ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 36 കോടിയാണ് ദുല്‍ഖര്‍ ചിത്രം ആദ്യവാരത്തില്‍ നേടിയത്. 

ദുൽഖർ സൽമാൻ നായകനായ 'കിംഗ് ഓഫ് കൊത്ത'യിലെ ഏറെ തരംഗമായ 'കലാപക്കാര' ഗാനം റിലീസായി. എൺപത്തി അയ്യായിരത്തിൽപ്പരം റീലുകൾ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ തരംഗമായി മാറിയ ഗാനത്തിന്റെ സംഗീത സംവിധാനം ജേക്സ്‌ ബിജോയ് ആണ്. ഗാനത്തിന്റെ രചന ജോപോൾ ആണ് നിർവഹിച്ചിരിക്കുന്നത്. ബെന്നി ദയാലും ശ്രേയാ ഘോഷാലുമാണ് ഈ അടിപൊളി ഐറ്റം നമ്പർ ​ഗാനം ആലപിച്ചിരിക്കുന്നത്. 

അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച ചിത്രത്തിൽ ഷെരിഫ് മാസ്റ്ററാണ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. 

ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് കിംഗ് ഓഫ് കൊത്ത കാഴ്ചവയ്ക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 36 കോടിയാണ് ദുല്‍ഖര്‍ ചിത്രം ആദ്യവാരത്തില്‍ നേടിയത്. കേരളത്തിൽ നിന്ന് മാത്രം 14.5 കോടി ചിത്രം നേടിയിട്ടുണ്ട്. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു.

King of Kotha - Kalapakkaara Video | Dulquer Salmaan | Abhilash Joshiy | Jakes Bejoy

സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

പ്രകടനത്തിൽ ഞെട്ടിക്കാൻ മമ്മൂട്ടി; തിയറ്ററുകൾ ഭരിക്കാൻ 'കണ്ണൂർ സ്ക്വാഡ്' എത്തുന്നു