'അച്ഛന്‍ മരിച്ച് പത്ത് ദിവസം കഴിഞ്ഞപ്പോള്‍ ഷോയ്ക്കു പോയതാണ് ചേച്ചി, ജീവിച്ചേ പറ്റൂ'; മനസു തുറന്ന് അഭിരാമി സുരേഷ്

Published : Jun 17, 2026, 05:19 PM IST
Abhirami Suresh

Synopsis

അത്രയും അനുഭവിച്ച് മടുത്തതാണ് എന്നും പറയുന്നു അഭിരാമി സുരേഷ്.

മലയാളികൾക്ക് പ്രിയപ്പെട്ട ഗായികയാണ് അഭിരാമി സുരേഷ്. സഹോദരി അമൃത സുരേഷിനൊപ്പം നിരവധി കൺസേർട്ടുകളും മറ്റും ചെയ്യുന്ന അഭിരാമി സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഒരു സംരംഭക കൂടിയാണ് അഭിരാമി. താൻ കടന്നുവന്ന വഴികളെക്കുറിച്ചാണ് മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ പുതിയ അഭിമുഖത്തിൽ അഭിരാമി സംസാരിക്കുന്നത്.

''പാട്ടിലൂടെയാണ് ഞങ്ങള്‍ ആശ്വാസം കണ്ടെത്താറുള്ളത്. ഞങ്ങൾക്ക് ജീവിച്ചേ പറ്റൂ. ഇന്ന് വിശ്രമിക്കാം എന്നോർത്തിരുന്നാൽ അങ്ങനെ തന്നെ ഇരുന്നുപോകും. വലിയ കുടുംബസ്വത്തോ മറ്റു വലിയ വരുമാന മാർഗങ്ങളോ ഉള്ളവരല്ല. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും മറ്റുള്ളവരുടെ മുൻ‌പിൽ ചിരിച്ച്, ഏറ്റെടുത്ത കാര്യങ്ങൾ ചെയ്തേ പറ്റൂ. അച്ഛന്‍ മരിച്ച് പത്ത് ദിവസം കഴിഞ്ഞപ്പോള്‍ ചേച്ചിക്കൊരു ഷോയുണ്ടായിരുന്നു. നേരത്തെ കമ്മിറ്റ് ചെയ്തതാണ്. ഏറ്റെടുത്ത പരിപാടിക്ക് പോയാലല്ലേ പറ്റൂ. ഫാമിലിയിലുള്ളവരെല്ലാം ഞങ്ങളോടൊപ്പമാണ്. അവര്‍ക്കും ഇതിലൊന്നും ചെയ്യാന്‍ പറ്റില്ല. എല്ലാവരും പാവം ആളുകളാണ്. എന്ത് വന്നാലും ഒരു കോളിനപ്പുറത്ത് അവരെല്ലാമുണ്ട്.

എനിക്ക് ഒന്നിലും പശ്ചാത്താപമൊന്നുമില്ല. ഞങ്ങള്‍ ഇതിലൂടെയൊക്കെ പോകണമെന്നുള്ള തീരുമാനം നേരത്തെയുള്ളതാണ്. അതിലൂടെ കടന്നുപോയാല്‍ മാത്രമേ ഇന്നുള്ള എന്നിലേക്ക് ഞാനെത്തുള്ളൂ. എത്ര മോശം അവസ്ഥയാണെങ്കിലും അതൊക്കെ എന്നെ ബോള്‍ഡാക്കിയിട്ടേയുള്ളൂ. എനിക്ക് എല്ലാത്തിനോടുമൊരു നന്ദിയുണ്ട്. ഞാന്‍ ആഗ്രഹിച്ച കാര്യങ്ങളെല്ലാം എനിക്ക് ബെസ്റ്റായി തന്നെ കിട്ടി. ഒരു ഹോട്ടല്‍ വേണമെന്നൊക്കെ കുട്ടിക്കാലത്തേ ആഗ്രഹിച്ചതാണ്. അതായിരിക്കാം ഉട്ടോപ്പിയയിലേക്ക് ഞാനെത്തിയത്. ഇന്നത്തെ എന്നിലേക്ക് എത്തുന്നതിന് മുന്‍പേ കുറേ പ്രതിസന്ധികള്‍ പിന്നിടാനുണ്ടായിരുന്നു. എന്നെ ഇപ്പോള്‍ ആരെങ്കിലും വിഷമിപ്പിച്ചാലും ഞാന്‍ ചില്‍ മൂഡിലായിരിക്കും. അത്രയും അനുഭവിച്ച് മടുത്തതാണ്. ഒരു സ്ഥലം വര്‍ക്കാകില്ലെന്ന് കണ്ടാല്‍ അവിടുന്ന് മാറുക. അല്ലാതെ ആളുകളെ മാറ്റാനൊന്നും നമുക്ക് പറ്റില്ല. ഏത് കാര്യത്തിലാണെങ്കിലും അങ്ങനെയാണ്'', അഭിരാമി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഡീ ചേച്ചീ... നീ ജനിച്ചില്ലാരുന്നെങ്കിലോ'; ഷഫ്‍നയുടെ പിറന്നാളിന് രസകരമായ കുറിപ്പുമായി അച്ചു സുഗന്ദ്
ശാരികക്ക് മറുപടിയുമായി അക്ബര്‍ ഖാൻ, 'ആരാധകരാകണമെങ്കിൽ ഫുട്ബോൾ ഡിഗ്രിയുടെ ആവശ്യമുണ്ടോ?'