'രാഷ്ട്രീയം എന്റെ പണിയല്ല'; വിമർശനങ്ങളെ ഭയക്കാറില്ലെന്നും മോഹൻലാൽ

By Web TeamFirst Published Sep 9, 2022, 9:28 AM IST
Highlights

രാഷ്ട്രീയം തന്റെ പണിയല്ലെന്നും കക്ഷി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും മോഹൻലാൽ പറയുന്നു.

ലയാളികളുടെ പ്രിയ താരമാണ് മോഹൻലാൽ. കാലങ്ങൾ നീണ്ട സിനിമാ ജീവത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളാണ് അദ്ദേഹം ജനങ്ങൾ‌ക്ക് നൽകിയത്. തെരഞ്ഞെടുപ്പ് സമയങ്ങളിൽ താരങ്ങൾ മത്സരിക്കുന്നുവെന്ന തരത്തിലുള്ള ചർച്ചകൾ നടക്കാറുണ്ട്. അത്തരത്തിൽ മോഹൻലാലിന്റേയും പേരുകൾ ഉയർന്ന് കേട്ടിട്ടുണ്ട്. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ കാഴ്ചപ്പാട് എന്തെന്ന് പറയുകയാണ് മോഹൻലാൽ. 

രാഷ്ട്രീയം തന്റെ പണിയല്ലെന്നും കക്ഷി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും മോഹൻലാൽ പറയുന്നു. ഏത് പാർട്ടിയുടെയും നല്ല ആശയങ്ങളോട് സഹകരിക്കാം അവയിലൂടെ സഞ്ചരിക്കാം. പക്ഷേ കക്ഷി രാഷ്ട്രീയം എന്ന് പറയുമ്പോൾ, അതിനെ കുറിച്ചൊരു ധാരണ വേണമെന്നും മോഹൻലാൽ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു മോഹൻലാലിന്റെ പ്രതികരണം. 

'അവകാശങ്ങളല്ല, അവകാശ വാദവുമല്ല'; 'ബറോസ്' പോലൊരു സിനിമ ഇന്ത്യയിൽ ആദ്യമെന്ന് മോഹൻലാൽ

"രാഷ്ട്രീയം ഒരിക്കലും എക്സൈന്റ്മെന്റായി എനിക്ക് തോന്നിയിട്ടില്ല. എന്റെ ഒരു കപ്പ് ഓഫ് ടീ അല്ലത്. ഒരു  കക്ഷി രാഷ്ട്രീയത്തിലേക്ക് പോകാൻ എനിക്ക് താല്പര്യമില്ല. കാര്യം എനിക്കത് അറിയില്ല. ഞാനൊരു പാർട്ടിയുമായി ബന്ധപ്പെടുക ആണെങ്കിൽ, ഒരുപാട് ആശയങ്ങളോട് നമുക്ക് താല്പര്യം തോന്നാം. ഏത് പാർട്ടിയുടെയും നല്ല ആശയങ്ങളോട് സഹകരിക്കാം അവയിലൂടെ സഞ്ചരിക്കാം. പക്ഷേ കക്ഷി രാഷ്ട്രീയം എന്ന് പറയുമ്പോൾ, അതിനെ കുറിച്ചൊരു ധാരണ വേണം. ഒരുപാട് പേർ ആ ധാരണകൾ ഇല്ലാതെയാണ് സംസാരിക്കുന്നത്. ഒരു പാർട്ടിയെ കുറിച്ച് പഠിച്ച് കഴിഞ്ഞിട്ടെ നമുക്കൊരു അഭിപ്രായം പറയാൻ സാധിക്കൂ", എന്നാണ് മോഹൻലാൽ പറഞ്ഞത്. 

തനിക്കെതിരെ വരുന്ന വിമർശനങ്ങളെ കുറിച്ചും മോഹൻലാൽ സംസാരിച്ചു. "എന്റെ ജീവിതത്തിന്റെ പകുതിയോളം കാലം കഴിഞ്ഞു. ഇനി മറ്റുള്ളവരെ പേടിച്ചോ അവരുടെ വിമർശനങ്ങളെ പേടിച്ചോ ജീവിക്കാൻ പറ്റില്ല. നമ്മൾ ഒരു തെറ്റ് ചെയ്താൽ അത് അക്സപ്റ്റ് ചെയ്യാൻ തയ്യാറാണ്. പക്ഷേ അത് തെറ്റാണെന്ന് എനിക്ക് തോന്നണം. വിമർശനങ്ങളെ ഞാൻ ​ഗൗരവമായി എടുക്കാറില്ല. പിന്നെ എല്ലാ ദിവസവും അതിന്റെ മുകളിൽ തന്നെ ഇരിക്കേണ്ടി വരും. അവയെ ശ്രദ്ധിക്കാതിരിക്കാനെ പറ്റുള്ളൂ", എന്നാണ് മോഹൻലാൽ പറഞ്ഞത്. 

click me!