
ഏറെ കാത്തിരിപ്പുകൾക്ക് ഒടുവിൽ മമ്മൂട്ടിയുടെ റോഷാക്ക് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യദിനം പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്നത്. സോഷ്യൽ മീഡിയ ആകെ റോഷാക്ക് തരംഗമാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തുന്നത്. ഈ അവസരത്തിൽ സന്തോഷം പങ്കുവയ്ക്കുകയാണ് ദുൽഖർ സൽമാൻ.
റോഷാക്കിനെ കുറിച്ച് മികച്ച അഭിപ്രായമാണ് കേൾക്കുന്നതെന്നും എത്രയും വേഗം ടിക്കറ്റെടുത്ത് സിനിമ കാണൂവെന്നും ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. 'റോഷാക്കിനെക്കുറിച്ച് അത്യുജ്ജ്വലമായ കാര്യങ്ങളാണ് കേൾക്കുന്നത്. പുതുമയാർന്ന സീറ്റ് എഡ്ജ് ത്രില്ലറാണിത്. നിങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യുക', എന്നാണ് ദുൽഖർ സൽമാൻ കുറിച്ചിരിക്കുന്നത്. ഒപ്പം റോഷാക്കിലെ മമ്മൂട്ടിയുടെ സ്റ്റില്ലും താരം പങ്കുവച്ചിട്ടുണ്ട്. ദുൽഖറിന്റെ ഉടമസ്ഥതയിൽ ഉള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം തിയറ്ററിൽ എത്തിച്ചിരിക്കുന്നത്.
"അച്ഛനും മകനും തകർക്കുകയാണല്ലോ, ഇറങ്ങുന്ന സിനിമകളെല്ലാം സൂപ്പർ, മലയാളത്തിൽ ഇതുവരെ കാണാത്തൊരു പുതിയ ഐറ്റം, റോഷാക്ക് മികച്ചൊരു സിനിമാ അനുഭവം. മമ്മൂക്ക വീണ്ടും അത്ഭുതപെടുത്തുന്നു. അപ്രധാനം എന്നു കരുതിയിരുന്ന ചില കഥാപാത്രങ്ങൾ അവസാന നിമിഷങ്ങളിൽ നിർണായക വേഷങ്ങളായി മാറുന്ന കിടിലൻ മേക്കിങ്", എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ.
'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. നടൻ ആസിഫലിയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ, സഞ്ജു ശിവറാം തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ എല്ലാവരുടെയും പ്രകടനവും മികച്ചതായിരുന്നു എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
പ്രകടനത്തില്‍ പിടിച്ചുലയ്‍ക്കുന്ന മമ്മൂട്ടി, 'റോഷാക്ക്' റിവ്യു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ