വിനയന്‍റെ 'ചരിത്രദൗത്യം'; 'പത്തൊമ്പതാം നൂറ്റാണ്ട്' ഒടിടിയിൽ

Published : Nov 07, 2022, 12:19 PM IST
വിനയന്‍റെ 'ചരിത്രദൗത്യം'; 'പത്തൊമ്പതാം നൂറ്റാണ്ട്' ഒടിടിയിൽ

Synopsis

പത്തൊമ്പതാം നൂറ്റാണ്ട് ആമസോൺ പ്രൈമിൽ സ്ട്രീമിം​ഗ് ആരംഭിച്ചുവെന്ന് വിനയന്‍. 

രിടവേളക്ക് ശേഷം വിനയൻ സംവിധാനം ചെയ്ത് ഏറെ ശ്രദ്ധനേടിയ ചിത്രമാണ് 'പത്തൊമ്പതാം നൂറ്റാണ്ട്'. ആറാട്ടുപുഴ വേലായുധ പണിക്കരായെത്തി സിജു വിത്സൺ അമ്പരപ്പിച്ച ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ്ങ് വിവരമാണ് പുറത്തുവരുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് ആമസോൺ പ്രൈമിൽ സ്ട്രീമിം​ഗ് ആരംഭിച്ച വിവരം വിനയനാണ് പുറത്തുവിട്ടിരിക്കുന്നത്. 

"പത്തൊമ്പതാം നൂറ്റാണ്ട്, ഇന്നു മുതൽ നിങ്ങൾക്ക് ആമസോൺ പ്രൈമിൽ കാണാം... ഇരുനൂറ്റി അമ്പതോളം തീയറ്ററുകളിൽ തിരുവോണത്തിനു റിലീസു ചെയ്ത ചിത്രം ആറാഴ്ചയിൽ അധികം തീയറ്ററുകളിൽ പ്രദർശിപ്പിച്ചെങ്കിലും ഇനിയും ഈ ചിത്രം കാണാത്തവർ ഏറെയുണ്ടാകും ..OTT യിൽ അവരും ഈ  സിനിമ കാണണം അഭിപ്രായം അറിയിക്കണം...നിങ്ങളുടെ അഭിപ്രായത്തിനും വിമർശനത്തിനും ഏറെ വില നൽകുന്ന ഒരാളാണ് ഞാൻ..", എന്നാണ് ഒടിടി വിവരം പങ്കുവച്ച് വിനയൻ കുറിച്ചത്.  

'അന്ന് കളിയാക്കിയവര്‍ ഇന്ന് ആഘോഷിക്കുന്നു'; തെന്നിന്ത്യന്‍ സിനിമകളുടെ വിജയത്തില്‍ യഷ്

സെപ്റ്റംബർ 8നാണ് പത്തൊമ്പതാം നൂറ്റാണ്ട് റിലീസ് ചെയ്തത്. ഛായാഗ്രഹണം ഷാജികുമാര്‍, കലാസംവിധാനം അജയന്‍ ചാലിശ്ശേരി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് വി സി പ്രവീൺ, ബൈജു ഗോപാലൻ, ക്യഷ്ണമൂർത്തി, പ്രൊജക്ട് ഡിസൈനര്‍ ബാദുഷ, എഡിറ്റിംഗ് വിവേക് ഹർഷൻ, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം ധന്യ ബാലക്യഷ്ണൻ, സൗണ്ട് ഡിസൈൻ സതീഷ്, സ്റ്റില്‍സ് സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല ഓള്‍ഡ് മങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടര്‍ ഉബൈനി യൂസഫ്, ആക്ഷന്‍ സുപ്രീം സുന്ദര്‍, രാജശേഖന്‍, മാഫിയ ശശി, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഇക്ബാല്‍ പാനായിക്കുളം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് രാജന്‍ ഫിലിപ്പ്, ഷെറിന്‍ സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ മാനേജേഴ്സ് ജിസ്സണ്‍ പോള്‍, റാം മനോഹര്‍, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ശ്രീക്കുട്ടൻ വെള്ളായണിയായി 'അതിരടി'യിൽ ടൊവിനോ; ക്യാരക്ടർ പോസ്റ്റർ പുറത്ത്
'ആണുങ്ങൾക്കിപ്പോൾ ബസിൽ കയറാൻ പേടി, വല്ലാത്ത സാഹചര്യം'; യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുട്യൂബർ