നടൻ നരേഷിന് നാലാം വിവാഹം, വധുവിനെ ചുംബിക്കുന്ന വീഡിയോയും പങ്കുവെച്ച് താരം

Published : Jan 01, 2023, 01:39 PM IST
നടൻ നരേഷിന് നാലാം വിവാഹം, വധുവിനെ ചുംബിക്കുന്ന വീഡിയോയും പങ്കുവെച്ച് താരം

Synopsis

പ്രമുഖ നടി പവിത്ര ലോകേഷും നരേഷും കുറച്ചുനാളായി പ്രണയത്തിലായിരുന്നു.

തെലുങ്ക് നടൻ നരേഷ് അടുത്തിടെയായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. നരേഷ് നാലാം തവണയും വിവാഹിതനാകാൻ പോകുന്നുവെന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം. ഇപ്പോഴിതാ നരേഷ് തന്നെ വാര്‍ത്തയ്ക്ക് സ്ഥിരീകരണം നല്‍കിയിരിക്കുന്നു. നടി പവിത്രാ ലോകേഷുമായി വിവാഹിതനാകാൻ പോകുന്നുവെന്നാണ് സാമൂഹ്യ മാധ്യമത്തിലൂടെ നരേഷ് അറിയിച്ചിരിക്കുന്നത്.

പുതുവര്‍ഷത്തില്‍ പുത്തൻ തുടക്കം, എല്ലാവരുടെയും അനുഗ്രഹം വേണം എന്ന് പറഞ്ഞ് ഒരു വീഡിയോ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരിക്കുകയാണ് നരേഷ്. കേക്ക് മുറിച്ച് പരസ്‍പരം കൈമാറുന്നതും ഒടുവില്‍ ഇരുവരും ചുംബിക്കുന്നതുമാണ് വീഡിയോയിലുള്ളത്. വിവാഹം ഉടനെ നടക്കും എന്നും വീഡിയോയില്‍ എഴുതി കാണിക്കുന്നു. നരേഷും പവിത്ര ലോകേഷും കുറച്ചു കാലമായി ലിവ് - ഇൻ റിലേഷൻഷിപ്പിലായിരുന്നു.

ഡാൻസ് മാസ്റ്റര്‍ ശ്രീനുവായിരുന്നു നരേഷിന്റെ ആദ്യ ഭാര്യ, നവീൻ വിജയകൃഷ്‍ണ എന്ന ഒരു മകനുമുണ്ട് ശ്രീനുവായുള്ള ബന്ധത്തില്‍. രേഖ സുപ്രിയയാണ് രണ്ടാം ഭാര്യ. തേജ എന്ന മകനും ഇവര്‍ക്കുണ്ട്. രണ്ടാം ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷം രമ്യ രഘുപതിയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിലും ഒരു മകനുണ്ട്.

നടി വിജയ് നിര്‍മലയുടെയും കെ എസ് മൂര്‍ത്തിയുടെയും മകനായ നരേഷ് ബാലതാരമായിട്ടാണ് വെള്ളിത്തിരയിലെത്തിയത്. ബിജെപി നേതാവുമായ നരേഷ് ഇരുന്നൂറോളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.  ടെലിവിഷനിലും സജീവ സാന്നിദ്ധ്യമാണ് നരേഷ്. കന്നഡയിലും തെലുങ്കിലുമായി ഒട്ടേറെ മികച്ച സിനിമകളില്‍ വേഷമിട്ട നടിയാണ് പവിത്ര ലോകേഷ്. സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായ ആദ്യ ഭര്‍ത്താവില്‍ നിന്ന് പവിത്ര ലോകേഷ് വിവാഹ മോചനം നേടിയിരുന്നു. തുടര്‍ന്ന് നടൻ സുചേന്ദ്ര പ്രസാദുമായി പ്രണയത്തിലാകുകയും വേര്‍പിരിയുകയും ചെയ്‍തു. ഈ ബന്ധം അവസാനിപ്പിച്ചതിനു ശേഷമാണ് പവിത്ര ലോകേഷ് നരേഷുമായി ലിവ് ഇൻ റിലേഷനിലാകുന്നതും അത് വിവാഹത്തിലേക്ക് എത്തുന്നതും.

Read More: 'ചോദിക്കേണ്ടത് അയാളോട് ഞാൻ ചോദിച്ചോളാം', ആകാംക്ഷ വര്‍ദ്ധിപ്പിച്ച് 'എലോണ്‍' ട്രെയിലര്‍

PREV
click me!

Recommended Stories

കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം
'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍