Asianet News MalayalamAsianet News Malayalam

ശ്രീരാമനായി പ്രഭാസ്, രാവണനായി സെയ്‍ഫ് അലി ഖാന്‍; 'ആദിപുരുഷ്' പുതിയ റിലീസ് തിയതി

അടുത്ത വർഷം ജനുവരി 12ന് ആദിപുരുഷ് തിയറ്ററുകളിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. 

actor prabhas movie Adipurush new release date
Author
First Published Nov 7, 2022, 8:13 AM IST

തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം 'ആദിപുരുഷി'ന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. 2023 ജൂൺ 16ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാവണനായി സെയ്‍ഫ് അലി ഖാനും എത്തുന്നു. 

അടുത്ത വർഷം ജനുവരി 12ന് ആദിപുരുഷ് തിയറ്ററുകളിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് റിലീസ് മാറ്റുകയായിരുന്നു. തമിഴില്‍ വിജയ്‍യുടെ വരിശും അജിത്തിന്റെ തുനിവും പൊങ്കല്‍ റിലീസുകളായി എത്തുന്നുണ്ട്. തെലുങ്കില്‍ ചിരഞ്ജീവിയുടെ വാള്‍ട്ടര്‍ വീരയ്യ സംക്രാന്തി റിലീസാണ്. അതിനാലാകാം ആദിപുരുഷിന്റെ റിലീസ് മാറ്റിയതെന്നാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ. 

ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സണ്ണി സിംഗ്, ദേവ്‍ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. 

ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസർ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചിരുന്നു.  ചിത്രത്തിന്റെ വിഎഫ്എക്സിനെ പരിഹസിച്ചും വിമർശിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയത്. കൊച്ചു ടിവിക്ക് വേണ്ടിയാണോ സിനിമ ഒരുക്കിയതെന്നാണ് പലരും ചോദിച്ചത്. രാമായണത്തെയും രാവണനെയും ആദിപുരുഷ് തെറ്റായി ചിത്രീകരിക്കുന്നുവെന്നും വിമർശനങ്ങൾ ഉയർന്നു. 

ചർച്ചകൾ പുരോഗമിക്കുന്നു; ടിനു പാപ്പച്ചൻ സിനിമ സംഭവിക്കുമെന്ന് ദിലീപ്

എന്നാല്‍ ട്രോളുകളിൽ അത്ഭുതം തോന്നുന്നില്ലെന്നും ചിത്രം ബി​ഗ് സ്ക്രീനിനായി ഒരുക്കിയതാണെന്നും പറഞ്ഞ് സംവിധായകൻ രംഗത്തെത്തിയിരുന്നു. തിയറ്ററിൽ ചിത്രം വരുമ്പോൾ പ്രേക്ഷകർക്ക് ഇഷ്ടമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെറിയ സ്‌ക്രീനിനായി നിർമ്മിച്ചതല്ല സിനിമ, ബിഗ് സ്‌ക്രീനിനായി നിർമ്മിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios