നിവിൻ പോളി ഒരു ഹോസ്പിറ്റൽ അറ്റൻഡൻ്റിൻ്റെ വ്യത്യസ്ത വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘ബേബി ഗേൾ’
മലയാളികളുടെ പ്രിയതാരം നിവിൻ പോളി വീണ്ടും ഒരു വ്യത്യസ്ത കഥാപാത്രവുമായി പ്രേക്ഷകരെ അമ്പരപ്പിക്കുന്നു. നിവിൻ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ബേബി ഗേൾ സമകാലീന സാമൂഹിക പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന, വികാരങ്ങളും ബന്ധങ്ങളും ചേർന്ന ഒരു ശക്തമായ കഥയുമായാണ് എത്തിയിരിക്കുന്നത്. ഇതുവരെ നിവിൻ പോളി അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്ന് വേറിട്ടൊരു ഷെയ്ഡുള്ള റോളിലാണ് നിവിൻ വരുന്നത് എന്നതാണ് ബേബി ഗേളിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. ജീവിതത്തിന്റെ സങ്കീർണ്ണതകളും മനുഷ്യബന്ധങ്ങളിലെ സൂക്ഷ്മതകളും വളരെ റിയലിസ്റ്റിക് ടോണിൽ അവതരിപ്പിക്കുന്ന ചിത്രം പ്രേക്ഷകരോട് നേരിട്ട് സംവദിക്കുന്ന അനുഭവം നൽകുന്നു.
കഥയ്ക്കും അവതരണത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഈ ചിത്രം, ഇന്നത്തെ യുവതലമുറയെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ശക്തമായ തിരക്കഥയും പുതുമയുള്ള മേക്കിംഗും ചേർന്ന ബേബി ഗേൾ നിവിൻ പോളിയുടെ കരിയറിലെ മറ്റൊരു ശ്രദ്ധേയ അധ്യായമാകുന്നു. റിയൽ ലൈഫ് സ്റ്റോറികളുടെ ഒരു കോമ്പോയായ ഈ ചിത്രം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നടക്കുന്ന ഒരു കഥയാണ്. ഒരു നവജാതശിശുവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. നിവിൻ പോളി, ലിസ്റ്റിൻ സ്റ്റീഫൻ, ബോബി സഞ്ജയ്, അരുൺ വർമ്മ ഈ വിജയകൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത്. 'സർവ്വംമായ 'എന്ന സൂപ്പർ ഹിറ്റിനു ശേഷം റിലീസിന് എത്തിയ നിവിൻ പോളി ചിത്രം കൂടിയാണ് 'ബേബി ഗേൾ'. സാധാരണക്കാരന്റെ മനസ്സിൽ തൊടുന്ന പ്രകടനങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നിവിൻ പോളി ഹോസ്പിറ്റൽ അറ്റൻഡന്റ് സനൽ മാത്യു എന്ന സാധാരണക്കാരനായ ഒരു കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ബേബി ഗേൾ മാജിക് ഫ്രെയിംസിന്റെ തന്നെ മറ്റൊരു സൂപ്പർ ഹിറ്റായി മാറിയ സുരേഷ് ഗോപി ചിത്രം ഗരുഡന്റെ സംവിധായകൻ അരുൺ വർമ്മയാണ് സംവിധാനം ചെയ്യുന്നത്. എക്കാലവും മലയാളി പ്രേക്ഷകർക്ക് സൂപ്പർഹിറ്റുകൾ മാത്രം സമ്മാനിച്ച ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. റിയൽ ലൈഫ് സ്റ്റോറികളുടെ ഒരു കോമ്പോയാണ് ഈ ചിത്രം. അത്തരത്തിലുള്ള ചിത്രങ്ങൾ ഒരുക്കുന്നതിനുള്ള ബോബി സഞ്ജയ് ടീമിന്റെ മികവും പ്രേക്ഷകർക്ക് സുപരിചിതമാണ്.
മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. സംവിധായകനായ അരുൺ വർമ്മ വ്യത്യസ്ത ജോണറുകളിലുള്ള ചിത്രങ്ങളാണ് ചെയ്യുന്നത്. മാസ്സ് പടത്തിൽ നിന്നും ഒരു റിയൽ സ്റ്റോറിയിലേക്ക് കടക്കുകയാണ് ബേബി ഗേളിലൂടെ. തിരുവനന്തപുരം പോലുള്ള സ്ഥലങ്ങളിൽ ലൈവ് ലൊക്കേഷൻ ഷൂട്ടുകൾ ആയിരുന്നു മറ്റൊരു പ്രത്യേകത. ചിത്രത്തിൽ നായികയായി എത്തുന്നത് ലിജോ മോൾ. സംഗീത് പ്രതാപും അഭിമന്യു തിലകനും മുഖ്യ വേഷങ്ങൾ ചെയ്യുന്നു. ജനിച്ച് നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് പ്രധാന കഥാപാത്രമാകുന്നു.
മലയാളികളുടെ ഇഷ്ട താരങ്ങളായ അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ, ജാഫർ ഇടുക്കി, മേജർ രവി, പ്രേം പ്രകാശ്, നന്ദു, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി, ജോസുകുട്ടി, അതിഥി രവി, ആൽഫി പഞ്ഞിക്കാരൻ, മൈഥിലി നായർ എന്നിങ്ങനെ ഒരു ഗംഭീര താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം ഫയസ് സിദ്ദിഖ്, എഡിറ്റിംഗ് - ഷൈജിത്ത് കുമാരൻ, സംഗീതം - സാം.സി എസ്, കോ-പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സന്തോഷ് കൃഷ്ണൻ, നവീൻ. പി. തോമസ്, ലൈൻ പ്രൊഡ്യൂസർ - അഖിൽ യശോധരൻ, കലാസംവിധാനം - അനീസ് നാടോടി, കോസ്റ്റ്യൂം - മെൽവി. ജെ, മേക്കപ്പ് -റഷീദ് അഹമ്മദ്, സ്റ്റണ്ട് വിക്കി, സൗണ്ട് മിക്സ് -ഫസൽ എ ബെക്കർ, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് റെക്കോർഡിസ്റ്റ്- ഗായത്രി എസ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുകു ദാമോദർ, നവനീത് ശ്രീധർ, അഡ്മിനിസ്‌ട്രേഷൻ ആൻ്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, കാസ്റ്റിംഗ് ഡയറക്ടർ- ബിനോയ് നമ്പാല, പി ആർ ഒ- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് -പ്രേംലാൽ പട്ടാഴി, ടൈറ്റിൽ ഡിസൈൻ -ഷുഗർ കാൻഡി, പബ്ലിസിറ്റി ഡിസൈൻ -യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് -ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, അഡ്വർടൈസിംഗ് കൺസൾട്ടന്റ് - ബ്രിങ്ഫോർത്ത്. തിരുവനന്തപുരത്തും കൊച്ചിയിലുമായിരുന്നു സിനിമയുടെ ചിത്രീകരണം.



