Bheeshma Parvam characters : 'ഭീഷ്‍മ പര്‍വ്വ'ത്തിലെ രാജനെയും മാർട്ടിനെയും പരിചയപ്പെടുത്തി മമ്മൂട്ടി

Web Desk   | Asianet News
Published : Jan 02, 2022, 09:38 PM ISTUpdated : Jan 02, 2022, 09:40 PM IST
Bheeshma Parvam characters : 'ഭീഷ്‍മ പര്‍വ്വ'ത്തിലെ രാജനെയും മാർട്ടിനെയും പരിചയപ്പെടുത്തി മമ്മൂട്ടി

Synopsis

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരി 24ന് റിലീസ് ചെയ്യും. 

മല്‍ നീരദ് (Amal Neerad) സംവിധാനം ചെയ്യുന്ന 'ഭീഷ്‍മ പര്‍വ്വ'ത്തിലെ (Bheeshma Parvam) പുതിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മമ്മൂട്ടി (Mammootty). നടന്മാരായ സുദേവ് നായരും ഹരീഷ് ഉത്തമനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പോസ്റ്ററാണ് പങ്കുവച്ചിരിക്കുന്നത്. രാജൻ എന്ന കഥാപാത്രത്തെയാണ് സുദേവ് അവതരിപ്പിക്കുന്നത്. മാർട്ടിൻ എന്ന വേഷത്തിലെത്തുന്നത് ഹരീഷുമാണ്. 

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരി 24ന് റിലീസ് ചെയ്യും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്റ്റുകൾ അണിയറ പ്രവർത്തകർ പങ്കുവയ്ക്കുന്നുണ്ട്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്‍മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാല്‍' ആണ് ഈ ടീം ചെയ്യാനിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ ഭീഷ്‍മ പര്‍വ്വം പ്രഖ്യാപിക്കുകയായിരുന്നു.

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

നായകനും പ്രതിനായകനും നാളെ എത്തും; കേരളത്തിൽ വിറ്റഴിഞ്ഞത് 100,000+ കളങ്കാവൽ ടിക്കറ്റുകൾ
'കൊലയാളിയെ തേടി ഇന്ദ്രജിത്ത് സുകുമാരൻ'; 'ധീരം' നാളെ മുതൽ തിയേറ്ററുകളിൽ