ചെലവ് 600 കോടി, നേടിയത് 1100 കോടി; ദൃശ്യവിസ്മയമൊരുക്കിയ കൽക്കി 2898 എഡി ഒടിടിയിൽ എത്തി

Published : Aug 22, 2024, 07:31 AM ISTUpdated : Aug 22, 2024, 10:39 AM IST
ചെലവ് 600 കോടി, നേടിയത് 1100 കോടി; ദൃശ്യവിസ്മയമൊരുക്കിയ കൽക്കി 2898 എഡി ഒടിടിയിൽ എത്തി

Synopsis

കൽക്കി 2898 എഡി ജൂൺ 27 നാണ് റിലീസ് ചെയ്തത്.

ന്ത്യൻ സിനിമാസ്വാദകർക്ക് ദൃശ്യവിസ്മയം ഒരുക്കിയ കൽക്കി 2898 എഡി ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചു. ചിത്രത്തിന്‍റെ ഹിന്ദി സ്ട്രീമിംഗ് നെറ്റ്ഫ്ലിക്സും ദക്ഷിണേന്ത്യന്‍ ഭാഷകളിലെ സ്ട്രീമിംഗ് ആമസോണ്‍ പ്രൈം വീഡിയോസുമാണ് സ്വന്തമാക്കിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, എന്നീ ഭാഷകളിലാണ് സ്ട്രീമിം​ഗ് ആരംഭിച്ചിരിക്കുന്നത്. തിയറ്ററിൽ വിസ്മയം തീർത്ത ചിത്രം ഒടിടിയിൽ എത്തിയപ്പോഴും വൻവരവേൽപ്പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.  

കൽക്കി 2898 എഡി ജൂൺ 27 നാണ് റിലീസ് ചെയ്തത്. ഔദ്യോ​ഗിക റിപ്പോർട്ട് പ്രകാരം 1100കോടിയിലധികം രൂപയാണ് കൽക്കി ബോക്സ് ഓഫീസിൽ നിന്നും നേടിയിരിക്കുന്നത്. ഹൈ ബജറ്റ് സയൻസ് ഫിക്ഷൻ ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ആറ് ഭാഷകളിലായാണ് റിലീസ് ചെയ്തത്. വൈജയന്തി മൂവിസ് ആണ് നിർമ്മാണം. 600 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോർട്ട്. 

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡിയുടെ പ്രമേയം ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങി 2898 എഡിയില്‍ എത്തി നില്‍ക്കുന്നതാണ്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നല്‍കിയത്. 

ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നില്‍ക്കുന്നത് ബുദ്ധിമുട്ടോ? നടി മാളവിക പറയുന്നു

പ്രഭാസിന്‍റെ ശക്തമായ തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം. ഹോളിവുഡ് സ്റ്റെലില്‍ ഉള്ള  പ്രഭാസിന്‍റെ  ആക്ഷന്‍ റൊമാന്റിക് രംഗങ്ങളാല്‍ സമ്പന്നമാണ്  ചിത്രം. ഒപ്പം തന്നെ ക്ലൈമാക്സിനോട് അനുബന്ധിച്ച് ശരിക്കും ചിത്രത്തിലെ ഹീറോയായി പ്രഭാസ് പരിണമിക്കുന്നു. അതിനാല്‍ തന്നെ ചിത്രത്തിലെ രസകരമായ മൂഹൂര്‍ത്തങ്ങള്‍ എല്ലാം കൊണ്ടുപോകുന്നത് പ്രഭാസാണ്. പ്രഭാസിന്‍റെ ശക്തമായ തിരിച്ചുവരാവാണ് കല്‍ക്കിയുടെ വിജയം സൂചിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. മികച്ച ദൃശ്യവിരുന്നും സൗണ്ട് ട്രാക്കും കിടിലൻ ആക്ഷൻ രംഗങ്ങളും ഹൈലൈറ്റ് ചെയ്ത് ഒരുക്കിയ ചിത്രം വന്‍ വിജയമായി മാറിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
click me!

Recommended Stories

'വർണ്ണനാതീതമായ അവിസ്മരണീയാനുഭൂതി സമ്മാനിച്ച ചിത്രം'; 'ഖജുരാഹോ ഡ്രീംസി'നെ കുറിച്ച് എം പത്മകുമാർ
റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ