Karikku Kalakkachi : അസാധ്യ നടൻ, കരിക്ക് കലക്കാച്ചിയിൽ 'ജോർജ്' കലക്കിയെന്ന് പ്രേക്ഷകര്‍

Web Desk   | Asianet News
Published : Jan 02, 2022, 06:01 PM ISTUpdated : Jan 02, 2022, 10:24 PM IST
Karikku Kalakkachi : അസാധ്യ നടൻ, കരിക്ക് കലക്കാച്ചിയിൽ 'ജോർജ്' കലക്കിയെന്ന് പ്രേക്ഷകര്‍

Synopsis

മലയാള ചരിത്രത്തില്‍ തന്നെ വലിയ വിപ്ലവമായി മാറിയ വെബ് സീരിസാണ് കരിക്ക്. 

റെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആയിരുന്നു കരിക്കിന്റെ (Karikku) പുതിയൊരു സീരീസ് എത്തിയത്. 'കലക്കാച്ചി' (Kalakkachi) എന്ന് പേരിട്ട സീരീസിന്റെ ആദ്യഭാ​ഗം ഡിസംബര്‍ 25നും ജനുവരി ഒന്നിന് രണ്ടാം ഭാഗവും പുറത്തിറങ്ങി. വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ കലക്കാച്ചിയിലെ ഒരോ അഭിനേതാക്കളെയും അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയത്. കരിക്ക് അവതരിപ്പിച്ച തേരാ പാരയില്‍ ജോര്‍ജ് എന്ന കഥാപാത്രമായി സ്വീകാര്യത നേടിയ അനു.കെ. അനിയനാണ്(Anu k Aniyan) ഇതിൽ പ്രധാനി. 

ഒരേ സമയം വ്യത്യസ്ത ഇമോഷന്‍സിലൂടെ കടന്നുപോകുന്ന റിട്ടേര്‍ഡ് ചെയ്യാന്‍ കുറച്ച് കാലം മാത്രം ബാക്കിയുള്ള എസ്.ഐ പ്രെമോഷന് വേണ്ടി കാത്തിരിക്കുന്ന പൊലീസുകാരനായിട്ടാണ് അനു കലക്കാച്ചിയില്‍ എത്തുന്നത്. ഈ കഥാപാത്രത്തെ ഇരു കയ്യും നീട്ടി സോഷ്യൽ മീഡിയ സ്വീകരിച്ചു കഴിഞ്ഞു. 

'അസാധ്യ നടൻ. ഒരുവിധപ്പെട്ട വേഷങ്ങൾ എല്ലാം അനുവിന്റെ കൈകളിൽ ഭദ്രമാണ്, അതും അത്ഭുതപെടുത്തുന്ന പെർഫെക്ഷനോട് കൂടി അത് അവതരിപ്പിക്കാൻ കഴിവുമുണ്ട്.ഹ്യൂമർ റോളുകളിലും, ബോയ് നെക്സ്റ്റ് ഡോർ റോളുകളിലും സീരിയസ് റോളുകളിലുമെല്ലാം അനു കഴിവ് തെളിയിച്ചു കഴിഞ്ഞു, ഇനിയുള്ള എന്റെ ആഗ്രഹം അനുവിനെ ഒരു റൊമാന്റിക് റോളിൽ കാണണം എന്നുള്ളതാണ്. അനുവിന്റെ ഉള്ളിലെ റൊമാന്റിക് നടനെ എക്സ്പ്ലോർ ചെയ്യാൻ കഴിയുന്ന ഒരു സീരീസിനായി കാത്തിരിക്കുന്നു.' എന്നിങ്ങനെയാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ. 

''നിലവിൽ മലയാള സിനിമയിൽ അഭിനയിക്കുന്ന ഏതൊരു യുവനടനെക്കാളും കഴിവ് കൊണ്ടും പ്രതിഭ കൊണ്ടും ഏറെ മുന്നിൽ നിൽക്കുന്ന നടൻ ആണ് അനു K അനിയൻ. ഏത് വേഷവും അനായാസമായി പെർഫോം ചെയ്യുന്ന ഒരു കിടിലൻ ആക്ടർ. മലയാള സിനിമയിൽ സജീവമായി ഉണ്ടായിരുന്നെങ്കിൽ എന്നു പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്'' എന്നാണ് മറ്റൊരാളുടെ കമന്‍റ്.

അര്‍ജുന്‍ രത്തന്‍ ആണ് കലക്കാച്ചി എപ്പിസോഡ് സംവിധാനം ചെയ്തത്. കരിക്ക് ടീമാണ് കഥയും തിരക്കഥയും. ഭീമന്റെ വഴി, കനകം കാമിനി കലഹം എന്നീ സിനിമകളിലൂടെ ശ്രദ്ധേയായ നടി വിൻസി അലോഷ്യസും കലക്കാച്ചിയിൽ കേന്ദ്ര കഥാപാത്രമാകുന്നുണ്ട്. കൃഷ്ണ ചന്ദ്രന്‍, ശബരീഷ് സജിന്‍, ആനന്ദ് മാത്യൂസ്, രാഹുല്‍ രാജഗോപാല്‍, ജീവന്‍ സ്റ്റീഫന്‍ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്,നടന്‍‍ അജു വര്‍ഗീസ് എന്നിവര്‍ കലക്കാച്ചി സീരീസിനെയും അനു കെ അനിയന്‍, അര്‍ജുന്‍ രത്തന്‍ എന്നിവരുടെ പ്രകടനത്തെയും പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. മലയാള ചരിത്രത്തില്‍ തന്നെ വലിയ വിപ്ലവമായി മാറിയ യൂട്യൂബ് ചാനലാണ് കരിക്ക്. അതുവരെ കണ്ട ജോണറില്‍ നിന്നെല്ലാം മാറി യുവാക്കളുടെ മനം കവരാന്‍ കരിക്കിന് സാധിച്ചിരുന്നു. 

PREV
click me!

Recommended Stories

കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം
'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍