ട്രാപ്പ് ഷൂട്ടിങില്‍ അഭിമാന നേട്ടവുമായി വേഫേറെർ ഫിലിംസിന്റെ പങ്കാളിയും അഭിനേതാവുമായ ബിബിൻ പെരുമ്പിള്ളി

Published : Sep 06, 2023, 06:26 PM IST
ട്രാപ്പ് ഷൂട്ടിങില്‍ അഭിമാന നേട്ടവുമായി വേഫേറെർ ഫിലിംസിന്റെ പങ്കാളിയും അഭിനേതാവുമായ ബിബിൻ പെരുമ്പിള്ളി

Synopsis

ചെന്നൈയിലും പുതുകോട്ടയിലും നടന്ന മത്സരങ്ങളിലാണ് ബിബിൻ യോഗ്യതാ മത്സരങ്ങൾ വിജയിച്ചത്.  

കൊച്ചി: നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ നടത്തുന്ന ട്രാപ്പ് ഷൂട്ടിംഗ്, നാഷണൽ ഗെയിംസ്, 2023-ന് യോഗ്യത നേടുന്ന ആദ്യ കേരളീയനായി, മലയാള ചലച്ചിത്രരംഗത്തെ അഭിനേതാവും സിനിമാ വ്യവസായ രംഗത്തെ പ്രമുഖനുമായ ബിബിൻ പെരുമ്പിള്ളി. 

മത്സര ഇനത്തിലുള്ള ഷൂട്ടിംഗ് പശ്ചാത്തലമില്ലാത്ത ഒരു വ്യക്തി എന്ന നിലയിൽ, ട്രാപ്പ് ഷൂട്ടിംഗ് പോലുള്ള കഠിനമായ കായിക വിനോദങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പഠിക്കുന്നത് ഒരു വെല്ലുവിളിയായി കണക്കാക്കിയ ബിബിന് ഇത് ഒരു പ്രധാന നേട്ടമാണ്. ചെന്നൈയിലും പുതുകോട്ടയിലും നടന്ന മത്സരങ്ങളിലാണ് ബിബിൻ യോഗ്യതാ മത്സരങ്ങൾ വിജയിച്ചത്.

മലയാള സിനിമകളായ സെക്കന്റ് ഷോ, കൂതറ, ഉസ്താദ് ഹോട്ടൽ, തീവണ്ടി,കുറുപ്പ് , വിചിത്രം, വരനെ ആവശ്യമുണ്ട്, അടി, കിംഗ്‌ ഓഫ് കൊത്ത തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ബിബിൻ പെരുമ്പിള്ളി ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസിന്റെ പങ്കാളിയുമാണ്.

തിയറ്ററുകൾ ഭരിച്ച് 'കൊത്ത രാജു'; സോഷ്യൽ മീഡിയ ഏറ്റെടുത്ത 'കലാപക്കാര' എത്തി

ഇന്ന് ജയിലര്‍ ലാസ്റ്റ് ഷോ; പാലയിലെ തീയറ്ററില്‍ സിനിമ കാണാന്‍ ഓടിയെത്തി ചാണ്ടി ഉമ്മന്‍.!

Asianet News Live
 

PREV
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ