'മറ്റുള്ളവരെ വേദനിപ്പിച്ച്, കളിയാക്കി സന്തോഷിക്കരുത്, അത് മൃ​ഗത്തനമാണ്': ബാല

Published : Sep 09, 2022, 08:01 AM IST
'മറ്റുള്ളവരെ വേദനിപ്പിച്ച്, കളിയാക്കി സന്തോഷിക്കരുത്, അത് മൃ​ഗത്തനമാണ്': ബാല

Synopsis

തനിക്ക് ഈ ഓണത്തിന് കേരളത്തിൽ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ ചില കാരണങ്ങളാൽ ചെന്നൈയിലാണെന്നും ബാല പറഞ്ഞു. 

ലയാളികളുടെ പ്രിയ നടനാണ് ബാല. നെ​ഗറ്റീവ് വേഷങ്ങളിലാണ് ബാല കൂടുതലും വെള്ളിത്തിരയിൽ നിറഞ്ഞാടിയതെങ്കിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. കഴിഞ്ഞ കുറച്ച് നാളുകളായി ബാല ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ബാലയുടെ ശബ്ദം അനുകരിച്ചുകൊണ്ടുള്ള ടിനി ടോമിന്റെ മിമിക്രി ആയിരുന്നു ഇതിന് കാരണം. ഇപ്പോഴിതാ മറ്റുള്ളവരെ വേദനിപ്പിച്ച്, കളിയാക്കി സന്തോഷിക്കരുതെന്ന് ജനങ്ങളോട് പറയുകയാണ് ബാല. 

ഓണാശംസകൾ അറിയിച്ച് കൊണ്ട് പങ്കുവച്ച വീഡിയോയിലാണ് ബാല ഇക്കാര്യം പറഞ്ഞത്. തനിക്ക് ഈ ഓണത്തിന് കേരളത്തിൽ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ ചില കാരണങ്ങളാൽ ചെന്നൈയിലാണെന്നും ബാല പറഞ്ഞു. 

ബാലയുടെ വാക്കുകൾ

കേരളത്തിൽ ഉണ്ടാകണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ചില കാരണങ്ങളാൽ ചെന്നൈയിലായി പോയി. തിരുവോണം ഒരുങ്ങി സ്പെഷ്യൽ ഡേ ആണ്. എല്ലാരും അടിച്ചുപൊളിക്കുന്നുവെന്ന് തോന്നുന്നു. ഈ ഓണത്തിന് എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി മനസിൽ തോന്നിയ നാല് പോയിന്റ് പറയാം. ഞാൻ ഫോളോ ചെയ്യുന്ന നാല് പോയിന്റുകളാണ് അത്. സ്നേഹത്തിന് വില സ്നേഹം മാത്രമാണ്. നമുക്ക് സ്നേഹം നേടണമെങ്കിൽ അത് കൊടുക്കണം. ലോകത്ത് പൈസ കൊടുത്തോ പേടിപ്പിച്ചോ സ്നേഹം ഒരിക്കലും നേടാൻ കഴിയില്ല.

സെക്കന്റ് പോയിന്റ്, ഞാൻ അടുത്ത കാലത്ത് വായിച്ച ഒരു കാര്യാണ്, നമ്മൾ സ്വന്തം ബോട്ടിൽ ഉറങ്ങി കൊണ്ടിരിക്കുകയാണ്. അപ്പുറത്ത് നിന്ന് വലിയൊരു കാറ്റടിക്കുമ്പോൾ മറ്റൊരു ബോട്ട് വന്നു നമ്മുടെ ബോട്ടിൽ തട്ടി. നമ്മൾ ഉറങ്ങുകയായിരുന്നു. അപ്പുറത്തെയാളും. നമ്മുടെ ദേഷ്യം മുഴുവൻ അപ്പുറത്തെ ആളോട് കാണിക്കും. ഇതേ പോലെ ഒരു ബോട്ട് വന്നു തട്ടുമ്പോൾ ബോട്ടിൽ ആളില്ലെങ്കിൽ ബോട്ടിനോട് ദേഷ്യപ്പെടുമോ?, അപ്പോൾ ദേഷ്യമെന്നത് ആപേക്ഷികമാണ്.

പിന്നെ ഞാൻ പഠിച്ച ഒരു നല്ല കാര്യം മൊതലാളി-തൊഴിലാളി, അച്ഛൻ-മകൻ, അമ്മ-മകൾ ഏത് റിലേഷൻഷിപ്പ് ആകട്ടെ എല്ലാവരും കുറ്റം ചെയ്യുന്നുണ്ട്. എന്നാൽ ഉള്ളതിൽ നല്ലത് പറയാൻ ശ്രമിക്കുക. ഞാൻ എൽകെജിയിലെ പഠിച്ചൊരു കാര്യം ചെറിയ വയസ്സിലെ അപകടമുണ്ടായി പലരുടെയും ജീവിതം മാറിയിട്ടുണ്ട് എന്നതാണ്. അത് ഞാൻ നേരിട്ട് കണ്ട കാര്യം. കുറച്ച് സുഹൃത്തുക്കൾ പോയി നല്ല പോസിറ്റീവ് എനർജി കൊടുത്ത് അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന അനുഭവമുണ്ട്. പോസിറ്റീവ് എനർജി കൊടുക്കുന്നതിനേക്കാൾ വലിയ കാര്യം വേറെ ഒന്നും തന്നെയില്ല.

'ഓണം ആശംസിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി'; 'ട്രോളുകള്‍ക്ക്' ശേഷം ബാലയും ടിനി ടോമും കണ്ടുമുട്ടിയപ്പോള്‍!

നാലാം പോയിന്റ്, ഞാൻ ചെറുപ്പത്തിൽ കണ്ടു ഏറെ വിഷമിച്ച കാര്യമാണ്. അപ്പോൾ അതിന്റെ അർഥം എനിക്ക് മനസിലായില്ല. എല്ലാ മനുഷ്യനുള്ളിലും ഒരു ചെകുത്താനുണ്ട്. അന്ന് ഞാൻ സ്‌കൂൾ വിട്ടു വരുമ്പോൾ കുറച്ച് പിള്ളേർ കളിച്ചുകൊണ്ടിരിക്കുകയാണ്. ഓനാൻ എന്നൊരു സാധനമുണ്ട്. ഈ കുട്ടികൾ ക്രാക്കർ വെച്ച് കെട്ടി പൊട്ടിക്കും. അതിലൊരു സന്തോഷം. നമ്മുടെ അകത്ത് തന്നെ ഒരു മൃഗമുണ്ട്. അത് മാറ്റണം, നമ്മുടെ അകത്ത് ഇരിക്കുന്ന ദൈവം പുറത്തുവരണം. മറ്റുള്ളവരെ വേദനിപ്പിച്ച്, മറ്റുള്ളവരെ കളിയാക്കി നമ്മൾ സന്തോഷിക്കുന്നത് മൃഗത്തനം. നമുക്ക് വിഷമം ഉണ്ടായാലും അത് മറന്നു മറ്റുള്ളവർക്ക് സന്തോഷം കൊടുക്കുന്നത് ദൈവത്തനം. ഈ ഓണം ദൈവം എല്ലാവർക്കുമൊപ്പം ഉണ്ടാകട്ടെ. ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു, നല്ലത് നടക്കട്ടെ. ഇനി എല്ലാം നല്ലത് വരട്ടെ. 

PREV
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ