ഈ വർഷം ജൂലൈയിൽ ആണ് ചന്ദ്രമുഖി 2വിന്റെ ചിത്രീകരണം ആരംഭിച്ചത്.

മിഴ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ചന്ദ്രമുഖി 2'വിൽ ഭാ​ഗമാകാൻ ബോളിവുഡ് താരം കങ്കണ. ചന്ദ്രമുഖി എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുകയെന്നാണ് വിവരം. ഇക്കാര്യം കങ്കണയും സ്ഥിരീകരിച്ചിട്ടുണ്ട്. 'എമര്‍ജന്‍സി'യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാകും ചന്ദ്രമുഖി 2വില്‍ കങ്കണ ജോയിന്‍ ചെയ്യുകയെന്നാണ് റിപ്പോർട്ടുകൾ. ചിത്രീകരണം പുരോഗമിക്കുന്ന ചന്ദ്രമുഖി സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ഡിസംബറില്‍ പൂര്‍ത്തിയാകും. പി വാസു ആണ് സംവിധാനം. 

ഈ വർഷം ജൂലൈയിൽ ആണ് ചന്ദ്രമുഖി 2വിന്റെ ചിത്രീകരണം ആരംഭിച്ചത്. രജനീകാന്ത് തകർത്തഭിനയിച്ച ചന്ദ്രമുഖി വീണ്ടും എത്തുമ്പോൾ, നായകനായി എത്തുന്നത് ലോറൻസ് ആണ്. വടിവേലു ചന്ദ്രമുഖിയുടെ രണ്ടാംഭാഗത്തിലും അഭിനയിക്കുന്നുണ്ട്. ആര്‍.ഡി. രാജശേഖര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എം.എം. കീരവാണിയാണ്. തോട്ടാധരണിയാണ് കലാസംവിധായകന്‍. ലൈക്ക പ്രൊഡക്ഷനാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെയും നിര്‍മ്മാതാക്കള്‍.

പി വാസുവിന്‍റെ സംവിധാനത്തില്‍ രജനീകാന്തും രാഘവ ലോറന്‍സും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം എത്തിയപ്പോള്‍ താരനിരയില്‍ രജനീകാന്ത് ഉണ്ടായിരുന്നില്ല. ചന്ദ്രമുഖി 2വിന്‍റെ ചിത്രീകരണം ആരംഭിച്ച വേളയില്‍ രജനീകാന്തിനെ നേരില്‍ കണ്ട് ലോറന്‍സ് അനുഗ്രഹം വാങ്ങിയത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. 

'അവതാർ 2' കേരളത്തിൽ പ്രദർശിപ്പിക്കില്ല; വിലക്കുമായി ഫിയോക്ക്

മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിന് ഹിറ്റാണ് ഫാസിൻ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. ചിത്രത്തിന്റെ കന്നഡ റീമേക്ക് ആപ്തമിത്രയുടെ ഒഫിഷ്യല്‍ റീമേക്ക് ആയി പുറത്തുവന്ന ചിത്രമായിരുന്നു രജനീകാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ ചന്ദ്രമുഖി. ആപ്തമിത്ര ഒരുക്കിയ പി വാസു തന്നെയായിരുന്നു ഈ ചിത്രത്തിന്‍റെയും സംവിധാനം. തമിഴ്നാട്ടിലെ തിയറ്ററുകളില്‍ രണ്ടര വര്‍ഷത്തോളം കളിച്ച് വന്‍ പ്രദര്‍ശനവിജയം നേടിയ ചിത്രമായിരുന്നു ചന്ദ്രമുഖി.