എന്തായിരിക്കും ആ പേര് ? കൺഫ്യൂഷനാക്കി എൽജെപി- മോഹൻലാൽ ചിത്രം, ടൈറ്റിൽ മേക്കിം​ഗ് വീഡിയോ

Published : Dec 22, 2022, 07:15 PM ISTUpdated : Dec 22, 2022, 07:23 PM IST
എന്തായിരിക്കും ആ പേര് ? കൺഫ്യൂഷനാക്കി എൽജെപി- മോഹൻലാൽ ചിത്രം, ടൈറ്റിൽ മേക്കിം​ഗ് വീഡിയോ

Synopsis

എന്തായിരിക്കും ചിത്രത്തിന്റെ ടൈറ്റിൽ എന്നാണ് പലരും ചോദിക്കുന്നത്. ചിലർ പ്രെഡിക്ഷനുകളും നടത്തുന്നുണ്ട്.

ലയാള സിനിമാസ്വദാകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുകെട്ടിന്റേത്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റേതായി പുറത്തുവരുന്ന ചെറിയ അപ്ഡേറ്റുകൾ പോലും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഏറെ നാളത്തെ ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ചിത്രത്തിന്റെ ടൈറ്റിൽ 23ന് പ്രഖ്യാപിക്കുമെന്ന് ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും നിർമാതാക്കളും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പിന്നാലെ ടൈറ്റിലിന്റെ ചെറിയ ചെറിയ ഭാ​ഗങ്ങൾ പസിൽ പോലെ ഇവർ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കാനും തുടങ്ങി. ഈ പോസ്റ്റുകളാണ് ഇപ്പോൾ ആരാധകരുടെയും സിനിമാസ്വാദകരുടെയും ചർച്ചാവിഷയം. 

എൽജെപി- മോഹൻലാൽ ചിത്രത്തിന്റ ടൈറ്റിൽ അനൗൺസ് ചെയ്യാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നാളെ   വൈകുന്നേരം അഞ്ച് മണിക്ക് ടൈറ്റിൽ പുറത്തുവിടും. ഇതിന്റെ ഭാ​ഗമായി ടൈറ്റിൽ തയ്യാറാക്കുന്നതിന്റെ വീഡിയോയാണ് മോഹൻലാൽ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. 'മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി സിനിമ' എന്ന ഭാ​ഗവും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

വീഡിയോ പങ്കുവച്ച് ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് പുറത്തിറക്കിയ കുറിപ്പ്

അടങ്ങാത്ത ആവേശത്തിന്റെ തുടർച്ചയായി ഒരു ബാക്കി പത്രമിതാ... എനിക്കിത് ആഘോഷങ്ങൾ അത്ഭുതങ്ങളാകുന്ന നിമിഷങ്ങളാണ്. തീയറ്ററിലെ ഇരുട്ടു മുറിയിൽ ആർപ്പു വിളിക്കുമ്പോൾ അറിയാത്ത പല കാര്യങ്ങളും ഇന്നറിയുന്നു. മലയാള സിനിമയെ ഓസ്കാർ വേദിയിൽ എത്തിച്ച പ്രതിഭയോടൊപ്പമുള്ള ഓരോ നിമിഷവും എന്നിൽ അത്ഭുതമുളവാക്കി. സൂക്ഷ്മതയുടെ, സർഗസൃഷ്ടിയുടെ ഈ യാത്രയിൽ പങ്കു ചേരാനായതിൽ ഒരുപാട് സന്തോഷം. നിങ്ങളുടെ കാത്തിരിപ്പിന്റെ ആഴത്തെ ഏറെ സ്നേഹിച്ചു കൊണ്ട് നാളെ കൃത്യം 5 മണിക്ക് സിനിമയുടെ ആദ്യ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങുന്നു.

പിന്നാലെ കമന്‍റുകളുമായി ആരാധകരും രംഗത്ത് എത്തി.  എന്തായിരിക്കും ചിത്രത്തിന്റെ ടൈറ്റിൽ എന്നാണ് പലരും ചോദിക്കുന്നത്. ചിലർ പ്രെഡിക്ഷനുകളും നടത്തുന്നുണ്ട്. അവസാനമായി ടൈറ്റിലിന്റെ അവസാന അക്ഷരം ആണ് പുറത്തുവന്നത്. ചില്ലരക്ഷരങ്ങളിലെ 'ൻ' ആണ് ഇതിൽ ഉൾപ്പെടുത്തിയിരുന്നത്.  പിന്നാലെ ഓരോ പേരുകളുമായി കമന്റ് ബോക്സും നിറഞ്ഞു. 'ഭീമൻ, മലൈകോട്ട വാലിബൻ, വാലിഭൻ, ഒടിയൻ 2, വാലിബൻ' എന്നിങ്ങനെ പോകുന്നു പേരുകൾ. ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത് ഭീമൻ എന്നാണ്. 

അതേസമയം, മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് 27-ാമത് ഐഎഫ്എഫ്കെ വേദിയില്‍ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞിരുന്നു. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആവും ചിത്രം നിർമിക്കുന്നത്. 

മാസങ്ങൾക്ക് മുൻപ് തന്നെ ലിജോ ജോസും മോഹൻലാലും ഒന്നിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒടുവിൽ ഇരുവരും ഒന്നിക്കുന്ന ചിത്രം സംബന്ധിച്ച വന്‍ പ്രഖ്യാപനം വരുന്നുവെന്നും ഒരു പുരാവൃത്തത്തെ ആസ്പദമാക്കിയുള്ള ചിത്രമാകും ഇതെന്നും പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള  ട്വീറ്റും ചെയ്തിരുന്നു. 2023 ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിക്കുമെന്നും ഇദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ  സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുക ആയിരുന്നു. പിന്നാലെ ആയിരുന്നു സിനിമയുടെ പ്രഖ്യാപനം നടന്നത്. 

കാത്തിരിപ്പിന് വിരാമം; 'മാളികപ്പുറം' തിയറ്ററിലേക്ക്, റിലീസ് പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദൻ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സ്റ്റൈലിഷ് നൃത്തച്ചുവടുകളുമായി ഇഷാൻ ഷൗക്കത്ത്; കിടിലൻ പ്രൊമോ വീഡിയോ ഗാനവുമായി 'ചത്ത പച്ച - റിങ് ഓഫ് റൗഡീസ്'
ശങ്കർ– എഹ്സാൻ– ലോയ് കൊച്ചിയിലേക്ക് എത്തുന്നു; 'ചത്താ പച്ച'യുടെ ഓഡിയോ– ട്രെയ്‌ലർ ലോഞ്ച് ജനുവരി 15ന്