'നിനക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ'; പരിഹസിച്ചയാൾക്കെതിരെ രൂക്ഷവിമർശനവുമായി അഭിലാഷ്

Published : Feb 04, 2026, 12:05 PM IST
Abhilash

Synopsis

പരിഹസിച്ചയാൾക്കെതിരെ രൂക്ഷവിമർശനവുമായി ബിഗ് ബോസ് താരം അഭിലാഷ്.

ടിക് ടോക്കിലൂടെ സോഷ്യൽ മീഡിയയിൽ ചുവടുവച്ച ആളാണ് അഭിലാഷ്. ഇന്ന് യുട്യൂബിൽ ഒൻപത് ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സുണ്ട് ഇദ്ദേഹത്തിന്. ബിഗ്ബോസ് മലയാളം സീസൺ 7 ലും അഭിലാഷ് മാറ്റുരച്ചിരുന്നു. ഡാൻസ് ആണ് അഭിശ്രീയുടെ പ്രധാന ഏരിയ. സോഷ്യൽ മീഡിയയാണ് അഭിലാഷിന്റെ പ്രധാന തട്ടകം. ഭാര്യ ശ്രീകുട്ടിയുടേയും അഭിലാഷിന്റെയും പേരുകൾ തമ്മിൽ ചേർത്തുള്ള അഭിശ്രീ എന്ന പേരിലാണ് ഇൻസ്റ്റാഗ്രാമിലും യുട്യൂബിലും ഇവർ അറിയപ്പെടുന്നത്. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് അഭിലാഷ് കൂടുതൽ ശ്രദ്ധേയനാകുന്നത്. കാലിന് സ്വാധീനം ഇല്ലെങ്കിലും അതിനെ ഒരു കുറവായി കാണാതെ മികച്ച രീതിയിൽ ഡാൻസ് അവതരിപ്പിച്ച് മുന്നേറിയ അഭിലാഷ് ഏറെ കയ്യടികൾ നേടിയിരുന്നു. ഭിന്നശേഷിക്കാരായ ആളുകളെ പരിഹസിച്ച് റീൽ ചെയ്തയാൾക്കെതിരം രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അഭിലാഷ് ഇപ്പോൾ.

''ഞാൻ ബിഗ് ബോസിൽ പോകുന്നതിന് മുൻപ് സീരിയൽ നടി അമൃത കാലും കയ്യും വയ്യാത്ത എന്നെപോലുള്ള ആളുകളെ വിമർശിച്ച് വീഡിയോ ചെയ്തിരുന്നു. അന്നും ഞാൻ പ്രതികരിച്ചിരുന്നു. എനിക്ക് ഒരു സുഹൃത്തുണ്ട്. അവന് കയ്യില്ല. അമൃത ചെയ്ത വീഡിയോ അവനെ വിഷമിപ്പിച്ചു. അങ്ങനെയാണ് ഞാൻ പ്രതികരിച്ചത്. പക്ഷേ, അന്ന് ആ വീഡിയോയ്ക്കു താഴെ വന്നത് എന്നെപ്പോലുള്ളവരെ വിമർശിച്ചുള്ള കമന്റുകളായിരുന്നു. വീഡിയോയെ ആ രീതിയിൽ കണ്ടാൽ പോരെ എന്നൊക്കെയായിരുന്നു കമന്റുകൾ.

കഴിഞ്ഞ ദിവസം മറ്റൊരാൾ ചെയ്ത ഒരു വീഡിയോ കണ്ടു. അതിലും കാലുവയ്യാത്ത ആൾക്കാരെ പരിഹസിക്കുന്ന രീതിയിലായിരുന്നു കണ്ടന്റ്. അതിൽ അഭിനയിച്ച അവനെ ഞാൻ ഒന്നും പറയുന്നില്ല. അവന് ജന്മം നൽകിയവരോടാണ് എനിക്ക് പറയാനുള്ളത്. മക്കൾക്ക് നല്ലതു പറഞ്ഞ് കൊടുക്കേണ്ടത് മാതാപിതാക്കളാണ്. കയ്യോ കാലോ വയ്യാത്തതോ ചെവി കേൾക്കാത്തതോ ആയ ഒരു വ്യക്തി ഇവന്റെ ഈ വീഡിയോ കാണുമ്പോൾ എത്രത്തോളം വിഷമിക്കുമെന്ന് ചിന്തിക്കണമായിരുന്നു. കാല് വയ്യാത്തവരേയും മറ്റും പരിഹസിച്ച് വേറെയും വീഡിയോ ഇവൻ ചെയ്തിട്ടുണ്ട്. അങ്ങനെയാണ് അവൻ റീച്ചുണ്ടാക്കുന്നത്. അവന് നെഗറ്റീവ് പബ്ലിസിറ്റിയാണ് വേണ്ടതെന്ന് എനിക്ക് മനസിലായി. ഇവനെതിരെ കേസ് കൊടുക്കാം. പക്ഷെ എനിക്ക് അതിനുള്ള ‌സമയം ഇല്ല. നാളെ നിനക്കും ഇതുപോലൊരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ'', അഭിലാഷ് വീഡിയോയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നായകനായ സുട്ടുവിന് ശബ്ദം നൽകി ടോവിനോ തോമസ് - "പെണ്ണും പൊറാട്ടും ടീസർ റിലീസ് ചെയ്തു."
'ആര്യൻ അങ്ങനെ ചെയ്‍തത് മോശം, ഒരുപാട് വിഷമമായി', തുറന്നുപറഞ്ഞ് അനുമോള്‍