'അവരിൽ ഒരാളായി ഉണ്ടും ഉറങ്ങിയും കഴിഞ്ഞ മമ്മൂക്കയേയും ടീമിനെയും അവർ സ്നേഹത്തോടെ ഓർക്കുന്നു'

Published : Jan 28, 2023, 05:14 PM ISTUpdated : Jan 28, 2023, 05:17 PM IST
'അവരിൽ ഒരാളായി ഉണ്ടും ഉറങ്ങിയും കഴിഞ്ഞ മമ്മൂക്കയേയും ടീമിനെയും അവർ സ്നേഹത്തോടെ ഓർക്കുന്നു'

Synopsis

​ഗ്രാമഭം​ഗി വിളിച്ചോതുന്ന ഇവിടെ ഇപ്പോൾ വിനോദ സഞ്ചാരികളും സിനിമ സ്നേഹികളും സന്ദർശിക്കുകയാണ്.

മീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് മലയാളികളെ അമ്പരപ്പിച്ചു കൊണ്ടിരിക്കയാണ് നടൻ മമ്മൂട്ടി. അതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നൻപകൽ നേരത്ത് മയക്കത്തിലെ കഥാപാത്രം. സുന്ദരം, ജയിംസ് എന്നീ കഥാപാത്രങ്ങളായി മമ്മൂട്ടി പരകായ പ്രവേശനം നടത്തിയപ്പോൾ അത് പ്രേക്ഷകർക്ക് മറ്റൊരു പുത്തൻ അനുഭവമായി മാറി. നൻപകലിന്റെ ഷൂട്ടിങ്‌ തമിഴ്‌നാട്ടിലെ മഞ്ഞനായ്ക്കൻപ്പെട്ടിയിലാണ് നടന്നത്. മനോഹരമായ ഫ്രെയിമുകളാൽ ആ ഗ്രാമത്തിൻ്റെ ഭംഗി ലിജോ ജോസ് പെല്ലിശ്ശേരി പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കിയിട്ടുണ്ട്. ചിത്രം വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ ഈ ​ഗ്രാമവും ഇപ്പോൾ സൂപ്പർ ഹിറ്റായിരിക്കുകയാണ്.

​ഗ്രാമഭം​ഗി വിളിച്ചോതുന്ന ഇവിടെ ഇപ്പോൾ വിനോദ സഞ്ചാരികളും സിനിമ സ്നേഹികളും സന്ദർശിക്കുകയാണ്. ഇവിടെ വരുന്നതിൽ ഏറെയും മലയാളികൾ ആണെന്ന് പറയുകയാണ് മമ്മൂട്ടിയുടെ പേഴ്സണൽ അസിസ്റ്റന്റ് ജോർജ് എസ്. മമ്മൂക്ക അവതരിപ്പിച്ച ജയിംസും സുന്ദരവുമൊക്കെ ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നു എന്ന് അറിയിക്കുന്ന കുറിപ്പുകൾക്കും ചിത്രങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നെന്നും ജോർജ് പറഞ്ഞു. 

സ്വന്തം നാട്ടിൽ ചിത്രീകരിച്ച സിനിമ മലയാളികൾ സ്വീകരിച്ചത് അറിഞ്ഞ് സുന്ദരത്തിന്റെ നാട്ടുകാരും സന്തോഷത്തിലാണ്. ഷൂട്ടിംഗ് സമയത്ത് അവർക്കൊപ്പം അവരിൽ ഒരാളായി ഉണ്ടും ഉറങ്ങിയും കഴിഞ്ഞ മമ്മൂട്ടിയേയും അണിയറപ്രവർത്തകരെയും കുറിച്ച് അവർ ഇന്നും സ്നേഹത്തോടെ ഓർക്കുന്നുവെന്നും ജോർജ് പറയുന്നു. 

ജോർജിന്റെ വാക്കുകൾ ഇങ്ങനെ

നൻപകൽ നേരത്ത് മയക്കത്തിനു ലഭിക്കുന്ന സ്വീകാര്യതക്കു എല്ലാ പ്രേക്ഷകരോടും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. മമ്മൂട്ടി കമ്പനി നിർമ്മിച്ച നൻപകലിന്റെ ഷൂട്ടിങ്‌ തമിഴ്‌നാട്ടിലെ പഴനി, മഞ്ഞനായകപെട്ടിയിലാണ് നടന്നത്. സിനിമ തിയേറ്ററിൽ റിലീസായ ശേഷം ഈ സ്ഥലത്തേക്ക്  സുന്ദരത്തിന്റെ വീടും നാട്ടുകാരെയും ഒക്കെ തേടി ഒരുപാട് മലയാളികൾ എത്തികൊണ്ടിരിക്കുന്നുണ്ട്. മമ്മൂക്ക അവതരിപ്പിച്ച ജയിംസും സുന്ദരവുമൊക്കെ ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നു എന്ന് അറിയിക്കുന്ന കുറിപ്പുകൾക്കും ചിത്രങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു. നൻപകൽ നേരത്ത് മയക്കം സിനിമ കണ്ട തിരുവനന്തപുരം സ്വദേശി അശ്വനി സുശീലൻ ( Aswani Suseelan ) സിനിമ ചിത്രീകരണം നടന്ന സ്ഥലമായ മഞ്ഞനായകപെട്ടിയും പരിസരവും കാണാൻ പോയപ്പോൾ അയച്ചുതന്ന ചിത്രങ്ങളാണ് താഴെ കാണുന്നത്. നൻപകൽ നേരത്ത് മയക്കം സിനിമ കണ്ട് നാട് കാണാൻ വന്നതാണെന്നറിഞ്ഞ നാട്ടുകാർ അവനെ സന്തോഷത്തോടെ സ്വീകരിച്ച് സുന്ദരം സഞ്ചരിച്ച വഴികളും വീടുകളും മറ്റു സ്ഥലങ്ങളും കാണിച്ചു കൊടുത്തു. സ്വന്തം നാട്ടിൽ ചിത്രീകരിച്ച സിനിമ മലയാളികൾ സ്വീകരിച്ചത് അറിഞ്ഞ് സുന്ദരത്തിന്റെ നാട്ടുകാരും സന്തോഷത്തിലാണ്. ഷൂട്ടിംഗ് സമയത്ത് അവർക്കൊപ്പം അവരിൽ ഒരാളായി ഉണ്ടും ഉറങ്ങിയും കഴിഞ്ഞ മമ്മൂക്കയേയും അണിയറ പ്രവർത്തകരെയും കുറിച്ച് അവർ ഇന്നും സ്നേഹത്തോടെ ഓർക്കുന്നു. തങ്ങളിൽ പലരും അഭിനയിച്ച സിനിമ ഇതുവരെ കാണാൻ കഴിഞ്ഞില്ലെന്ന സങ്കടം അവർ പങ്കു വെക്കുംമ്പോഴും, ജനുവരി 26ന് തമിഴ്നാട്ടിൽ ചിത്രം റിലീസ് ആണ് എന്നറിഞ്ഞ അവർ ചിത്രം കാണണമെന്ന ത്രില്ലിൽ ആണെന്നും അശ്വനി സുശീലൻ പറയുന്നു. മഞ്ഞനായകപെട്ടി സന്ദർശിച്ച് ചിത്രങ്ങൾ അയച്ച Aswani Suseelan ന് നന്ദി.

വിജയഭേരി മുഴക്കി 'പഠാൻ'; ഷാരൂഖ്- ആറ്റ്ലീ ചിത്രം 'ജവാന്റെ' ഷൂട്ടിം​ഗ് പുനഃരാരംഭിക്കുന്നു

PREV
Read more Articles on
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ