്തിട്ടാണ് ഇറങ്ങിയത് ....എല്ലാ പ്രാവശ്യത്തെയും പോലെ .. ചില്ലു കൂട്ടിലെ അവാർഡുകളെയും അംഗീകാരങ്ങളെക്കാളും ഉപരി ചെയ്തു വച്ചിരിക്കുന്ന അസാമാന്യ ക്രാഫ്റ്റ് സൃഷ്ടികളെ നോക്കി നിന്ന് അതിശയിച്ചിട്ടുണ്ട് ...വഴിയിൽ വലിച്ചെറിയുന്ന മിട്ടായി തുണ്ടു പോലും മാമന്‍റെ വീട്ടിലെ ഫ്ലവർക്കേസിലെ ഫ്ലവർ ആണ് .. മണിക്കൂറുകളോളം ഇരുന്നു അതിനു വേണ്ടി അസ്വദിച്ചു പണിയെടുക്കുന്നത് കാണുമ്പോ ഞാൻ ഈ കലാകാരന്റെ മരുമകൾ ആണല്ലോ എന്ന് എത്ര വട്ടം അഭിമാനം കൊണ്ടിട്ടുണ്ട് ...കുടുംബത്തിലെ ഏറ്റവും സീരിയസ് ആയിട്ടുള്ള എന്നാൽ വല്ലപ്പോഴും വായ തുറന്നാൽ ചുറ്റും ഇരിക്കുന്നവർക്ക് ചിരിക്കാൻ വകയുണ്ടാകും ....ഞാൻ കണ്ട പൂർണ കലാകാരന് ,കുടുംബത്തിന്റെയും കൂടെ അഭിമാനമായ അഭിനേതാവിനു പരാതികലും പരിഭവിച്ചതും ഉമ്മവച്ചതും സമ്മാനങ്ങൾ തന്നതിനഉം ഒക്കെ കെട്ടിപിടിച്ചു നൂറു ഉമ്മ!! Anniekuttyudae രാജു അണ്ണന്, ഞങ്ങളുടെ രാജു മാമ്മന്.

പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കാൻ നിരാഹാരം കിടന്ന കൊച്ചു പ്രേമൻ

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം