'ഏന്‍ മടിയിലേ അവ എരന്തിട്ടാ..', ഇപ്പോഴും ആ വേദനയിലാണ് വിജയ്, അത്രയും ഷോക്കായിരുന്നു അവന്: ചന്ദ്രശേഖർ
മൂന്നര വയസിലാണ് അസുഖ ബാധിതയായ വിദ്യ മരിക്കുന്നത്.

വിജയ്, ഈ പേരിന്നൊരു വികാരമാണ്. 'ഇന്ത മൂഞ്ചിയെ പാക്ക യാരാവത് പണം മുടക്കുമാ' എന്ന് ചോദിച്ചവരെ കൊണ്ടുതന്നെ കയ്യടിപ്പിച്ച ദളപതി വിജയ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളും താരമൂല്യമുള്ള ഒരാളുമായി വിജയ് മറുമ്പോഴും ഇതുവരെ കരകയറാൻ സാധിക്കാത്തൊരു വിഷമം നടന്റെ ഉള്ളിലുണ്ട്. ഒരേയൊരു സഹോദരി വിദ്യ ആണ് ആ തീരാദുഃഖം.
മൂന്നര വയസിലാണ് അസുഖ ബാധിതയായ വിദ്യ മരിക്കുന്നത്. അതിന്റെ ഷോക്കിൽ നിന്നും വിജയ് ഇന്നുവരെയും മുക്തനായിട്ടില്ലെന്ന് പറയുകയാണ് വിജയിയുടെ അച്ഛൻ ചന്ദ്രശേഖറും അമ്മ ശോഭ ചന്ദ്രശേഖറും. വിദ്യ മരിക്കുമ്പോൾ വിജയ്ക്ക് പത്ത് വയസ് ആയിരുന്നുവെന്നും ഇവർ പറയുന്നു.
ചന്ദ്രശേഖറിന്റെയും ശോഭയുടെയും വാക്കുകൾ ഇങ്ങനെ
ഞങ്ങളുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് മകൾ വിദ്യയെ ആണ്. മൂന്നര വയസിൽ ആണ് അവൾ മരിക്കുന്നത്. അവൾ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ ജീവിതം അതിമനോഹരം ആയിരുന്നേനെ. ഞങ്ങളുടെ വീട്ടിൽ എല്ലാവരും അവളെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ആ ഷോക്കിൽ നിന്നും വിജയ് ഇതുവരെ മുക്തനായിട്ടില്ല. യഥാർത്ഥത്തിൽ വിദ്യ ജനിച്ചതിന് ശേഷമാണ് ഞങ്ങളുടെ ജീവിതം തന്നെ മാറിമറിഞ്ഞത്. അവളരെ ഗർഭിണി ആയിരിക്കുമ്പോൾ പതിയെ പതിയെ ഞങ്ങൾ ഉയർന്നുവരിക ആയിരുന്നു. അപ്പോൾ മുതലാണ് പണം കാണാൻ തുടങ്ങിയത്. എല്ലാം തന്നിട്ട് അവൾ അങ്ങ് പോയി.
'വാലിബൻ ലുക്ക് കണ്ട് വാ പൊളിച്ച് ഒരു സെക്കൻഡിന്റ് ഗ്യാപ്പ് ഇല്ലാതെ പറഞ്ഞു, ലാലേട്ടാ.. ഇത് പൊളിച്ചു'
ആ പ്രായത്തിലും അവൾ നന്നായി പാടുമായിരുന്നു. വിജയിയെ ഡെയ് അണ്ണാ എന്നെ വിളിക്കൂ. മരിക്കുന്ന ദിവസം ഷൂട്ടിങ്ങിന് പോകാൻ വേണ്ടി ഞാൻ(ചന്ദ്രശേഖർ) ഇറങ്ങി. പക്ഷേ വിദ്യ എന്റെ കയ്യിൽ പിടിച്ച് പോകണ്ട എന്ന് പറഞ്ഞ് ബഹളം വച്ചു. അപ്പ പോയി വരാം എന്ന് പറഞ്ഞ് എടുത്തു പൊക്കിയതും അവളുടെ വായിൽ നിന്നും ചോര വന്നു. ഡോക്ടർ വന്ന് നോക്കിയപ്പോൾ രക്ഷയില്ലെന്ന് പറഞ്ഞു. എന്റെ മടിയിൽ കിടന്ന് തന്നെ അവൾ മരിച്ചു. വിദ്യാ എന്ന് ഉറക്കെ വിളിച്ചു കൊണ്ട് വിജയ് കരഞ്ഞെു. ആ ഷോക്ക് ഇപ്പോഴും വിജയ്ക്ക് ഉണ്ട്. ഒരു ദൈവീക കുഞ്ഞായിരുന്നു അവൾ. ആ പ്രായത്തിലും എല്ലാവർക്ക് വേണ്ടിയും അവൾ പ്രാർത്ഥിക്കുമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..