വിവാഹ സാരിയിൽ ട്രെന്റിനൊപ്പം നീങ്ങി ജിസ്‌മി

By Web TeamFirst Published Nov 23, 2022, 10:07 AM IST
Highlights

നടി ജിസ്‍മി പങ്കുവെച്ച വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു.

'മഞ്ഞില്‍വിരിഞ്ഞ പൂവ്' എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ജിസ്‍മി. പരമ്പരയിലെ 'സോന' എന്ന കഥാപാത്രത്തിന് വമ്പന്‍ ജനപ്രീതിയായിരുന്നു ലഭിച്ചത്. ശേഷം 'കാര്‍ത്തികദീപം' സീരിയലില്‍ അഭിനയിക്കുകയാണ് നടി. വില്ലത്തി വേഷങ്ങളിൽ ജിസ്‍മിയെ കണ്ടാണ് പ്രേക്ഷകർക്ക് പരിചയം.

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ്  ജിസ്‌മി. പുതിയ വീഡിയോകളുമായി എത്താൻ അധികം കാലതാമസം താരം എടുക്കാറില്ല. അതുകൊണ്ട് തന്നെ ജിസ്‍മിയുടെ വിശേഷങ്ങൾ കാണാൻ ആരാധകരും കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങി സുന്ദരിയായിട്ടുള്ള തന്റെ വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jizmy Jis (@jismyjiz)

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിട്ടുള്ള 'സത്യഭാമേ' എന്ന പാട്ടിനൊപ്പമാണ് ജിസ്‍മിയുടെ വീഡിയോ. ഓരോ ട്രെൻഡിംഗ് വീഡിയോകളും മുടക്കാതെ ചെയ്യാറുള്ള താരത്തിന്റെ വീഡിയോ പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു.  സാരിയിൽ സുന്ദരിയായിട്ടുണ്ടെന്നാണ് എല്ലാവരുടെയും അഭിപ്രായം. ഇനി അടുത്ത ടെന്റിംഗ് വീഡിയോയുമായി ജിസ്‍മി എത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.

നല്ലൊരു ഭാര്യ ആയിരിക്കുക. നല്ലൊരു അമ്മ ആവുക, പിന്നെ നല്ലൊരു നടിയും എന്നതാണ് ജിസ്മിയുടെ സ്വപ്‍നം. പള്ളുരുത്തി സ്വദേശിനിയായ ജിസ്‍മി എം കോം വിദ്യാര്‍ത്ഥിനി കൂടിയാണ്. ഫാഷന്‍ ഡിസൈനിങ്ങിലും യോഗ്യത നേടിയ താരം ബിജു മേനോന്‍ നായകനായി അഭിനയിച്ച 'പുത്രന്‍' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. സിനിമയിലെ ആദ്യ അവസരത്തിന് ശേഷം സീരിയലുകളില്‍ ചുവടുറപ്പിച്ചു. സീരിയൽ മേഖലയിൽ നിന്നുള്ള ഷിൻജിത്താണ് ജിസ്‍മിയുടെ ഭർത്താവ്. വളരെ ലളിതമായിട്ടായിരുന്നു ക്യാമറാമാനായ ഷിൻജിത്തിന്റെയും ജിസ്‍മിയുടെയും വിവാഹം നടന്നത്.  പാടാത്ത പൈങ്കിളി എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വച്ചാണ് ജിസ്‍മിയും  ഷിഞ്ജിത്തും ആദ്യ വിവാഹ വാര്‍ഷികം അപ്രതീക്ഷിതമായി ആഘോഷിച്ചത്. സഹപ്രവര്‍ത്തകര്‍ ചേര്‍ന്നായിരുന്നു താരദമ്പതിമാര്‍ക്ക് സര്‍പ്രൈസ് പാര്‍ട്ടിയൊരുക്കിയത്.

Read More: 'ഉപ്പേന' സംവിധായകന്റെ ചിത്രം, ഭിന്നശേഷിയുളള കായിക താരമാകാൻ രാം ചരണ്‍

tags
click me!