ബോൾഡ് ലുക്കിൽ മീര വാസുദേവ്, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകര്‍

Published : Dec 17, 2022, 07:06 PM IST
ബോൾഡ് ലുക്കിൽ മീര വാസുദേവ്, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകര്‍

Synopsis

നടി മീരാ വാസുദേവ് പങ്കുവെച്ച ഫോട്ടോകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.  

'തന്മാത്ര'യിലെ 'ലേഖ' എന്ന കഥാപാത്രത്തെ അധികമാരും മറന്ന് കാണില്ല. എന്നാല്‍ കാലം മാറി, ഇപ്പോള്‍ 'കുടുംബവിളക്ക്' സീരിയലിലെ 'സുമിത്ര'യാണ് നടി മീര വാസുദേവ്. ടെലിവിഷന്‍ സീരിയലുകളില്‍ ഏറ്റവും സൂപ്പര്‍ഹിറ്റായി മാറിയ 'കുടുംബവിളക്കി'ലൂടെ പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മീര എത്തിയത്. നടിയുടെ അഭിനയം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. സിനിമയെക്കാളും കൂടുതല്‍ പ്രശസ്‍തി ലഭിച്ച സീരിയലിന്റെ വിജയത്തില്‍ സന്തോഷിക്കുകയാണ് മീരയിപ്പോള്‍. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്. അവ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.

മീര വാസുദേവ് പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ബോൾഡ് ലുക്കിലാണ് പുതിയ ചിത്രങ്ങളിൽ മീര എത്തുന്നത്. ഇതിന് മുമ്പും ഇത്തരം ഫോട്ടോഷൂട്ടുകൾ താരം നടത്തിയിട്ടുണ്ടെങ്കിലും 'കുടുംബവിളക്കി'ലെ 'സുമിത്ര'യായതിന് ശേഷം നാടൻ വേഷങ്ങളിലാണ് താരം പൊതുവെ പ്രത്യക്ഷപ്പെടാറ്. ഓരോ ചിത്രങ്ങൾക്കും വ്യത്യസ്‍ത ക്യാപ്‌ഷനാണ് മീര നൽകിയിരിക്കുന്നത്. ആരോഗ്യവും ഫിറ്റ്നെസ്സും എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഫോട്ടോഷൂട്ട്‌. വളരെ കൂൾ ആയിട്ടുണ്ടെന്നതാണ് പ്രേക്ഷകരുടെ പ്രതികരണം. ഒട്ടേറെ പേരാണ് മീരാ വാസുദേവിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

ടിവിയിലൂടെയാണ് തന്റെ കരിയര്‍ തുടങ്ങിയതെന്ന് മീര വാസുദേവ് പറയുന്നു.

പിന്നീട് ഹിന്ദി, തമിഴ്, മലയാളം തുടങ്ങി പല ഭാഷകളില്‍ സിനിമകള്‍ ചെയ്യുന്ന തിരക്കിലായിരുന്നു. ഇതിനിടയില്‍ വിവാഹവും കുട്ടിയുമൊക്കെയായി തിരക്കായി. അങ്ങനെയിരിക്കുമ്പോഴാണ് 'കുടുംബവിളക്ക്' സീരിയലിലേക്ക് വിളിക്കുന്നത്. സീരിയലില്‍ അഭിനയിച്ചാല്‍ സിനിമ കിട്ടുമോ എന്ന ആശങ്ക തോന്നി. പക്ഷേ 'കുടുംബവിളക്കി'ന്റെ ആദ്യ എപ്പിസോഡ് വന്നത് മുതല്‍ ആ സംശയം മാറി. ലോകമെമ്പാടുമുള്ള മലയാളികളുടെ മനസില്‍ ആ സ്ഥാനം കിട്ടി. സിനിമയെക്കാള്‍ സ്വീകാര്യത സീരിയലുണ്ടാക്കിയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പല ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്ര സ്‌നേഹത്തോടെയും ആരാധനയോടെയും പെരുമാറുന്ന പ്രേക്ഷകര്‍ മലയാളത്തിലേ ഉള്ളുവെന്നും മീര പറയുന്നു.

Read More: മുറുക്കി ചുവന്ന് ബോള്‍ഡ് ലുക്കില്‍ അനശ്വര രാജൻ- വീഡിയോ

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ