സിനിമാ നിർമാണത്തിന് മാനദണ്ഡമുണ്ടോ ? ലാഭമുണ്ടാകുമോ ഇല്ലയോ? തുറന്നു പറഞ്ഞ് മമ്മൂട്ടി

Published : Nov 22, 2023, 08:24 AM ISTUpdated : Nov 22, 2023, 08:25 AM IST
സിനിമാ നിർമാണത്തിന് മാനദണ്ഡമുണ്ടോ ? ലാഭമുണ്ടാകുമോ ഇല്ലയോ? തുറന്നു പറഞ്ഞ് മമ്മൂട്ടി

Synopsis

റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ് എന്നിവയാണ് ഇതിനോടകം മമ്മൂട്ടി നിർമിച്ച് റിലീസ് ചെയ്ത സിനിമകൾ.

ലയാള സിനിമയിൽ ഇപ്പോൾ മമ്മൂട്ടി കമ്പനി എന്നത് ഒരു ബ്രാൻഡ് ആയി മാറിയിരിക്കുകയാണ്. ഇതുവരെ റിലീസ് ചെയ്ത സിനിമകളെല്ലാം തന്നെ സൂപ്പർ ഹിറ്റ് ആണ് എന്നത് ഏറെ ശ്രദ്ധേയമാണ്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ് എന്നിവയാണ് ഇതിനോടകം മമ്മൂട്ടി നിർമിച്ച് റിലീസ് ചെയ്ത സിനിമകൾ. കാതൽ ആണ് റിലീസിന് ഒരുങ്ങുന്നത്. ഈ അവസരത്തിൽ സിനിമകൾ നിർമിക്കുന്നത് എങ്ങനെയാണെന്നും സിനിമാ തെരഞ്ഞെടുപ്പിന് പ്രത്യേക മാനദണ്ഡം ഉണ്ടോ എന്നും പറയുകയാണ് മമ്മൂട്ടി. 

"മമ്മൂട്ടി കമ്പനിയുടേതായി റിലീസിനൊരുങ്ങുന്ന നാലാമത്തെ സിനിമയാണ് കാതൽ. സിനിമകൾ നിർമിക്കുന്നതിന് പ്രത്യേകിച്ച് മാനദണ്ഡങ്ങൾ ഒന്നുമില്ല. എല്ലാവരെയും പോലെയാണ് ഞാനും സിനിമ നിർമിക്കുന്നത്. ഈ സിനിമയൊരു സംഭവമായിരിക്കും എന്നൊന്നില്ല. നമുക്ക് ഇഷ്ടപ്പെട്ടു അതെങ്ങനെ എങ്കിലും ഒന്നെടുക്കണം. അങ്ങനെയാണ് സിനിമ ചെയ്യുന്നത്. സിനിമ എപ്പോഴും ആ​ഗ്രഹങ്ങളാണ്. കണ്ണൂർ സ്ക്വാഡ് ചെയ്യുമ്പോൾ ഭയങ്കര ടെൻഷനിൽ ആയിരുന്നു. പ്രണയം, റൊമാന്സ് ആ ഒരു രീതിയിൽ ഉള്ള ഫൈറ്റൊന്നും ഇല്ല. ശരിയാവോ എന്നൊക്കെ തോന്നിയിരുന്നു. പതുക്കെ പതുക്കെ കയറി വന്നൊരു സിനിമയാണത്. കാതലും എങ്ങനെ ഉണ്ടാകുമെന്ന് അറിയില്ല. നന്നാവും എന്ന് പ്രതീക്ഷിച്ചിട്ടാണ്. പിന്നെ എല്ലാം പരീക്ഷണങ്ങൾ ആണ്. ഒരു നിർമാതാവ് എന്ന നിലയിൽ റിസ്കി ആവുന്നത് എന്റെ സാലറി ആണ്. അത് വേണ്ടെന്ന് വച്ചാൽ എല്ലാ സിനിമയും എടുക്കാം. സിനിമയുടെ ചെലവ് നമുക്ക് എങ്ങനെ എങ്കിലും ഒപ്പിച്ചെടുക്കാം. എനിക്ക് ഒന്നും കിട്ടില്ല. ഞാൻ പറഞ്ഞ് വരുന്നത് സാലറി പോയാലും എനിക്ക് വിരോ​ധം ഇല്ലെന്നാണ്. കാതലൊക്കെ അങ്ങനെയാണ്. ശബളം വേണ്ടെന്ന് വച്ചാൽ നല്ലൊരു സിനിമ വരുമല്ലോ. ചില സിനിമകളിൽ ചെറിയ ചെറിയ ലാഭങ്ങളും എനിക്ക് കിട്ടിയിട്ടുണ്ട്. ഇല്ലന്നൊന്നും പറയുന്നില്ല", എന്ന് മമ്മൂട്ടി പറയുന്നു.  

'അമ്മയാകാന്‍ ഒരുങ്ങി അഞ്ജലി', സന്തോഷത്തില്‍ 'സാന്ത്വനം' കുടുംബം

പുതുമുഖങ്ങൾക്ക് അവസരം കൊടുക്കുന്നതിനെ പറ്റിയും മമ്മൂട്ടി പറയുന്നു. "ഒരു വർഷം ഞാൻ എത്ര സിനിമയാണ് ചെയ്യുന്നത് എന്ന് നിങ്ങൾക്ക് ഒരു ഉദ്ദേശ്യമുണ്ടോ. ഒരു പരിതിയില്ലേ. എല്ലാ പടവും നമുകക് ഏക്കാൻ പറ്റില്ല. സമയം ഉണ്ടാകില്ല. പിന്നെ എല്ലാ പടവും എടുത്ത് ചെയ്യുന്നത് നല്ലതല്ല. കുറച്ചൊക്കെ നമ്മൾ ചൂസ് ചെയ്യും. കുറച്ച് പേരുടെ കഥ കേൾക്കും. കുറച്ചു പേരെ നിരാശപ്പെടുത്തേണ്ടി വരും. പിന്നെ ചിലത് കേട്ടുകഴിഞ്ഞാൽ നമുക്ക് തൃപ്തികരമാകണം എന്നില്ല", എന്നാണ് മമ്മൂട്ടി പറഞ്ഞത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..

PREV
Read more Articles on
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ