അപ്പോ എങ്ങനാ തുടങ്ങുവല്ലേ..; കച്ചകെട്ടി മമ്മൂട്ടി എത്തി, ഇനി 'ടർബോ' കാലം, വരുന്നത് വമ്പന്‍ ചിത്രം

Published : Nov 03, 2023, 10:50 PM ISTUpdated : Nov 03, 2023, 11:00 PM IST
അപ്പോ എങ്ങനാ തുടങ്ങുവല്ലേ..; കച്ചകെട്ടി മമ്മൂട്ടി എത്തി, ഇനി 'ടർബോ' കാലം, വരുന്നത് വമ്പന്‍ ചിത്രം

Synopsis

മധുരരാജ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമ. 

ഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ വ്യത്യസ്ത പുലർത്തുന്ന സൂപ്പർ താരമാണ് മമ്മൂട്ടി. അക്കാര്യത്തിൽ ആർക്കും തന്നെ തർക്കമുണ്ടാകില്ല. ഈ പുത്തൻ പരീക്ഷണങ്ങൾക്കൊപ്പം തന്നെ പുതുമുഖ സംവിധായകർക്ക് ആണ് മമ്മൂട്ടി സമീപകാലത്ത് ഏറ്റവും കൂടുതൽ അവസരം നൽകിയത്. അത്തരത്തിലിറങ്ങിയ എല്ലാ സിനിമകളും സൂപ്പർ ഹിറ്റുമായിരുന്നു. എന്നാൽ കുറച്ചുനാളുകൾക്ക് ശേഷം മലയാളത്തിലെ മുൻനിര സംവിധായകനൊപ്പം മമ്മൂട്ടി എത്തുകയാണ്. 

വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ എന്ന ചിത്രം അടുത്തിടെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ഏതാനും നാളുകൾക്ക് ശേഷം മമ്മൂട്ടി ടർബോയിൽ ജോയിൻ ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടർബോ ലുക്കിലാണ് മമ്മൂട്ടി പൊതുപരിപാടികളിൽ അടക്കം പ്രത്യക്ഷപ്പെട്ടത്. ടർബോ ലൊക്കേഷനിൽ കൂളിം​ഗ് ​ഗ്ലാസൊക്കെ ധരിച്ച് മാസ് ആയി നിൽക്കുന്ന മമ്മൂട്ടിയുടെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. 

മധുരരാജ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമയാണ് ടർബോ. അ‍ഞ്ചാം പാതിര എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധനേടിയ മിഥുൻ മാനുവൽ തോമസ് ആണ് തിരക്കഥ. മമ്മൂട്ടി കമ്പനിയാണ് ടർബോ നിർമിക്കുന്നത്. റോഷാക്ക്, കാതൽ, നൻപകൽ നേരത്ത് മയക്കം, കണ്ണൂര്‍ സ്ക്വാഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം കൂടിയാണിത്. ഒക്ടോബർ 24നാണ് ടർബോ ആരംഭിച്ചത്. 100 ദിവസം നീണ്ടു നിൽക്കുന്നതായിരിക്കും ഷൂട്ടിം​ഗ് എന്ന് നേരത്തെ വൈശാഖ് പറഞ്ഞിരുന്നു. 

നൂറ് വട്ടം കണ്ടാലും അതേ ഫ്രഷ്നെസ്; 'മണിച്ചിത്രത്താഴി'ന് വൻ ഡിമാന്റ്, അധിക ഷോകളുമായി 'കേരളീയം' !

അതേസമയം, കണ്ണൂര്‍ സ്ക്വാഡ് ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. റോബി വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രം 100കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു. കാതല്‍ ആണ് റിലീസിന് ഒരുങ്ങുന്നത്. ജ്യോതിക നായിക ആകുന്ന ചിത്രം നവംബര്‍ 23ന് തിയറ്ററുകളില്‍ എത്തും. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ