
നിരഞ്ജ് രാജു, എ വി അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ അച്ഛനൊകു വാഴ വെച്ചു എന്ന ചിത്രം രണ്ടാം വാരത്തിലേക്ക്. ഓണം റിലീസ് ആയി എത്തിയ ചിത്രം പേര് സൂചിപ്പിക്കുംപോലെ ഒരു അച്ഛന്‍റെയും മകന്‍റെയും കഥയാണ് പറയുന്നത്. ജീവിതത്തോടുള്ള സമീപനത്തില്‍ രണ്ട് തട്ടുകളില്‍ നില്‍ക്കുന്ന ഇവരിലൂടെ തലമുറകള്‍ക്കിടയിലുള്ള വിടവിനെക്കുറിച്ച് രസകരമായി പറയുന്ന ചിത്രമാണിത്. നവാഗതനായ സാന്ദീപ് ആണ് സംവിധാനം.
എ വി എ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോ. എ വി അനൂപ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ ഇ ഫോർ എന്‍റർടൈൻമെന്‍റാണ് ചിത്രം പ്രദർശനത്തിന് എത്തിച്ചത്. മുകേഷ്, ജോണി ആന്‍റണി, ധ്യാൻ ശ്രീനിവാസൻ, അപ്പാനി ശരത്, ഭഗത് മാനുവൽ, സോഹൻ സീനുലാൽ, ബൈജു എഴുപുന്ന, ഫുക്രു, അശ്വിൻ മാത്യു, ലെന, മീര നായർ, ദീപ ജോസഫ്, കുളപ്പുള്ളി ലീല തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഛായാഗ്രഹണം പി സുകുമാർ. മനു ഗോപാൽ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. കെ ജയകുമാർ, സുഹൈൽ കോയ, മനു മഞ്ജിത്ത്, സിജു തുറവൂർ എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീത സംവിധാനം നിർവഹിക്കുന്നു. എഡിറ്റർ വി സാജൻ, പ്രൊഡക്ഷൻ കൺട്രോളർ വിജയ് ജി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്‍ നസീർ കാരന്തൂർ, കല ത്യാഗു തവനൂര്‍, മേക്കപ്പ് പ്രദീപ് രംഗൻ, കോസ്റ്റ്യൂംസ് ദിവ്യ ജോബി, സ്റ്റിൽസ് ശ്രീജിത്ത് ചെട്ടിപ്പടി, വാർത്താ പ്രചരണം ഹെയിൻസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രതീഷ് പാലോട്, സൗണ്ട് ഡിസൈൻ ജിതേന്ദ്രൻ, കൊറിയോഗ്രഫി പ്രസന്ന മാസ്റ്റർ, അസോസിയേറ്റ് ഡയറക്ടർ പ്രവി നായർ, അസിസ്റ്റന്‍റ് ഡയറക്ടർ ഹരീഷ് മോഹൻ, അലീഷ, ഷാഫി റഹ്മാൻ, പോസ്റ്റർ ഡിസൈൻ കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ALSO READ : കളക്ഷന്‍ 630 കോടി! 'ഗദര്‍ 2' ല്‍ സണ്ണി ഡിയോളിന് ലഭിച്ച പ്രതിഫലം എത്ര?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക