തിയറ്ററുകളിൽ ചിരിമാല തീർത്ത് ജോജുവും കൂട്ടരും; ജനഹൃദയം കീഴടക്കി 'പീസ്'

By Web TeamFirst Published Aug 29, 2022, 1:59 PM IST
Highlights

ചെറു കഥാ സന്ദര്‍ഭങ്ങളില്‍ പ്രേക്ഷകന്റെ ആകാംക്ഷയെ കൊളുത്തിയിട്ട ചിത്രത്തിൽ കാർലോസ് എന്ന കഥാപാത്രമായി ജോജു നിറഞ്ഞാടുകയായിരുന്നു. 

ജോജു ജോർജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ സംവിധാനം ചെയ്ത പീസ് ഓഗസ്റ്റ് 26നാണ് തിയറ്ററുകളിൽ എത്തിയത്. ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും ജോജു എത്തിയ ചിത്രം സിനിമാസ്വാദകർക്ക് പൊട്ടിച്ചിരിയുടെ ദൃശ്യവിരുന്ന് ഒരുക്കുകയാണ്. സംവിധായകൻ സൻഫീർ തന്നെയാണ് ചിത്രത്തിന്റെ കഥയും എഴുതിയിരിക്കുന്നത്.

മലയാള സിനിമയിൽ വല്ലപ്പോഴും സംഭവിക്കുന്ന പ്രതിഭാസമാണ് കോമഡി സിനിമകൾ ഉണ്ടാവുക എന്നത്. ആ പ്രതിഭാസം വീണ്ടും പീസിലൂടെ തിരിച്ചെത്തിയെന്നാണ് പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ പറയുന്നത്. ചെറു കഥാ സന്ദര്‍ഭങ്ങളില്‍ പ്രേക്ഷകന്റെ ആകാംക്ഷയെ കൊളുത്തിയിട്ട ചിത്രത്തിൽ കാർലോസ് എന്ന കഥാപാത്രമായി ജോജു നിറഞ്ഞാടുകയായിരുന്നു. 

 ഫുഡ് ഡെലിവറിക്കൊപ്പം അല്‍പസ്വല്‍പം കഞ്ചാവ് വില്‍പനയുമൊക്കെയുള്ള കഥാപാത്രമാണ് ജോജു ജോര്‍ജിന്റേത്. ജോജു ജോര്‍ജിന്റെ കഥാപാത്രത്തിന്റെ മകളായ 'രേണുക'യായിട്ടാണ്  അദിതി രവി ചിത്രത്തില്‍ എത്തുന്നത്. ജോജു ജോര്‍ജിന്റെ സുഹൃത്തും കാമുകിയുമായ 'ജലജ'യായി ആശാ ശരത്തും ചിത്രത്തില്‍ എത്തുന്നു. 'കാര്‍ലോസി'ന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ദിവസത്തിലാണ് കഥ തുടങ്ങുന്നത്. പിന്നീട് പ്രേക്ഷകന് ചിരിയും ചിന്തയും ഒരുപോലെ പ്രധാനം ചെയ്ത് മുന്നേറി ഈ ചിത്രം. ആദ്യ സംവിധാന സംരഭത്തില്‍ തന്നെ പക്വതയോടെയുള്ള ആഖ്യാനം നിര്‍വഹിക്കാൻ സൻഫീറിനായിട്ടുണ്ട്. കഥയുടെ രസച്ചരട് ഇഴപിരിയാതെ തന്നെ സൻഫീര്‍ രചനയും നിർവഹിച്ചു. 

'കാര്‍ലോസാ'യി നിറഞ്ഞാടി ജോജു, 'പീസ്' റിവ്യു

ദയാപരൻ, ജോജു ജോർജ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സ്ക്രിപ്റ്റ് ഡോക്ടർ പിക്ച്ചേഴ്സിന്റെയും അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും ബാനറിൽ  ആണ് 'പീസി'ന്റെ നിര്‍മാണം, സംവിധായകന്‍റെ തന്നെ കഥയ്ക്ക് സഫര്‍ സനല്‍, രമേശ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്‍വര്‍ അലി, വിനായക് ശശികുമാര്‍, സന്‍ഫീര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജുബൈര്‍ മുഹമ്മദ് ആണ്.

വിനീത് ശ്രീനിവാസനും ഷഹബാസ് അമനും ചിത്രത്തിനായി പാടിയിരിക്കുന്നു. 'പീസ്' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷമീര്‍ ജിബ്രാൻ ആണ് നിര്‍വഹിക്കുന്നത്. നൗഫല്‍ അബ്‍ദുള്ളയാണ് ചിത്രത്തിന്റെ ചിത്രസംയോജനം. സൗണ്ട് ഡിസൈന്‍ അജയന്‍ അടാട്ട്. ചിത്രസംയോജനം -  നൗഫൽ അബ്ദുള്ള, കലാസംവിധാനം - ശ്രീജിത്ത് ഓടക്കാലി, മേക്കപ്പ് - ഷാജി പുൽപള്ളി, മാർക്കറ്റിംഗ് പ്ലാനിങ്  ഒബ്സ്ക്യൂറ. പിആര്‍ഒ : മഞ്ജു ഗോപിനാഥ്.

click me!