'എല്ലാത്തിനും ഒരു പരിധിയുണ്ട്'; ഭക്ഷണം ലഭിക്കാത്തതിൽ വികാരാധീനയായി മൃദുല

Published : Oct 08, 2026, 04:00 PM IST
Mrudula

Synopsis

കരഞ്ഞുകൊണ്ട് ബിഗ് ബോസിനോട് പരാതി പറയുന്ന മൃദുലയെയും ലൈവിൽ കാണാൻ കഴിഞ്ഞു.

ഇതുവരെ കാണാത്ത വമ്പൻ ട്വിസ്റ്റുകളോടെയാണ് ബിഗ് ബോസ് മലയാളം സീസൺ 8-ൽ അടുത്തിടെ മാസ് എവിക്ഷൻ നടന്നത്. എന്നാൽ ഇതിൽ അഞ്‍ജലിയും മൃദുലയും ഇപ്പോളുള്ളത് സീക്രട്ട് റൂമിലാണ്. ഇതിനിടെ തങ്ങൾക്കു ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ബിഗ് ബോസിനോട് പരാതി പറഞ്ഞിരിക്കുകയാണ് മൃദുല. ഇതേക്കുറിച്ച് വൈകാരികമായി പ്രതികരിച്ച മൃദുല കരയുന്നുമുണ്ട്.

കഴിഞ്ഞ ദിവസം ഭക്ഷണം എങ്ങനെയുണ്ടായിരുന്നുവെന്ന് ബിഗ് ബോസ് ചോദിച്ചപ്പോൾ നല്ല ഭക്ഷണമാണ് ലഭിച്ചതെന്നും ബിഗ് ബോസ് വീട്ടിൽ നിന്ന് സീക്രട്ട് റൂമിലേക്ക് എത്തിയപ്പോഴാണ് ഭക്ഷണത്തിന്റെ വില കൂടുതൽ മനസിലായതെന്നും മൃദുല പറഞ്ഞിരുന്നു. എന്നാൽ മൃദുലയും അഞ്ജലിയും ഇപ്പോഴും ബിഗ് ബോസ് മത്സരാർഥികൾ തന്നെയാണെന്നും ബിഗ് ബോസ് വീട്ടിൽ ഭക്ഷണം തയ്യാറാകുന്ന സമയത്തേ ഇരുവർക്കും ഇനി മുതൽ ഭക്ഷണം ലഭിക്കുകയുള്ളൂ എന്നുമാണ് തുടർന്ന് ബിഗ്ബോസ് അറിയിച്ചത് ഇരുവരും ഇതുകേട്ട് അമ്പരന്ന് നിൽക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.

എന്നാൽ അടുത്ത ദിവസം കരഞ്ഞുകൊണ്ട് ബിഗ് ബോസിനോട് പരാതി പറയുന്ന മൃദുലയെയും ലൈവിൽ കണ്ടു. ഇതുവരെ തങ്ങൾക്ക് ഉച്ചഭക്ഷണം ലഭിച്ചിട്ടില്ലെന്നും ഹൗസിലുള്ളവർ ഇപ്പോഴാണ് ഭക്ഷണം ഉണ്ടാക്കാൻ കയറിയതെന്നും മൃദുല പറയുന്നുണ്ട്. താൻ ബിഗ് ബോസിന്റെ സ്ഥാനത്തായിരുന്നെങ്കിൽ മത്സരാർഥികൾക്ക് കൃത്യമായി ഭക്ഷണം നൽകുമായിരുന്നുവെന്നും മൃദുല പറഞ്ഞു. കഴിഞ്ഞ ദിവസം വേവാത്ത അരിയാണ് ലഭിച്ചതെന്നും പിന്നീട് വിശക്കും എന്ന് അറിയാവുന്നതുകൊണ്ടു തന്നെ അതു കഴിച്ചെന്നും പരാതിപ്പെട്ട മൃദുല, എല്ലാത്തിനും ഒരു പരിധിയുണ്ടെന്നു പറഞ്ഞ് കരഞ്ഞുകൊണ്ട് കട്ടിലിൽ പോയി ഇരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. സീക്രട്ട് റൂമിൽ മൃദുലക്കൊപ്പമുള്ള അഞ്ജലി ഒന്നും പറയാതെ കട്ടിിലൽ ഇരിക്കുന്നതും കാണാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'കാലത്തെ പിടിച്ചുനിർത്താൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചുപോകും'; മകളെക്കുറിച്ച് കുറിപ്പുമായി ഇന്ദുലേഖ
'അതിന്റെ പത്തിലൊന്ന് പോലും എനിക്ക് ലഭിച്ചിട്ടില്ല, അമ്മയില്ലെങ്കിൽ ഞാൻ ഒന്നുമല്ല'; വികാരാധീനയായി ശിവാനി