Asianet News MalayalamAsianet News Malayalam

പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കാൻ നിരാഹാരം കിടന്ന കൊച്ചു പ്രേമൻ

സിനിമയിലും സീരിയലുകളിലും അമ്മ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ ​ഗിരിജയാണ് കൊച്ചു പ്രേമന്റെ ഭാര്യ.

late actor kochu preman wife girija love story
Author
First Published Dec 3, 2022, 6:19 PM IST

കൊച്ചു പ്രേമൻ എന്ന അതുല്യനടന്റെ വിയോ​ഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ്. തന്റേതായ ശൈലിയിൽ മലയാളികളെ കുടുകുടെ ചിരിപ്പിച്ച ആ ഹാസ്യമാന്ത്രികൻ ഇനി ഇല്ലായെന്നത് സിനിമാസ്വാദകരെയും നൊമ്പരപ്പെടുത്തു. നാടക- സിനിമാ നടനായ കൊച്ചു പ്രേമനെയാണ് മലയാളികള്‍ക്ക് ഏറെ പരിചിതം. എന്നാല്‍ പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കാന്‍ നിരാഹാരം കിടന്ന കൊച്ചു പ്രേമനെ അധികം ആര്‍ക്കും അറിയില്ല.

സിനിമയിലും സീരിയലുകളിലും അമ്മ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ ​ഗിരിജയാണ് കൊച്ചു പ്രേമന്റെ ഭാര്യ. നാടകത്തില്‍ അഭിനയിക്കുന്ന കാലത്താണ് ​ഗിരിജയെ കൊച്ചു പ്രേമൻ കാണുന്നതും പ്രണയിക്കുന്നതും. തന്റെ ഇളയ അനുജത്തിയെ പാട്ട് പഠിപ്പിക്കാനായി തിരുവനന്തപുരം മ്യൂസിക് കോളേജിൽ നിന്നും ഒര ടീച്ചർ വരുമായിരുന്നു. ഈ ടീച്ചറുടെ റൂം മേറ്റായിരുന്നു ​ഗിരിജ. കോളേജ് കഴിഞ്ഞ് പാട്ട് പഠിപ്പിക്കാൻ വരുന്ന ടീച്ചറിന്റെ കൂടെ ​ഗിരിജയും വരും. അവരെ തിരികെ കൊണ്ടുവിടേണ്ട ജോലി കൊച്ചു പ്രേമനാണ്. അങ്ങനെ കൊണ്ടുവിട്ട് കൊണ്ടുവിട്ട് ഒടുവിൽ ​ഗിരിജയെ അദ്ദേഹം ജീവിതത്തിലേക്ക് കൊണ്ടുവന്നു. 

late actor kochu preman wife girija love story

ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഗിരിജ, ആദ്യം എതിര്‍ക്കുകയാണ് ചെയ്തത്. എത്ര ശ്രമിച്ചിട്ടും ഗിരിജ സമ്മതം മൂളിയില്ല. ​ഗിരിജ സമ്മതം അറിയിക്കാതെ ആയതോടെ കൊച്ചു പ്രേമൻ നിരാഹാരം കിടക്കാൻ തുടങ്ങി. ഏഴ് ദിവസം ആയിരുന്നു നിരാഹാരം. അവസാനം അദ്ദേഹം തലകറങ്ങി വീണു. എല്ലാവരും നടനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് തന്നെ കെട്ടാന്‍ വേണ്ടിയാണ് പ്രേമൻ, നിരാഹാരം കിടന്നതെന്ന് ​ഗിരിജ അറിയുന്നത്. പിന്നീട് പലരും കൊച്ചു പ്രേമന് വേണ്ടി ​ഗിരിജയോട് സംസാരിച്ചു. ഒടുവിൽ കൊച്ചു പ്രേമനെ വിവാഹം കഴിക്കാൻ ഗിരിജ സമ്മതിക്കുക ആയിരുന്നു.

നാടകത്തിലൂടെ അഭിനയരം​ഗത്തേക്ക്, 250ലേറെ ചിത്രങ്ങള്‍, കൊച്ചു പ്രേമന്‍ അനശ്വരമാക്കിയ സിനിമകള്‍

​ഗിരിജയുടെ വീട്ടുകാർ സമ്മതിക്കാത്തതിനാൽ രജിസ്റ്റർ വിവാഹമായിരുന്നു നടന്നത്. ശേഷം വലിയ കോലാഹലങ്ങളൊക്കെ സംഭവിച്ചുവെങ്കിലും ​ഗിരിജയെ വീണ്ടും വീട്ടുകാരുടെ സമ്മതത്തോടെ കൊച്ചു പ്രേമൻ വിവാഹം കഴിച്ചു. കഴിഞ്ഞ മുപ്പത്തിയെട്ട് വര്‍ഷം കൊച്ചു പ്രേമന്റെ സന്തത സഹചാരിയായി ​ഗിരിജയും ഒപ്പം ഉണ്ടായിരുന്നു. 

Follow Us:
Download App:
  • android
  • ios