സ്നേഹത്തോടും ഏറെ ബഹുമാനത്തോടും ഈ അംഗീകാരം സ്വീകരിക്കുന്നുവെന്നും വെല്ലുവിളികള്‍ ഉയർത്തുന്ന പുതിയ പ്രോജക്ടുകള്‍ തിരഞ്ഞെടുക്കാൻ ഇത് തന്നെ പ്രചോദിപ്പിക്കുന്നുവെന്നും മാധവൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു.  

തെന്നിന്ത്യൻ താരം മാധവന് ഡി–ലിറ്റ് (‍ഡോക്ടർ ഓഫ് ലെറ്റേർസ്) ബിരുദം. കലയ്ക്കും സിനിമയ്ക്കും നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തിയാണ് അംഗീകാരം. ഡി.വൈ പട്ടീല്‍ എജ്യുക്കേഷന്‍ സൊസൈറ്റിയുടെ ഒമ്പതാമത് കോണ്‍വൊക്കേഷന്‍ ചടങ്ങിലാണ് താരത്തെ ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് നല്‍കി ആദരിച്ചത്.

സ്നേഹത്തോടും ഏറെ ബഹുമാനത്തോടും ഈ അംഗീകാരം സ്വീകരിക്കുന്നുവെന്നും വെല്ലുവിളികള്‍ ഉയർത്തുന്ന പുതിയ പ്രോജക്ടുകള്‍ തിരഞ്ഞെടുക്കാൻ ഇത് തന്നെ പ്രചോദിപ്പിക്കുന്നുവെന്നും മാധവൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. 

ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളിലും ഒരുപോലെ ശ്രദ്ധേയനായ നടനാണ് ആര്‍. മാധവൻ. ഹിന്ദിയിൽ മിനി സ്ക്രീനിലൂടെ അഭിനയം തുടങ്ങിയ മാധവൻ തമിഴിൽ അലൈപായുതെ എന്ന മണിരത്നം സിനിമയിലൂടെ ശ്രദ്ധേയനായി. പിന്നീട് നിരവധി മികച്ച കഥാപാത്രങ്ങളെ താരം ആരാധകർക്ക് നൽകി. മലയാളചിത്രം ചാർലിയുടെ റീമേക്ക് ആയ മാരാ എന്ന തമിഴ് സിനിമയാണ് ഏറ്റവും ഒടുവിൽ മാധവന്‍റേതായി പുറത്തിറങ്ങിയത്.

View post on Instagram