മലയാളത്തിൽ മറ്റൊരു സിനിമയ്ക്കും അവകാശപ്പെടാനില്ല, 'ടർബോ'യിലൂടെ അക്കാര്യം സ്വന്തമാക്കി മമ്മൂട്ടി !

Published : Nov 08, 2023, 05:00 PM ISTUpdated : Nov 08, 2023, 05:20 PM IST
മലയാളത്തിൽ മറ്റൊരു സിനിമയ്ക്കും അവകാശപ്പെടാനില്ല, 'ടർബോ'യിലൂടെ അക്കാര്യം സ്വന്തമാക്കി മമ്മൂട്ടി !

Synopsis

വൈശാഖ് സംവിധാനം ചെയ്യുന്ന 'ടര്‍ബോ'. 

മ്മൂട്ടി നായകനായി എത്തുന്ന വൈശാഖ് ചിത്രം ആണ് ടർബോ. ചിത്രമൊരു ആക്ഷൻ പാക്ഡ് എന്റർടെയ്നർ ആയിരിക്കുമെന്നാണ് അപ്ഡേഷനുകളിൽ നിന്നും വ്യക്തമാകുന്നത്. ഒരു ബി​ഗ് ബി ലുക്കിലൊക്കെ മമ്മൂട്ടി ബി​ഗ് സ്ക്രീനിൽ എത്താനൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്. ഈ അവസരത്തിൽ മലയാളത്തിൽ ആദ്യമായി 'പർസ്യുട്ട് ക്യാമറ' എത്തുകയാണ്. അതും ടർബോയിലൂടെ തന്നെ. 

മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് പര്‍സ്യുട്ട് ക്യാമറ ഉപയോഗിക്കുന്നത്.  ഹോളിവുഡ് സിനിമകളിലെ ചേസിംഗ് സീനുകളിൽ ഉപയോഗിക്കുന്ന, ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ഒരു മികച്ച ക്യാമറയാണ് പർസ്യുട്ട്. 200 kmph ചേസിംഗ് വരെ ഈ ക്യാമറയിൽ ചിത്രീകരിക്കാം.  ഹോളിവുഡ് ചിത്രങ്ങളായ ഫോർഡ് vs ഫെറാറി, ട്രാൻഫോർമേഴ്‌സ്, ഫാസ്റ്റ് & ഫ്യൂരിയേഴ്സ് എന്നി ഹോളിവുഡ് ചിത്രങ്ങളിൽ വളരെ ഫലപ്രദമായി ഈ ക്യാമറ ഉപയോഗിച്ചിട്ടുണ്ട്. 

ഇന്ത്യൻ സിനിമകളിലും ദിൽവാലെ, സഹോ, സൂര്യവംശി, പത്താൻ തുടങ്ങി ഒട്ടേറെ ഇന്ത്യൻ സിനിമകളിലും പർസ്യുട്ട് ക്യാമറ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ പിആർഒ ആയ റോബർട്ട് കുര്യാക്കോസ് ആണ് ഇക്കാര്യം ആരാധകരോടായി അറിയിച്ചിരിക്കുന്നത്. 

ഒക്ടോബർ 24ന് ആണ് ടർബോയുടെ ഔദ്യോ​ഗിക പ്രഖ്യാപനം നടന്നത്. അന്നുതന്നെ ഷൂട്ടിങ്ങും ആരംഭിച്ചിരുന്നു. പിന്നാലെ നവംബർ 3ന് മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്യുകയും ചെയ്തിരുന്നു. മധുരരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ. വിഷ്ണു ശർമ്മ ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ വിഷ്ണു ശർമ്മയാണ് സം​ഗീതം ഒരുക്കുന്നത്. ഷമീർ മുഹമ്മദ് ആണ് എഡിറ്റിം​ഗ്. 

'ഏന്‍ മടിയിലേ അവ എരന്തിട്ടാ..', ഇപ്പോഴും ആ വേദനയിലാണ് വിജയ്, അത്രയും ഷോക്കായിരുന്നു അവന്: ചന്ദ്രശേഖർ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പ്രതീക്ഷിച്ചത് 100 കോടി, കിട്ടിയത് 52 കോടി; ആ രാജമൗലി മാജിക് ഇപ്പോള്‍ ഒടിടിയില്‍ കാണാം
സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; നടൻ ജയസൂര്യക്കെതിരെ കൂടുതൽ കണ്ടെത്തലുകള്‍, മുഖ്യപ്രതിയുടെ കമ്പനികളിൽ നിന്ന് നടന്‍റെ അക്കൗണ്ടിലെത്തിയത് ഒരു കോടി