
മലയാളത്തിൽ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് പ്രൊഡക്ഷൻ കൺട്രോളർ കൂടിയായ നന്ദു പൊതുവാൾ. എന്നാൽ ഈ വര്ഷം പുറത്തിറങ്ങിയ കൃഷാൻദാസ് മുരളി സംവിധാനം ചെയ്ത് സൈജു കുറുപ്പ് നായകനായി എത്തിയ മോഹിനിയാട്ടം എന്ന ചിത്രത്തിലെ അളിയന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്ഥിരം വഴിപോക്കൻ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായ വേഷം പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നേടിയിരുന്നു. ഒടിടിയിലും മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ ഭാഗമായ ഭരതനാട്യത്തിൽ നിന്നും വ്യത്യസ്തമായി തിയേറ്ററിൽ സാമ്ബത്തിക വിജയം നേടാനും മോഹനിയാട്ടത്തിന് സാധിച്ചിരുന്നു.
ഇപ്പോഴിതാ മുൻപ് പ്രൊഡക്ഷൻ കൺട്രോളർ ആയി പ്രവർത്തിച്ചിരുന്ന സമയത്ത് ഉണ്ടായ ഒരനുഭവം പങ്കുവയ്ക്കുകയാണ് നന്ദു പൊതുവാൾ. ഒരു സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് ഇ;ല്ലാവരും പോയിട്ടും നിർമ്മാതാവിന്റെ കയ്യിൽ കാശില്ലാതെ വന്നപ്പോൾ ലോഡ്ജുകാർ തന്നെ പിടിച്ചുവച്ചിട്ടുണ്ടെന്നും ഋയ്പത് ദിവസത്തോളം അവിടെ പണയം കിടക്കേണ്ടി വന്നിട്ടുണ്ടെന്നും നന്ദു പൊതുവാൾ പറയുന്നു.
"പ്രതിസന്ധികള്‍ ഒരുപാടുള്ള സിനിമകളുമുണ്ട്, ഒരു പ്രതിസന്ധിയും ഇല്ലാത്ത സിനിമകളുമുണ്ട്. ചിലതൊക്കെ പ്ലാന്‍ ചെയ്തത് കൃത്യമായി പോകും. ചിലത് ഗ്രാന്റായി പൂജയൊക്കെ നടത്തും. പക്ഷെ പത്താം നാള്‍ പൂട്ടേണ്ടി വരും. ബാറ്റ കൊടുക്കാന്‍ കാശുണ്ടാകില്ല. ഹോട്ടലിലെ ബില്ലടയ്ക്കാന്‍ കാശുണ്ടാകില്ല. ഭക്ഷണത്തിന് കാശുണ്ടാകില്ല. അങ്ങനെ എന്തെല്ലാം അനുഭവിച്ചിട്ടുണ്ട്. ഞാന്‍ പണയം കിടന്നിട്ടുണ്ട്. നിര്‍മാതാവിന്റെ കയ്യില്‍ കാശില്ലാതെ വരുമ്പോള്‍. പാക്കപ്പ് ആയി എല്ലാവരും പോയിട്ടും ലോഡ്ജുകാര്‍ വിട്ടില്ല. സെറ്റില്‍ ചെയ്യണം. അങ്ങനെ വരുമ്പോള്‍ ഞങ്ങളില്‍ ആരെങ്കിലും പണയം കിടക്കണം. ഞാനൊക്കെ 20 ദിവസമൊക്കെ കിടന്നിട്ടുണ്ട്. 25 ദിവസമൊക്കെ ആയപ്പോള്‍ അവര്‍ക്ക് തന്നെ മതിയായി. കാശും വേണ്ട ഒന്നും വേണ്ട, എങ്ങനെയെങ്കിലും പൊക്കോളാന്‍ പറഞ്ഞു." നന്ദു പൊതുവാൾ പറയുന്നു. കൗമുദിക്ക് നൽകിയ അഭിമുഖത്തിയിലായിരുന്നു നന്ദു പൊതുവാളിന്റെ പ്രതികരണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ