'ചിറകൊടിഞ്ഞ കിനാവുകളിൽ' വിറകു വെട്ടുകാരനായി അഭിനയിച്ചതിനാൽ എനിക്ക് യാതൊരു വിഷമവുമില്ല; രവീന്ദ്രനും ടീമിനും ആശംസകളുമായി ജോയ് മാത്യു

Published : Sep 26, 2026, 09:19 AM IST
joy mathew

Synopsis

പരിഹസിക്കുന്നവർക്ക് മറുപടിയായിട്ടായിരുന്നു പോസ്റ്റ്. പദവികൾ പ്രശ്നമല്ലെന്നു ജോയ് മാത്യു പറഞ്ഞു.

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട രവീന്ദ്രനും ടീമിനും ആശംസകൾ നേർന്ന് നടൻ ജോയ് മാത്യു. ചെയർമാനായി ജോയ് മാത്യുവിന്റെ പേര് ഉയർന്നിരുന്നു. എന്നാൽ, ചെയർമാനായി രവീന്ദ്രനും ചെയർപേഴ്സണായി നടി പ്രിയങ്കയെയും തെരഞ്ഞെടുത്തു. പിന്നീട് സോഷ്യൽമീഡിയയിൽ ജോയ് മാത്യുവിനെതിരെ പരിഹാസമുയർന്നു. തുടർന്നാണ് ഫേസ്ബുക്ക് പോസ്റ്റുമായി ജോയ് മാത്യു രം​ഗത്തെത്തിയത്. പരിഹസിക്കുന്നവർക്ക് മറുപടിയായിട്ടായിരുന്നു പോസ്റ്റ്. പദവികൾ പ്രശ്നമല്ലെന്നു ജോയ് മാത്യു പറഞ്ഞു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് നടൻ രവീന്ദ്രനെ പ്രഖ്യാപിച്ചത് മുതൽ എൻ്റെ അഭ്യുദയകാംക്ഷികൾ -പ്രത്യേകിച്ച് ബിപ്പ്ളവ😂പാർട്ടി അടിമകൾ -വിഷമത്തിലാണ്. പാതിരാത്രി കണ്ണിൽ പാമോയിൽ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു അവർ എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള പോസ്റ്റുകൾ ആണ്. സാരമില്ല സഖാക്കളെ സാരമില്ല. 10 വർഷം മുമ്പ് ' ചിറകൊടിഞ്ഞ കിനാവുകളിൽ' വിറകു വെട്ടുകാരനായി അഭിനയിച്ചതിനാൽ നിങ്ങളെപ്പോലെ എനിക്ക് യാതൊരു വിഷമവുമില്ല. രവീന്ദ്രനും ടീമിനും ആശംസകൾ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മോഹൻലാൽ- ശോഭന ചിത്രം; 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസ് ഒക്ടോബർ 8ന്
പാർവതി തിരുവോത്ത് ചിത്രം 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' മുന്നേറുന്നു; സക്സസ് പ്രിവ്യു പുറത്ത്