Vikram Movie : റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി; 'വിക്രം' ആരെന്ന് പറഞ്ഞ് ക്യാരക്ടർ പോസ്റ്റർ

Published : Jun 02, 2022, 05:58 PM ISTUpdated : Jun 02, 2022, 05:59 PM IST
Vikram Movie : റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി; 'വിക്രം' ആരെന്ന് പറഞ്ഞ് ക്യാരക്ടർ പോസ്റ്റർ

Synopsis

വിജയ് നായകനായ മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്രം.

ഭാഷാഭേദമെന്യെ ഏവരും പ്രതീ​ക്ഷയോടെ കാത്തിരിക്കുന്ന 'വിക്രം' എന്ന(Vikram Movie) ചിത്രം റിലീസ് ആകാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. കമല്‍ ഹാസനൊപ്പം (Kamal Haasan) ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പ്രഖ്യാപന സമയം മുതൽ പ്രേക്ഷകശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ വിക്രം ആയി എത്തുന്നത് ആരാണെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. കമൽഹാസനാണ് വിക്രമായി എത്തുന്നത്. താരത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവന്നു. 

Vikram Movie : ഇനിഷ്യലില്‍ റെക്കോര്‍ഡ് ഇടുമോ 'വിക്രം'? അഡ്വാന്‍സ് ബുക്കിംഗില്‍ വന്‍ നേട്ടം

വിക്രം ആരാകുമെന്ന ആശയക്കുഴപ്പിത്തിലായിരുന്നു പ്രേക്ഷകർ. രണ്ട് ദിവസം മുമ്പ് പുറത്തുവന്ന സൂര്യയുടെ പോസ്റ്ററായിരുന്നു ഇതിന് കാരണം. ചിത്രത്തിൽ കഥാപാത്രത്തിന്റെ പേര് വെളിപ്പെടുത്താതെയുള്ള സൂര്യയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നിരുന്നു. വിക്രം ആയി എത്തുന്നത് സൂര്യ ആണെന്നായിരുന്നു സോഷ്യൽ മീഡിയ പ്രെഡിക്ഷനുകൾ. ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു കൊണ്ടാണ് ഇപ്പോൾ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.  വിക്രം നാളെ പ്രേക്ഷകർക്ക് മുന്നിലെത്തും. 

അതേസമയം, നേരത്തെ ആരംഭിച്ച ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് റിസര്‍വേഷന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഇന്നലെ വൈകിട്ട് വരെയുള്ള കണക്ക് പ്രകാരം അഡ്വാന്‍സ് ബുക്കിംഗിലൂടെ വിക്രം നേടിയത് 9 കോടിയോളം രൂപയാണ്. റിലീസിന്‍റെ തലേദിവസമായ ഇന്നാണ് ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റുപോവുക എന്നതിനാല്‍ അന്തിമ പ്രീ ബുക്കിംഗ് കണക്കുകള്‍ ഇനിയും ഉയരും. കമല്‍ ഹാസന് വലിയ ഫാന്‍ ഫോളോവിംഗ് ഉള്ള കേരളത്തിലും ചിത്രത്തിന് മികച്ച പ്രീ- ബുക്കിംഗ് ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ മാത്രം 83 പ്രദര്‍ശനങ്ങളാണ് ആദ്യദിനം ചിത്രത്തിന്. പുലര്‍ച്ചെ 5 മണിക്കാണ് ആദ്യ ഷോകള്‍. ആദ്യ പ്രദര്‍ശനങ്ങളില്‍ പലതും ഹൌസ്ഫുളിന് അടുത്തെത്തിയിട്ടുണ്ട്. 

Vikram Movie : ഇതാ ആ കഥാപാത്രം; സസ്‍പെന്‍സ് നിലനിര്‍ത്തി സൂര്യയെ അവതരിപ്പിച്ച് 'വിക്രം' ടീം

വിജയ് നായകനായ മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്രം. കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നരെയ്ന്‍, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും അഭിനയിക്കുന്നു എന്നത് മലയാളി സിനിമാപ്രേമികളില്‍ കൂടുതല്‍ താല്‍പര്യം ഉണര്‍ത്തുന്ന ഘടകമായിരിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ