ഇത് സത്യപ്രിയ ജയ്ദേവ്; 'ഗോഡ്ഫാദറി'ല്‍ താരമാകാൻ നയൻതാര, ക്യാരക്ടർ പോസ്റ്റർ

Published : Sep 09, 2022, 08:32 AM ISTUpdated : Sep 09, 2022, 08:35 AM IST
ഇത് സത്യപ്രിയ ജയ്ദേവ്; 'ഗോഡ്ഫാദറി'ല്‍ താരമാകാൻ നയൻതാര, ക്യാരക്ടർ പോസ്റ്റർ

Synopsis

മലയാളത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രമായാണ് നയൻതാര ​ഗോഡ്ഫാദറിൽ എത്തുന്നത്.

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിരഞ്ജീവി ചിത്രമാണ് 'ഗോഡ്ഫാദർ'. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‍ത സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് ആണ് ഈ സിനിമ. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് മലയാളികളും സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന പോസ്റ്ററുകളും ടീസറും ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ നയൻതാര അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

മലയാളത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രമായാണ് നയൻതാര ​ഗോഡ്ഫാദറിൽ എത്തുന്നത്. സത്യപ്രിയ ജയ്ദേവ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ടൈപ്പിം​ഗ് ചെയ്തു കൊണ്ടിരിക്കുന്ന ലുക്കിലാണ് പോസ്റ്ററിൽ നയൻതാര ഉള്ളത്. പിന്നാലെ നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി രം​ഗത്തെത്തുന്നത്. 

ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് 'ഗോഡ്ഫാദർ'. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. ചിത്രത്തില്‍ സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ബോളിവുഡ് താരം സൽമാൻ ഖാനും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

'സ്റ്റീഫന്‍റെ തട്ട് താണുതന്നെയിരിക്കും'; 'ഗോഡ്‍ഫാദര്‍' ടീസര്‍ ട്രോളില്‍ മുക്കി 'ലൂസിഫര്‍' ആരാധകര്‍

വിജയ് നായകനായ മാസ്റ്റര്‍ ഉള്‍പ്പെടെ ക്യാമറയില്‍ പകര്‍ത്തിയ നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. എസ് തമന്‍ സംഗീത സംവിധാനവും പ്രഭുദേവ നൃത്തസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വ്വഹിച്ച സുരേഷ് സെല്‍വരാജനാണ് കലാസംവിധായകന്‍. 

അതേസമയം, ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാൻ മോഹൻലാലും പൃഥ്വിരാജും പ്രഖ്യാപിച്ചു കഴിഞ്ഞു.  'ലൂസിഫര്‍' എന്ന സിനിമയ്‍ക്ക് ജനങ്ങൾ നല്‍കിയ വലിയ വിജയം കാരണം ഇത്തവണ കുറച്ചുകൂടി വലിയ രീതിയിലാണ് ഞങ്ങള്‍ കാണുന്നത്. ചിത്രം എപ്പോള്‍ തിയറ്ററില്‍ എത്തും എന്നൊന്നും ഇപ്പോള്‍ പറയാൻ പറ്റില്ല. വരും ദിവസങ്ങളില്‍ സിനിമയുടെ കൂടുതൽ വിശേഷങ്ങള്‍ അറിയിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം