ഭൈരവയുടെ കോംപ്ലക്സ് ​ഗാനം; തിയറ്ററിൽ ആവേശത്തിരയിളക്കിയ 'കൽക്കി' സോം​ഗ് എത്തി

Published : Jun 29, 2024, 10:24 PM ISTUpdated : Jun 29, 2024, 10:31 PM IST
ഭൈരവയുടെ കോംപ്ലക്സ് ​ഗാനം; തിയറ്ററിൽ ആവേശത്തിരയിളക്കിയ 'കൽക്കി' സോം​ഗ് എത്തി

Synopsis

സന്തോഷ് നാരായണൻ ആണ് സം​ഗീതം.

പ്രഭാസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം 'കൽക്കി 2898 എഡി'യിലെ വീഡിയോ സോം​ഗ് റിലീസ് ചെയ്തു. പ്രഭാസും നായികയും കോംപ്ലക്സിലേക്ക് പോകുന്നതും അവിടെ സുന്ദരമായ ലോകം കാണുന്നതുമാണ് ​ഗാനരം​ഗത്ത് ഉള്ളത്. തിയറ്ററിൽ അടക്കം വലിയ ഓളം ഉണ്ടാക്കിയ ​ഗാനം ആയിരുന്നു ഇത്. സന്തോഷ് നാരായണൻ സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിവേക് ആണ്. സഞ്ജിത്ത് ഹെഗ്‌ഡെ, ദീ, സന്തോഷ് നാരായണൻ എന്നിവരാണ് ​ഗാനം ആലപിച്ചത്. 

വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. 2024 ജൂൺ 27ന് തിയറ്റർ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിനത്തിൽ ആകെ മൊത്തം 298.5 കോടി സ്വന്തമാക്കി. 

ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി'. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

'കൽക്കി 2898 എഡി'യിലെ ക്യാപ്റ്റൻ; ദുൽഖർ സൽമാന്റെ ക്യാരക്ടർ പോസ്റ്റർ എത്തി

മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, ഉലഗനായകൻ കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, വിജയ് ദേവരകൊണ്ട തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരന്ന ചിത്രത്തിൽ 'ഭൈരവ'യായ് പ്രഭാസും 'ക്യാപ്റ്റൻ'ആയി ദുൽഖറും പ്രത്യക്ഷപ്പെട്ടപ്പോൾ നായിക കഥാപാത്രമായ 'സുമതി'യെ ദീപിക പദുക്കോണും 'അശ്വത്ഥാമാവ്' എന്ന കഥാപാത്രത്തെ അമിതാഭ് ബച്ചനും 'യാസ്കിൻ' എന്ന കഥാപാത്രത്തെ കമൽ ഹാസനും 'റോക്സി'യെ ദിഷാ പടാനിയും അവതരിപ്പിച്ചു. 

PREV
Read more Articles on
click me!

Recommended Stories

'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി
സൂര്യയ്‍ക്കൊപ്പം തമിഴ് അരങ്ങേറ്റത്തിന് നസ്‍ലെന്‍, സുഷിന്‍; 'ആവേശ'ത്തിന് ശേഷം ജിത്തു മാധവന്‍