Asianet News MalayalamAsianet News Malayalam

ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നില്‍ക്കുന്നത് ബുദ്ധിമുട്ടോ? നടി മാളവിക പറയുന്നു

ഡേ ഇന്‍ മൈ ലൈഫ് വീഡിയോ പങ്കിട്ടെത്തിയിരിക്കുകയാണ് മാളവിക.

actress malavika krishna das talk about her pregnancy day in my life
Author
First Published Aug 21, 2024, 11:15 PM IST | Last Updated Aug 21, 2024, 11:15 PM IST

നായികനായകനിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയതാണ് തേജസും മാളവികയും. ഇരുവരും ജീവിതത്തിൽ ഒന്നിച്ചത് ഏറെ ആവേശത്തോടെയാണ് ആരാധകർ വരവേറ്റത്. വിവാഹ ശേഷമുള്ള വിശേഷങ്ങളെല്ലാം യുട്യൂബിലൂടെ മാളവിക പങ്കുവെക്കുന്നുണ്ട്. അടുത്തിടെയായിരുന്നു മാളവിക കുഞ്ഞതിഥി എത്താന്‍ പോവുന്ന സന്തോഷം പങ്കുവെച്ചത്. പ്ലാന്‍ ചെയ്ത് സംഭവിച്ചതൊന്നുമല്ല, ശരിക്കും സര്‍പ്രൈസായിരുന്നു. ആദ്യം ഞെട്ടിയെങ്കിലും സന്തോഷവാര്‍ത്ത പെട്ടെന്ന് തന്നെ അക്സപ്റ്റ് ചെയ്തു എന്നായിരുന്നു മാളവിക പറഞ്ഞത്. വീഡിയോകള്‍ക്ക് താഴെയായി നെഗറ്റീവ് കമന്റുകള്‍ ഇടുന്നവര്‍ക്കും ഇരുവരും മറുപടി നൽകിയിരുന്നു. 

ഇപ്പോഴിതാ ഡേ ഇന്‍ മൈ ലൈഫ് വീഡിയോ പങ്കിട്ടെത്തിയിരിക്കുകയാണ് മാളവിക. രാവിലെ എഴുന്നേറ്റത് മുതല്‍ ചെയ്യുന്ന കാര്യങ്ങളായിരുന്നു വീഡിയോയില്‍ കാണിച്ചത്. ഇടയ്‌ക്കൊക്കെയാണ് എണ്ണ തേക്കുന്നത്. ആ സമയത്ത് മസാജ് ചെയ്യാറുണ്ടെന്നും മാളവിക പറഞ്ഞിരുന്നു. ഇടയ്ക്ക് തേജസായിരുന്നു ഹെയര്‍ മസാജ് ചെയ്ത് കൊടുത്തത്. തേജസിന്റെ അച്ഛനും അമ്മയും സഹോദരിയുമെല്ലാം വീഡിയോയിലുണ്ടായിരുന്നു.

അമ്പലത്തില്‍ പോവാനുള്ളതിനാല്‍ വെജിറ്റേറിയന്‍ ഭക്ഷണമായിരുന്നു മാളവിക കഴിച്ചത്. ഒറ്റയ്ക്ക് സംസാരിക്കുകയാണോ എന്ന് ഇടയ്ക്ക് തേജസ് ചോദിക്കുന്നുണ്ടായിരുന്നു. ഒറ്റയ്ക്കല്ല വീഡിയോയില്‍ സംസാരിക്കുകയാണെന്നായിരുന്നു മാളവിക പറഞ്ഞത്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നില്‍ക്കുന്നത് ബുദ്ധിമുട്ടാണെന്ന് ചിലരൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. അതേക്കുറിച്ചുള്ള അഭിപ്രായമെന്താണെന്നും തേജസ് മാളവികയോട് ചോദിച്ചിരുന്നു. എനിക്കങ്ങനെയൊരു ബുദ്ധിമുട്ടൊന്നുമില്ല. അമ്മയുടെയും ആന്റിയുടെയും രീതികള്‍ ഏകദേശം ഒരേപോലെയാണ്. അതുകൊണ്ട് അങ്ങനെ പൊരുത്തപ്പെടാന്‍ പറ്റായ്ക ഒന്നും ഇല്ല.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇനി എന്ത് ? നിലപാട് വ്യക്തമാക്കി പാർവതി തിരുവോത്ത് - അഭിമുഖം

നീ എന്താ അടുക്കളയില്‍ കയറാത്തത് എന്ന തരത്തിലുള്ള ചോദ്യങ്ങളൊക്കെ വരുന്നത് കാണാറുണ്ട്. അമ്മയെ ഹെല്‍പ്പ് ചെയ്യാന്‍ അവിടെ ആളുണ്ട്. മറ്റൊരാള്‍ സഹായിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല. ജോലി ചെയ്യുന്നത് മാത്രമല്ലല്ലോ മരുമക്കളുടെ കടമ. എന്റെ വീട്ടിലാണെങ്കിലും കുക്കിംഗില്‍ ഒന്നും ഇടപെടുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല. പാത്രങ്ങളൊക്കെ വൃത്തിയാക്കിയാല്‍ സന്തോഷമാണ്. എന്തായാലും ഒരാള്‍ വരും, അപ്പോള്‍ പണി എടുക്കേണ്ടി വരും. അതുവരെ എന്‍ജോയ് ചെയ്‌തോളൂ എന്നാണ് അമ്മയും ആന്റിയും പറഞ്ഞത്. അവര്‍ അതൊക്കെ കഴിഞ്ഞ് വന്നത് കൊണ്ട് അവര്‍ക്ക് അറിയാം എന്നായിരുന്നു താരത്തിന്റെ മറുപടി.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios