ആറു മാസത്തിനിടെ നടി അമൃതയുടെ വിവാഹം വീണ്ടും നടത്തി സോഷ്യല്‍ മീഡിയ, ചര്‍ച്ചയായി വീഡിയോ

Published : Jun 28, 2023, 08:05 PM IST
ആറു മാസത്തിനിടെ നടി അമൃതയുടെ വിവാഹം വീണ്ടും നടത്തി സോഷ്യല്‍ മീഡിയ, ചര്‍ച്ചയായി വീഡിയോ

Synopsis

'കുടുംബവിളക്ക്' എന്ന സീരിയലിലൂടെ ശ്രദ്ധയാകര്‍ഷിച്ച താരമാണ് അമൃത.

'കുടുംബവിളക്ക്' എന്ന സീരിയലിലൂടെ സുപരിചിതയായ താരമാണ് അമൃത. എന്നാല്‍ 'കുടുംബവിളക്കി'ല്‍ നിന്നും പിന്മാറിയ താരം ഇപ്പോള്‍ 'ഗീതാഗോവിന്ദം', സൂര്യാ ടിവിയിലെ 'കളിവീട്' തുടങ്ങിയ പരമ്പരകളിലാണ്. തന്റെ യൂട്യൂബ് ചാനലിലൂടേയും, ഇന്‍സ്റ്റഗ്രാം വഴിയും ആരാധകരുമായി അമൃത നിരന്തരം സംവദിക്കാറുണ്ട്. നാല് മാസം മുന്നേയായിരുന്നു 'ഗീതാഗോവിന്ദം' സീരിയലില്‍ അമൃതയുടെ കഥാപാത്രത്തിന്റെ വിവാഹം കഴിഞ്ഞത്. അന്ന് അതിന്റെ ഫോട്ടോ പങ്കുവച്ചതോടെ, താരത്തിന് ഇരിക്കപ്പൊറുതി ഇല്ലാതായെന്നുവേണം പറയാന്‍. വിവാഹം കഴിഞ്ഞോ, എപ്പോഴായിരുന്നു എന്നെല്ലാം ചോദിച്ചായിരുന്നു ആരാധകരുടെ കമന്റുകള്‍. അങ്ങനെ രണ്ട് യൂട്യൂബ് ലൈവിന് ശേഷമായിരുന്നു അമൃതയ്ക്ക് കുറച്ചെങ്കിലും ആശ്വാസം കിട്ടിയത്.

ഇപ്പോഴിതാ വീണ്ടും അത്തരത്തില്‍ കുടുങ്ങിയിരിക്കുകയാണ്. അമ്പലത്തിന്റെ അടത്ത് നില്‍ക്കുന്ന, തുളസിമാലയിട്ടിരിക്കുന്ന താരത്തിന്റെയും വരന്റേയും ഒരു പുതിയ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇത് ഒളിച്ചോടിയുള്ള വിവാഹം ആണോ, കൊള്ളാലോ എന്നെല്ലാമാണ് പലരും പങ്കുവച്ചിട്ടുള്ള നടിയുടെ വീഡിയോയ്ക്ക് കിട്ടിയിരിക്കുന്ന കമന്റുകള്‍. രസം എന്താണ് എന്നുവച്ചാല്‍ പത്ത് ദിവസം മുന്നേ അമൃതയുടെ ചാനലായ 'മോംസ് മീ ലൈഫ് ഓഫ് അമൃത നായര്‍' എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ നടി തന്നെയാണ് ഈ വീഡിയോ ആദ്യം പങ്കുവച്ചത്.

അതിന് അമൃത നല്‍കിയ ക്യാപ്ഷനാകട്ടെ, 'സ്‌നേഹ & അഖില്‍ വിവാഹം, 'കളിവീട്' പരമ്പര' എന്നായിരുന്നു. 'കളിവീട്' എന്ന സീരിയലിലായിരുന്നു പത്ത് ദിവസം മുന്നേ അമൃതയുടെ വിവാഹം നടന്നത്. എന്നാല്‍ നടിയുടെ ഫാന്‍ ഗ്രൂപ്പുകളൊക്കെ വീഡിയോ പങ്കുവച്ചത് ക്യാപ്ഷനുകള്‍ ഇല്ലാതേയും മറ്റുമായിരുന്നു. അങ്ങനെയാണ് വീണ്ടും അമൃത ' വിവാഹിതയായിയെന്ന് വാര്‍ത്തകള്‍ വന്നത്.

'കസ്‍തൂരിമാന്‍' എന്ന സൂപ്പര്‍ഹിറ്റ് സീരിയലിനു ശേഷം റബേക്ക സന്തോഷ് മുഖ്യ വേഷം അവതരിപ്പിക്കുന്ന പരമ്പരയാണ് 'കളിവീട്'. റബേക്ക സന്തോഷിനെ കൂടാതെ ഈ സീരിയലില്‍ നിഥിന്‍ ജെയ്‍ക്, അമൃത നായര്‍ തുടങ്ങിയ ഒട്ടനവധി താരങ്ങളെയും കാണാം. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് സീരിയലില്‍ ല്‍ അഖില്‍ സ്‌നേഹയെ സ്വന്തമാക്കിയത്. അഖില്‍- സ്‌നേഹ വിവാഹം ഈ സീരിയലില്‍ നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിരുന്നു.

Read More: 'ഉമ്മ തരല്ലേ ശോഭ, എനിക്കിഷ്‍ടമല്ല', ടാസ്‍കില്‍ അഖില്‍ മാരാര്‍

'കയറുമ്പോൾത്തന്നെ ഞാൻ ഫൈനല്‍ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്‍ണുവുമായുള്ള അഭിമുഖം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചിത്രകഥ പോലെ 'അറ്റി'ൻ്റെ പുതിയ പോസ്റ്റർ; ഡോൺ മാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് റിലീസ്
'കൈതി 2 ഉപേക്ഷിച്ചോ?'; 'ലോകേഷ് തന്നെ മറുപടി പറയെട്ടെ' എന്ന് കാർത്തി