'മരക്കാർ' ഒടിടി റിലീസ് മാറ്റണമെന്ന് ഫിലിം ചേമ്പർ; ഇടപെടൽ തിയറ്റർ ഉടമകളുടെ ആവശ്യപ്രകാരം

Web Desk   | Asianet News
Published : Oct 28, 2021, 10:40 AM ISTUpdated : Oct 28, 2021, 10:41 AM IST
'മരക്കാർ' ഒടിടി റിലീസ് മാറ്റണമെന്ന് ഫിലിം ചേമ്പർ; ഇടപെടൽ തിയറ്റർ ഉടമകളുടെ ആവശ്യപ്രകാരം

Synopsis

രണ്ട് ദിവസം മുമ്പ് മരക്കാർ ഡയറക്റ്റ് ഒടിടി റിലീസിന് പരി​ഗണിക്കുന്നുവെന്ന് ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 

സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം' (Marakkar Movie). മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ 2020 മാര്‍ച്ച് 26ന് എത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ റിലീസ്, കൊവിഡ്(covid19) കാരണത്താൽ പലവട്ടം മാറ്റിവെക്കേണ്ടിവന്നിരുന്നു. ചിത്രം ഒടിടി റിലീസ് (OTT Release) ആയി പ്രേക്ഷകരിലെത്തിക്കാനുള്ള ചർച്ചകളും അണിയറയിൽ നടക്കുകയാണ്. ഈ അവസരത്തിൽ മരക്കാർ ഒടിടി റിലീസ് മാറ്റണമെന്ന ആവശ്യവുമായി ഫിലിം ചേമ്പർ(film chamber) രം​ഗത്തെത്തിയിട്ടുണ്ട്.  

തിയറ്റർ ഉടമകളുടെ ആവശ്യപ്രകാരമാണ് വിഷയത്തിൽ ഫിലിം ചേമ്പർ ഇടപെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നടൻ മോഹൻലാൽ, നിർമതാവ് ആന്റണി പെരുമ്പാവൂർ എന്നിവരോട് ചേമ്പർ പ്രസിഡന്റ് ജി സുരേഷ്‌കുമാർ ചർച്ച നടത്തും. രണ്ട് ദിവസം മുമ്പ് മരക്കാർ ഡയറക്റ്റ് ഒടിടി റിലീസിന് പരി​ഗണിക്കുന്നുവെന്ന് ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 

Read Also: 'മരക്കാർ' ഒടിടി റിലീസും പരിഗണിക്കുന്നു; ആമസോൺ പ്രൈമുമായി ചർച്ച, റിലീസ് ഈ വർഷം തന്നെ

ആമസോൺ പ്രൈമും ആയി ചർച്ച നടത്തിയെന്നും ഈ വർഷം തന്നെ റിലീസ് ഉണ്ടായേക്കുമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു. 50% സീറ്റിങ് കപ്പാസിറ്റി വച്ച് റിലീസ് ചെയ്താൽ ലാഭകരമാകുമോ എന്നതിലാണ് ആശങ്ക. റിലീസിനായി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും ആന്റണി വ്യക്തമാക്കിയിരുന്നു.  

മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തിയ ഒന്നാണ്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്. 

Read More: തിയറ്ററുകള്‍ തുറന്നാലും 'മരക്കാര്‍' ഉടനില്ല; 50 ശതമാനം പ്രവേശനം നഷ്‍ടമുണ്ടാക്കുമെന്ന് ആന്‍റണി പെരുമ്പാവൂര്‍

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്