Meppadiyan Movie : റോഡ് ഷോയുമായി 'മേപ്പടിയാൻ' ടീം; ഉണ്ണി മുകുന്ദൻ ചിത്രം 14ന് തിയറ്ററുകളിൽ

Web Desk   | Asianet News
Published : Jan 02, 2022, 07:44 PM IST
Meppadiyan Movie : റോഡ് ഷോയുമായി 'മേപ്പടിയാൻ' ടീം; ഉണ്ണി മുകുന്ദൻ ചിത്രം 14ന് തിയറ്ററുകളിൽ

Synopsis

ഉണ്ണി മുകുന്ദൻ്റെ കരിയറിലെ ഏറെ പ്രതീക്ഷയുള്ള സിനിമയാണ് മേപ്പടിയാന്‍. 

ലയാളത്തിൽ റിലീസിനൊരുങ്ങുന്ന ഏറ്റവും ശ്രദ്ധേയമായ സിനമകളിൽ ഒന്നാണ് ഉണ്ണി മുകുന്ദൻ(Unni Mukundan) നായകനായി എത്തുന്ന ‘മേപ്പടിയാൻ‘(Meppadiyan). വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 14ന് തിയറ്ററുകളിൽ എത്തും. റിലീസിനോട് അനുബന്ധിച്ച്  റോഡ് ഷോ സംഘടിപ്പിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ജനുവരി ഒന്നു മുതൽ ജനുവരി 10 വരെ കാസർകോട് നിന്ന് തിരുവനന്തപുരം വരെയാണ് റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ഒരു എൽഇഡി വാഹനവും, രണ്ടു മേപ്പടിയാൻ ബ്രാൻഡഡ് വാഹനങ്ങളുടെയും അകമ്പടിയോടെയാണ് യാത്ര. വിവിധ ജില്ലകളിലെ ഉണ്ണി മുകുന്ദൻ ഫാൻസ്‌ ഒപ്പം ചേരും.

മേപ്പടിയാന്റെ ട്രെയ്ലർ, പാട്ടുകൾ എൽഇഡി വണ്ടിയിൽ കാണുന്നതിനോടൊപ്പം സമ്മാനങ്ങളും നേടാം. ഈ റോഡ് ഷോയിൽ ഉണ്ണി മുകുന്ദനും നിങ്ങളുടെ ഇഷ്ട താരങ്ങളും പങ്കെടുക്കുന്നുണ്ട്. 

ഉണ്ണി മുകുന്ദൻ്റെ കരിയറിലെ ഏറെ പ്രതീക്ഷയുള്ള സിനിമയാണ് ഇത്. 2019 ല്‍ പ്രഖ്യാപിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാലും പിന്നീട് കൊവിഡിനെ തുടര്‍ന്നും വൈകുകയായിരുന്നു. അജു വർഗീസ്‌, ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, വിജയ്‌ ബാബു, കലാഭവൻ ഷാജോൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്‌. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യം. ഷമീര്‍ മുഹമ്മദ് ചിത്രസംയോജനം നിര്‍വഹിക്കുന്നു. സാബു മോഹനാണ് കലാസംവിധാനം.

PREV
Read more Articles on
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ