'ടൊവിനോയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ല്'; 'തല്ലുമാല'യെ പ്രശംസിച്ച് മധുപാല്‍

Published : Aug 15, 2022, 08:31 PM ISTUpdated : Aug 15, 2022, 08:33 PM IST
'ടൊവിനോയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ല്'; 'തല്ലുമാല'യെ പ്രശംസിച്ച് മധുപാല്‍

Synopsis

തല്ലുമാല മലയാളത്തില്‍ കണ്ടുവന്നിട്ടില്ലാത്ത വളരെ ഡിഫറെന്റായ ചിത്രമാണെന്ന് മധുപാല്‍ കുറിച്ചു.

ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ‌ചെയ്ത ചിത്രമാണ് തല്ലുമാല. രണ്ട് ദിവസം മുൻപ് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ മധുപാല്‍. തല്ലുമാല മലയാളത്തില്‍ കണ്ടുവന്നിട്ടില്ലാത്ത വളരെ ഡിഫറെന്റായ ചിത്രമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ശബ്ദം കൊണ്ടും ശരീരഭാഷ കൊണ്ടും ഒരുപാട് അത്ഭുതങ്ങള്‍ കാണിച്ച ടൊവിനോയുടെ അഭിനയ ജീവിതത്തില്‍ തല്ലുമാലയിലെ കഥാപാത്രം ഒരു നാഴികക്കല്ല് തന്നെയാണെന്നും മധുപാല്‍ പറഞ്ഞു.

മധുപാലിന്റെ വാക്കുകൾ

തല്ലുമാല മലയാളത്തിൽ കണ്ടുവന്നിട്ടില്ലാത്ത വളരെ ഡിഫറെൻറ് ആയ ഒരു ചിത്രമാണ്. ഒരു കഥയുടെ വഴിയിലൂടെയല്ല മറിച്ച് ആ കഥയുണ്ടാകാൻ പോകുന്ന തുടക്കത്തിലേക്കുള്ള സഞ്ചാരം ആണിത്. നോൺ ലിനിയർ സിനിമ സ്വഭാവത്തിന്റെ ആരംഭത്തിൽ തലപ്പാവ് ചെയ്തപ്പോൾ കണ്ട പ്രേക്ഷകർ അല്ല ഇപ്പോഴുള്ളത് എന്നനുഭവിപ്പിച്ച ചിത്രമാണിത്. ഇത്തരം ഒരു സിനിമ ചെയ്യണമെങ്കിൽ വളരെ കൃത്യമായ ഒരു തിരക്കഥ ആവശ്യമാണ് അതിന്റെ brilliance ഈ ചിത്രത്തിൽ കാണാം. ഖാലിദ് റഹ്മാനും,മുഹ്സിൻ പരാരിയും, അഷ്‌റഫ്‌ ഹംസയും കൂട്ടുകാരും തെളിച്ച വഴിയിലൂടെ പ്രേക്ഷകരും കൂടുന്നു. Tovino Thomas ലുക്മാൻ, ഷൈൻ ടോം ചാക്കോ, കല്യാണി Binu Pappu കൂടെ സിനിമയെ engaged ആക്കുന്ന അഭിനേതാക്കൾ.

സ്ക്രീനിലെ അടിപ്പൂരം; 'തല്ലുമാല' റിവ്യൂ

സ്ട്രിപ്പ് ഓഫ് കോമഡി പോലെ സ്ട്രിപ്പ് ഓഫ് ആക്ഷൻ genre സിനിമ ആണിത്. പുതിയ കാലത്തിൻറെ അഭിരുചിയറിഞ്ഞു ചെയ്ത ഒരു സിനിമ. കാഴ്ചയുടെ നിറപകിട്ട് അറിയണമെങ്കിൽ തിയേറ്ററിൽ തന്നെ പോകണം. ഒരു ആധുനിക നോവൽ പോലെ നരേഷനിൽ പോലും വ്യത്യസ്തമായ സ്വഭാവം ഉണ്ടാക്കുവാൻ ശ്രമിച്ചിട്ടുണ്ട്. പാട്ടും കൂത്തുമായ് ഒരാഘോഷം.

ശബ്ദം കൊണ്ടും ശരീരഭാഷ കൊണ്ടും ഒരുപാട് അത്ഭുതങ്ങൾ കാണിച്ച ടോവിനോയുടെ അഭിനയ ജീവിതത്തിൽ തല്ലുമാലയിലെ കഥാപാത്രം ഒരു നാഴികക്കല്ല് തന്നെയാണ്. ഇനിയുള്ള കാലത്തേക്ക്‌ ഈ നടൻ വിസ്മയങ്ങളുടെ പൂരം തീർക്കും.

ലുക്മാൻ മുമ്പ് കണ്ട സിനിമകളിലൊക്കെയുള്ള സ്വഭാവത്തിൽ നിന്നും ഏറെ മാറിയഭിനയിച്ചിരിക്കുന്നു.

ചില അത്ഭുതങ്ങൾ ബാക്കി വയ്ക്കുന്നതുപോലെയാണിത്.

അനുരാഗകരിക്കിൻ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങളിൽ നിന്നും മാറിയ ഒരു ഖാലിദ് റഹ്മാൻ ഈ ചിത്രത്തിൽ ഉണ്ട്..

ആഷിക് ഉസ്മാൻ, കൂടെ ചേർന്നതിന്... മുഹ്സിൻ പരാരി, അഷ്‌റഫ്‌ ഹംസ,പ്രാദേശിക ഭാഷയുടെ വാ മൊഴി വഴക്കത്തിന്റെ സൗന്ദര്യം നൽകിയതിന്... അഭിനന്ദനങ്ങൾ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക