
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ആലീസ് ക്രിസ്റ്റി. ജനപ്രീതിയാർജിച്ച നിരവധി സീരിയലുകളിലെയും പിന്നീട് സ്റ്റാർ മാജിക് ഷോയിലൂടെയും ആലീസ് ശ്രദ്ധ നേടിയിട്ടുണ്ട്. യൂട്യൂബ് ചാനലുമായും സജീവമാണ് താരം. വിവാഹത്തിന് മുന്‍പായി ആലീസ് തുടങ്ങിയ യൂട്യൂബ് ചാനലിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സോഷ്യൽ മീഡിയയിലൂടെയും ആലീസ് തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ജീവിതത്തിലെ പുതിയ സന്തോഷമാണ് ആലീസിന്റെ ഇൻസ്റ്റഗ്രാം ഫീഡ് നിറയെ ഇപ്പോൾ കാണാനാകുക. പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. കുന്നിക്കുരുവോളം മാത്രം ഉണ്ടായിരുന്ന തന്നെ കുന്നോളം ഉയർത്തിയ ദൈവത്തോട് തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്ന് ആലീസ് പറയുന്നു.
''ജീവിതത്തിൽ ഒരുപാട് സന്തോഷവും അഭിമാനവും ദൈവത്തോട് നന്ദിയും തോന്നിയ ദിവസം, എന്റെ വീടിന്റെ പാലുകാച്ചൽ ദിവസം. ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷങ്ങൾ ആണ് ഇന്ന് ഞാൻ ഇവിടെ നിങ്ങളെ കാണിക്കുന്നത്.
ഞാൻ എന്നെങ്കിലും ഒരു വീടു വാങ്ങി പാലുകാച്ചൽ നടത്തുമ്പോൾ അതുകാണാൻ ആരോഗ്യത്തോട് കൂടെ എന്റെ പപ്പയും അമ്മയും എന്റെ കുടുക്ബാങ്ങങ്ങളും ഉണ്ടാകണേ ദൈവമേ എന്നു ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു, പ്രാര്‍ത്ഥിച്ചിരുന്നു. ആ പ്രാത്ഥന കേട്ടു എന്റെ കുടുബത്തിനു ആരോഗ്യവും ആയുസും നൽകിയ ദൈവത്തിന് ഒരായിരം നന്ദി. ജീവിതത്തിലെ ആഗ്രഹങ്ങൾ കുന്നിക്കുരുവോളം മാത്രം ഉണ്ടായിരുന്ന എന്നെ കുന്നോളം ഉയർത്തിയ ദൈവത്തോട് മാത്രം ആണ് എനിക്ക് തീർത്താൽ തീരാത്ത കടപ്പാട്. അന്നത്തെ ദിവസം എന്നോട് ഒപ്പം ഉണ്ടായിരുന്ന എന്റെ എല്ലാ പ്രിയപ്പെട്ടവരും എന്റെ ഉയർച്ചയും നല്ലതും മാത്രം ആഗ്രഹിച്ചവർ ആയിരുന്നു. അവരുടെ പ്രാത്ഥനയും അനുഗ്രഹങ്ങളും ചേർത്തു പിടിച്ചു ഇവിടെ ഒരു പുതിയ അദ്ധ്യായം തുടങ്ങുന്നു'', ആലീസ് ക്രിസ്റ്റി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക