Asianet News MalayalamAsianet News Malayalam

'അമ്മയാകാന്‍ ഒരുങ്ങി അഞ്ജലി', സന്തോഷത്തില്‍ 'സാന്ത്വനം' കുടുംബം

അഞ്ജലി ഗര്‍ഭിണിയായതിന്റെ സന്തോഷത്തിലാണ് മറ്റുള്ളവരും.

asianet serial santhwanam review shivanjali nrn
Author
First Published Nov 21, 2023, 10:41 PM IST

പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് സാന്ത്വനം. പ്രണയത്തിലൂടെയും കൂട്ടുകുടുംബത്തിന്റെ സ്‌നേഹത്തിലൂടെയുമെല്ലാം എന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളു സാന്ത്വനം. പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളാണ് ശിവനും അഞ്ജലിയും. സാന്ത്വനം വീട്ടിലെ നാല് ആണ്‍മക്കളില്‍ മൂന്നാമനാണ് ശിവന്‍. മൂത്ത ഏട്ടനായ ബാലനും ഭാര്യ ദേവിയും കുഞ്ഞുങ്ങളൊന്നും വേണ്ടായെന്നു പറഞ്ഞ് അനിയന്മാരെ നോക്കി വളര്‍ത്തുകയായിരുന്നു. ബാലന്റെ അനിയന്മാരായ ഹരിയുടേയും ശിവന്റേയും വിവാഹം ഒന്നിച്ചായിരുന്നു. ഹരിയുടെ കുഞ്ഞിന് അഞ്ച് വയസ്സ് കഴിയുകയും ചെയ്തു. വിവാഹം കഴിഞ്ഞിട്ടും പ്രണയിച്ച് നടക്കുകയായിരുന്ന ശിവനും അഞ്ജലിക്കും കുഞ്ഞുങ്ങളാകാത്തതിന്റെ സങ്കടത്തിലായിരുന്നു പ്രേക്ഷകരും, പരമ്പരയിലെ കഥാപാത്രങ്ങളുമെല്ലാം.

സാന്ത്വനം വീട്ടിലെ സംഭവബഹുലമായ സംഭവങ്ങള്‍ക്കെല്ലാം ശേഷം അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കഥയാണ് പരമ്പരയില്‍ ഇപ്പോള്‍ കാണിക്കുന്നത്. വീട്ടിലും നാട്ടിലുമൊന്നും വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ലായെങ്കിലും, ചില അനിവാര്യമായ മാറ്റങ്ങള്‍ പരമ്പരയിലേക്ക് എത്തിയിരിക്കുകയാണ്. അതില്‍ ഏറ്റവും സന്തോഷമുള്ളതായി പ്രേക്ഷകര്‍ക്ക് തോന്നുന്നത് അഞ്ജലിയ്ക്കും ശിവനും ഒരു കുഞ്ഞുണ്ടാകുന്നു എന്നതാണ്. വരുന്ന ഓണത്തിനുമുന്നേ തങ്ങളോടൊപ്പം കുഞ്ഞും ഉണ്ടാകുമല്ലോ എന്ന സന്തോഷത്തിലാണ് ശിവന്‍. അഞ്ജലി തന്റെ ഡോക്ടറായ സ്‌നേഹയോട് പല കാര്യങ്ങളും പറയുന്നതുകേട്ട് ശിവന്‍ ആകെ അപ്‌സെറ്റായിരുന്നു. അഞ്ജലിക്ക് കുഞ്ഞില്ലാത്തതില്‍ ഇത്രയധികം വിഷമം ഉണ്ടായിരുന്നെന്ന് ശിവന്‍ അറിഞ്ഞത് അഞ്ജലി ഡോക്ടറോട് സംസാരിക്കുന്നത് കേട്ടിട്ടാണ്. അതിനെപ്പറ്റിയെല്ലാം ശിവന്‍ അഞ്ജലിയോട് ചോദിക്കുന്നുമുണ്ട്.

നിങ്ങൾ ഈ 'സന്തോഷരഹസ്യം' ഉള്ളിൽ സൂക്ഷിക്കുകയായിരുന്നെന്ന് അറിഞ്ഞില്ല', ഞെട്ടൽ പങ്കുവെച്ച് ശരത്ത്

അഞ്ജലി ഗര്‍ഭിണിയായതിന്റെ സന്തോഷത്തിലാണ് മറ്റുള്ളവരുമുള്ളത്. ഇത്ര വൈകിയെങ്കിലും സന്തോഷം എത്തിയതിന്റെ ആഹ്ലാദത്തിലാണ് സാന്ത്വനം വീട്ടുകാരും, അഞ്ജലിയുടെ വീട്ടുകാരുമെല്ലാം. അഞ്ജലിയെ ഏഴാംമാസത്തിന് മുന്നേതന്നെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരണം എന്നാണ് ജയന്തി അഞ്ജലിയുടെ വീട്ടുകാരെ ഉപദേശിക്കുന്നത്. കുറച്ച് നാളുകള്‍ക്കുമുന്നേ അഞ്ജലിയും ശിവനും ഒരു ഹോസ്പിറ്റലില്‍ പോയി ഗൈനക്കോളജി ഡോക്ടറെ കണ്ട് ചെക്കപ്പ് നടത്തിയപ്പോള്‍, ആ ഡോക്ടര്‍ പറഞ്ഞത്, അഞ്ജലി ഗര്‍ഭിണിയാകാന്‍ ചില ശാരീരിക പ്രശ്‌നങ്ങളുണ്ടെന്നാണ്. അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ പ്രഗ്നന്റ് ആണെന്നറിഞ്ഞപ്പോള്‍ എല്ലാവരും ഒരുപാട് സന്തോഷത്തിലാകുന്നതും അഞ്ജലിക്ക് ഓവറായ കെയര്‍ നല്‍കുന്നതും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..

Follow Us:
Download App:
  • android
  • ios