നൂറ് വട്ടം കണ്ടാലും അതേ ഫ്രഷ്നെസ്; 'മണിച്ചിത്രത്താഴി'ന് വൻ ഡിമാന്റ്, അധിക ഷോകളുമായി 'കേരളീയം' !
30 വർഷങ്ങൾക്ക് ശേഷമാണ് മണിച്ചിത്രത്താഴ് വീണ്ടും തിയറ്ററിൽ എത്തിയിരിക്കുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തലസ്ഥാന നഗരിയിൽ കേരളീയ ആവേശമാണ്. ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ തകൃതിയായി നടക്കുകയാണ്. ആഘോഷങ്ങളിലെ ഏറ്റവും വലിയ ഹൈലൈറ്റ് പഴയകാല സിനിമകളുടെ റിലീസ് ആണ്. തിയറ്ററുകളിൽ കാണാൻ സാധിക്കാത്തവർക്കും പുതുതലമുറകൾക്കും വൻ ആവേശമാണ് ഈ ചലച്ചിത്രോത്സവം സമ്മാനിക്കുന്നത്. ഇന്ന് മലയാളത്തിലെ എക്കലത്തെയും ഐക്കോണിക് ചിത്രമായ മണിച്ചിത്രത്താഴ് ആയിരുന്നു തിയറ്ററിൽ എത്തിയത്.
ഫാസിലിന്റെ സംവിധാനത്തിൽ കാലങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത മണിച്ചിത്രത്താഴ് വീണ്ടും കാണുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. മോഹൻലാലും സുരേഷ് ഗോപിയും ശോഭനയും തകർത്തഭിനയിച്ച ചിത്രത്തിന്റെ ഷോ നടന്നത് രാത്രി ഏഴരയോടെ ആണ്. തിരുവനന്തപുരം കൈരളി തിയറ്ററിൽ ആയിരുന്നു പ്രദർശനം. എന്നാൽ ഉച്ചമുതൽ ഒട്ടനവധി പേരാണ് ടിക്കറ്റിനായി ക്യു നിന്നത്. ഇതിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
മണിച്ചിത്രത്താഴ് കാണാൻ വൻ തിരക്ക് അനുഭവപ്പെട്ടതോടെ എക്സ്ട്രാ ഷോകൾ കൂടി ഉൾപ്പെടുത്തിയെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. മോഹൻലാലിന്റെ വിവിധ ഫാൻ പേജുകളിലും ഇത് അറിയിച്ചിട്ടുണ്ട്. ഒരു ഷോയ്ക്ക് പകരം എക്സ്ടാ മൂന്ന് ഷോകളാണ് കൈരളി, നിള, ശ്രീ എന്നീ തിയറ്ററുകളിൽ സംഘടിപ്പിച്ചിരിക്കുന്നത്. നൂറ് വട്ടം കണ്ടാലും ആദ്യം കാണുന്ന അതേ ഫ്രഷ്നെസ് തന്നെയാണ് ഇത്രത്തോളം ആളുകളെ തിയറ്ററുകളിലേക്ക് ആകർഷിക്കുന്നത്.
30 വർഷങ്ങൾക്ക് ശേഷമാണ് മണിച്ചിത്രത്താഴ് വീണ്ടും തിയറ്ററിൽ എത്തിയിരിക്കുന്നത്. മോഹൻലാലിന്റെ ഇൻട്രോ സീനിന് ഉൾപ്പടെ വൻ കയ്യടിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. "പഴയകാല മലയാളം സിനിമകൾക്ക് ഇന്നത്തെ കാലത്തെ ബ്ലോക്ക്‌ബസ്റ്റർ ചിത്രങ്ങളെക്കാൾ റിപീറ്റ് വാല്യൂ കൂടുതൽ ആയി തോന്നിയിട്ടുണ്ട്", എന്നാണ് പലരും ഷോ കണ്ട് സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
മോഹൻലാലിന് ആര്‍പ്പുവിളികൾ, നാഗവല്ലിക്കും നകുലനും വമ്പന്‍ കയ്യടി, ഇത് 'മണിച്ചിത്രത്താഴ്' കേരളീയം !
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..