ആര്യനെതിരെ അനുമോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
ബിഗ്ബോസ് മലയാളം സീസൺ 7 ലെ മൽസരാർത്ഥികളായിരുന്നു നടി അനുമോളും അവതാരക മസ്താനിയും. അനുമോൾ വിജയിക്കുള്ള കപ്പും കൊണ്ടാണ് മടങ്ങിയതെങ്കിൽ വൈൽഡ് കാർഡ് എൻട്രിയായെത്തിയ മസ്താനി അധികം വൈകാതെ തന്നെ പുറത്താക്കുകയായിരുന്നു.ഫിനാലെക്കു മുൻപ്, എവിക്ട് ആയ മത്സരാർത്ഥികൾ തിരിച്ചെത്തിയപ്പോഴും, ഗ്രാൻഡ് ഫിനാലെയുടെ വേദിയിലും അനുമോൾക്ക് വേണ്ടി നിലയുറപ്പിക്കുകയും പിന്തുണ നൽകുകയും ചെയ്ത മത്സരാർത്ഥികളിൽ ഒരാളായിരുന്നു മസ്താനി. ബിഗ് ബോസിനു പുറത്തും ഇരുവരും തമ്മിൽ നല്ല ബന്ധം നിലനിൽക്കുന്നു എന്ന വ്യക്തമാകുന്നതാണ് മസ്താനി പങ്കുവെച്ച പുതിയ വ്ളോഗ്.
അപ്പാനി ശരത് എവിക്ടായപ്പോൾ അനുമോൾ കൈകൊട്ടി ചിരിച്ചത് തെറ്റു തന്നെയാണെന്നും എന്നാൽ മസ്താനി എവിക്ട് ആയപ്പോൾ ആര്യൻ ഡാൻസ് കളിച്ച് ആഘോഷിച്ചത് തനിക്ക് നെഗറ്റീവായിട്ടാണ് തോന്നിയത് എന്നും അനുമോൾ വ്ളോഗിൽ പറയുന്നു. ''അപ്പാനി ശരത് പോയപ്പോൾ മസ്‍താനി കൈകൊട്ടി ചിരിച്ചു. അത് തെറ്റു തന്നെയാണ്. പക്ഷേ മസ്താനി പോയപ്പോൾ വേറെ ഒരാൾ അതുപോലെ കാണിച്ചത് മോശമായിട്ടാണ് എനിക്ക് തോന്നിയത്. അത് ഞാൻ അവിടെ പറയുകയും ചെയ്തു. അതിന്റെ പേരിൽ ഹൗസിൽ പ്രശ്നമുണ്ടായി. ഞാൻ മസ്താനിയെ പിന്തുണയ്ക്കുകയാണോ എന്ന് പലരും ചോദിച്ചു. ഞാൻ ഒറ്റയ്ക്ക് ഗെയിം കളിക്കാനാണ് ബിഗ് ബോസിൽ വന്നത്. അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ ഉറച്ച് നിന്നു.
ബിഗ് ബോസ് ഹൗസിൽ എത്തിയ സമയത്ത് പോകണം എന്ന് പറഞ്ഞ് എപ്പോഴും കരച്ചിലായിരുന്നു മസ്താനി. മസ്താനിയെ ഓക്കെയാക്കി എടുക്കാൻ കുറേ സമയം വേണ്ടി വന്നു. മസ്താനി എവിക്ട് ആയി പോയപ്പോൾ എനിക്ക് ഒരുപാട് വിഷമം ഉണ്ടായി. അതിന് എന്നെ ഒത്തിരിപേർ കളിയാക്കിയിട്ടുണ്ട്'', അനുമോൾ കൂട്ടിച്ചേർത്തു.
