പ്രേക്ഷകരുടെ കൈയടികള്‍ക്കിടെ കണ്ണീരണിഞ്ഞ് സിജു വില്‍സണ്‍: വീഡിയോ

Published : Sep 08, 2022, 07:17 PM IST
പ്രേക്ഷകരുടെ കൈയടികള്‍ക്കിടെ കണ്ണീരണിഞ്ഞ് സിജു വില്‍സണ്‍: വീഡിയോ

Synopsis

സമീപകാലത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന മികച്ച സ്ക്രീന്‍ കൌണ്ടുമായാണ് തിരുവോണ ദിനത്തില്‍ ചിത്രം തിയറ്ററുകളില്‍ എത്തിയത്

സിനിമയില്‍ എത്തിയിട്ട് 12 വര്‍ഷങ്ങള്‍ ആയെങ്കിലും വിനയന്‍റെ പത്തൊമ്പതാം നൂറ്റാണ്ടിലേതുപോലെ ഒരു വേഷം സിജു വില്‍സണെ ഇതുവരെ തേടിയെത്തിയിട്ടില്ല. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ചരിത്ര പുരുഷനെയാണ് ചിത്രത്തില്‍ സിജു അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രവുമാണ് ഇത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനത്തിന് അണിയറ പ്രവര്‍ത്തകര്‍ എത്തിയപ്പോഴുള്ള വീഡിയോ പുറത്തെത്തിയിരിക്കുകയാണ്. പ്രേക്ഷകരുടെ ആവേശം നിറഞ്ഞ പ്രതികരണങ്ങള്‍ക്കിടെ കണ്ണീരണിഞ്ഞ് നില്‍ക്കുന്ന സിജു വില്‍സണെ വീഡിയോയില്‍ കാണാം.

സമീപകാലത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന മികച്ച സ്ക്രീന്‍ കൌണ്ടുമായാണ് തിരുവോണ ദിനത്തില്‍ ചിത്രം തിയറ്ററുകളില്‍ എത്തിയത്.  കേരളത്തില്‍ മാത്രം 200ല്‍ ഏറെ സ്ക്രീനുകള്‍ ഉണ്ട് ചിത്രത്തിന്. ജിസിസിയിലും അത്രതന്നെ സ്ക്രീനുകള്‍. ചിത്രത്തിന്‍റെ റെസ്റ്റ് ഓഫ് ഇന്ത്യ റിലീസും ഇന്നു തന്നെയാണ്. ബംഗളൂരു, ഹൈദരാബാദ്, മുംബൈ, പൂനെ, ദില്ലി, യുപി, ഹരിയാന, ഗുജറാത്ത്, മംഗളൂരു, മണിപ്പാല്‍, മൈസൂരു, തിരുപ്പൂർ, സേലം, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പത്തൊമ്പതാം നൂറ്റാണ്ടിന് റിലീസിംഗ് സെന്‍ററുകള്‍ ഉണ്ട്.

ALSO READ : ഇത് വിനയന്‍റെ ദൃശ്യവിസ്‍മയം, 'പത്തൊമ്പതാം നൂറ്റാണ്ട്' റിവ്യൂ

അതേസമയം ജിസിസി ഒഴികെയുള്ള ചിത്രത്തിന്‍റെ വിദേശ റിലീസ് 9-ാം തീയതി ആണ്. യുകെ ഉള്‍പ്പെടെ യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലുമായി വലിയ സ്ക്രീന്‍ കൌണ്ടോടെയാണ് പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ റിലീസ്. ഇതില്‍ യൂറോപ്പില്‍ മാത്രം നൂറിലേറെ തിയറ്ററുകളില്‍ ചിത്രത്തിന് റിലീസ് ഉണ്ട്. അതേസമയം മലയാളം പതിപ്പ് മാത്രമാണ് ഇന്ന് തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ പതിപ്പുകള്‍ ഒരുമിച്ച് റിലീസ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ഡബ്ബിംഗ് കോപ്പികളുടെ സെന്‍സറിംഗ് പൂര്‍ത്തിയാവാത്തതിനാല്‍ അവ റിലീസ് ചെയ്തിട്ടില്ല. സെന്‍സറിംഗ് പൂര്‍ത്തിയായാലുടന്‍ മറ്റു ഭാഷാ പതിപ്പുകള്‍ തിയറ്ററുകളില്‍ എത്തിക്കുമെന്ന് വിനയന്‍ അറിയിച്ചിരുന്നു.

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു