
മോഹൻലാലിന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് 'എലോൺ'. ഒറ്റയാൾ പ്രകടനം കൊണ്ട് ഞെട്ടിക്കാൻ പോകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി കൈലാസ് ആണ്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും എലോണിനുണ്ട്. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് എല്ലാം തന്നെ വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ഷാജി കൈലാസ്.
ചിത്രം അതിന്റെ ഫൈനല്‍ സ്റ്റേജിൽ ആണെന്നാണ് എഡിറ്റിംഗ് ഫോട്ടോയ്ക്ക് ഒപ്പം ഷാജി കൈലാസ് കുറിക്കുന്നത്. എല്ലാവരുടെയും അനുഗ്രഹം കൂടെ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. നിരവധി പേരാണ് ചിത്രത്തിന് ആശംസയുമായി രംഗത്തെത്തുന്നത്.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിർമിക്കുന്ന ചിത്രമാണ് എലോൺ. അതേസമയം, ചിത്രം തിയറ്ററിൽ എത്തിക്കാൻ പറ്റില്ലെന്നും വന്നാൽ ലാഗ് ആണെന്ന് ജനങ്ങൾ പറയുമെന്നും സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. രണ്ട് തിയറ്ററിലെങ്കിലും ഇറക്കി നോക്കാമെന്ന് ആന്റണി പെരുമ്പാവൂർ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം 'റെഡ് ചില്ലീസി'നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രം കൂടിയാണ് എലോണ്‍. മുന്‍പ് ഷാജി കൈലാസിന്‍റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്.
ശ്രീരാമനായി പ്രഭാസ്, രാവണനായി സെയ്‍ഫ് അലി ഖാന്‍; 'ആദിപുരുഷ്' പുതിയ റിലീസ് തിയതി
ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്‍ണന്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിവരാണ് അണിയറ പ്രവർത്തകർ. മോണ്‍സ്റ്റര്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്‍റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ