'അന്ന് ടെൻഷൻ അടിച്ചു അറ്റാക്ക് വരുമെന്നാ കരുതിയത്' : കോലിയെ കുറിച്ച് ആന്റണി വർ​ഗീസ്

Published : Nov 05, 2022, 03:36 PM ISTUpdated : Nov 05, 2022, 03:39 PM IST
'അന്ന് ടെൻഷൻ അടിച്ചു അറ്റാക്ക് വരുമെന്നാ കരുതിയത്' : കോലിയെ കുറിച്ച് ആന്റണി വർ​ഗീസ്

Synopsis

ഈ വേൾഡ് കപ്പ് തുടങ്ങുന്നതിനു മുൻപ് ഏറ്റവും കൂടുതൽ കേട്ടത് കോലി തിരികെ ഫോമിൽ എത്തുമോ എന്നുള്ള ചോദ്യങ്ങൾ ആയിരിക്കും. അതിനെല്ലാം ഉള്ള ഉത്തരം ആയിരുന്നു പാകിസ്ഥാന് എതിരെയുള്ള കോലിയുടെ ബാറ്റിങ്ങും ഇന്ത്യൻ വിജയവുമെന്നും ആന്റണി വർ​ഗീസ് കുറിക്കുന്നു. 

ന്ത്യൻ ക്രിക്കറ്റിന്റെ അഭിമാനം 'കിം​ഗ് കോലി'യുടെ മുപ്പത്തിനാലാം പിറന്നാളാണ് ഇന്ന്. വിവിധ മേഖലകളിൽ നിന്നുമുള്ള നിരവധി പേരാണ് വിരാട് കോലിക്ക് ആശംസകളുമായി രം​ഗത്തെത്തുന്നത്. കോലിയെ കുറിച്ചുള്ള കുറിപ്പുകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരം​ഗമാകുകയാണ്. ഈ അവസരത്തിൽ കോലിയെ കുറിച്ച് നടൻ ആന്റണി വർഗീസ് എഴുതിയ വാക്കുകളാണ് ശ്രദ്ധനേടുന്നത്.  

2008ൽ ആണ് കോലിയെ ആദ്യമായി കാണുന്നതെന്നും എന്നാൽ, ഒരു കളിയിൽ താരം 183 റൺസ് അടിച്ചപ്പോൾ ആണ് ശ്രദ്ധിക്കാൻ തുടങ്ങിയതെന്നും ആന്റണി വർ​ഗീസ് കുറിക്കുന്നു. ഈ വേൾഡ് കപ്പ് തുടങ്ങുന്നതിനു മുൻപ് ഏറ്റവും കൂടുതൽ കേട്ടത് കോലി തിരികെ ഫോമിൽ എത്തുമോ എന്നുള്ള ചോദ്യങ്ങൾ ആയിരിക്കും. അതിനെല്ലാം ഉള്ള ഉത്തരം ആയിരുന്നു പാകിസ്ഥാന് എതിരെയുള്ള കോലിയുടെ ബാറ്റിങ്ങും ഇന്ത്യൻ വിജയവുമെന്നും ആന്റണി വർ​ഗീസ് കുറിക്കുന്നു. 

ആന്റണി വർ​ഗീസിന്റെ വാക്കുകൾ ഇങ്ങനെ

HAPPY BIRTHDAY #King_Kohli 
വർഷം 2008 ആണെന്ന് തോന്നുന്നു ഇന്ത്യ ഓസട്രേലിയയിൽ എന്തോ കളി ജയിച്ചു വന്നപ്പോൾ എന്തോ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഒരു സ്വീകരണം കൊടുത്ത് കൂടെ ആ വർഷം under19 വേൾഡ് കപ്പ് ജേതാക്കളും ഉണ്ടായിരുന്നു... അന്നാണെന്ന് തോന്നുന്നു  കോലി എന്ന ക്രിക്കറ്ററെ ആദ്യമായി കാണുന്നത്...പിന്നീട് പതുക്കെ പതുക്കെ ഇന്ത്യൻ  ക്രിക്കറ്റ് ടീമിൽ സ്ഥിര സാനിദ്ധ്യം ആയപ്പോഴും ശ്രദ്ധിച്ചു തുടങ്ങിയത് ഒരു കളിയിൽ കോഹ്‌ലി 183 റൺസ് അടിച്ചപ്പോൾ ആണ്. പണ്ട് ഗാംഗുലിയും ധോണിയും 183 റൺസ് എടുത്ത് കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ ഇന്ത്യയുടെ ക്യാപ്റ്റൻ ആയിരുന്നു അതുപോലെ കോലിയും ഇന്ത്യൻ നായകൻ ആകണമെന്ന് അന്നെ ആഗ്രഹിച്ചു. അതും സംഭവിച്ചു... പണ്ട് സച്ചിനും ധോണിയും ഒക്കെ ബാറ്റ് ചെയ്യാൻ ഉള്ളപ്പോൾ എനിക്ക് തോന്നാറുണ്ട് ഇന്ത്യയെ ഇവർ ജയിപ്പിക്കുമെന്ന് അതുപോലെ തന്നെയായിരുന്നു കോലിയും. ഈ വേൾഡ് cup തുടങ്ങുന്നതിനു മുൻപ് ഏറ്റവും കൂടുതൽ കേട്ടത് കോലി തിരികെ ഫോമിൽ എത്തുമോ എന്നുള്ള ചോദ്യങ്ങൾ ആയിരിക്കും അതിനെല്ലാം ഉള്ള ഉത്തരം ആയിരുന്നു പാകിസ്ഥാന് എതിരെയുള്ള കോലിയുടെ ബാറ്റിംങും ഇന്ത്യൻ വിജയവും... അന്ന് കളി കണ്ടുകൊണ്ടിരുന്നപ്പോൾ ടെൻഷൻ അടിച്ചു അറ്റാക്ക് വരുമെന്ന ഞാൻ കരുതിയത്.  അപ്പോൽ പറഞ്ഞു വരുന്നത് ഇന്ത്യ ആ വേൾഡ് കപ്പ് ആയി ഇത്തവണയും വരും കൂടെ കോലിയും ... അപ്പോൽ കിംഗ് കോലിക്ക് Happy Birthday.... സിനിമ തുടങ്ങുന്നതിന് മുൻപ് പറയുന്ന പോലെ ഈ എഴുതിയത് തികച്ചും എൻ്റെ ഉള്ളിൽ നിന്നുള്ളത് മാത്രമാണ് അതിൽ വർഷവും കണക്കും ഒക്കെ ചിലപ്പോൾ തെറ്റിയേക്കം. 

ക്രിക്കറ്റിലെ ഒരേയൊരു കിംഗ്; വിരാട് കോലിക്ക് 34-ാ പിറന്നാള്‍

PREV
Read more Articles on
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു