
മുരളി ഗോപിയുടെ രചനയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന 'തീർപ്പി'ന്റെ (Theerpp) നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു.
നിരവധി പ്രത്യേകതകളോടെ ഒരുങ്ങുന്ന മൾട്ടി സ്റ്റാർ ബിഗ് ബഡ്ജറ്റ് ചിത്രമാണ് തീര്‍പ്പ്. വലിയ ക്യാൻവാസിൽ ഒരുക്കിയ കമ്മാരസംഭവത്തിനു ശേഷം രതീഷ് അമ്പാട്ടും - മുരളി ഗോപിയും ഒത്തുചേരുന്ന ചിത്രം കൂടിയാണിത്. വൻ വിജയം നേടിയ ലൂസിഫറിനു ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന് പ്രത്യേകതയുണ്ട്.
സൈക്കോളജി ത്രില്ലർ ചിത്രമെന്ന് തീർപ്പിനെ വിശേഷിപ്പിക്കാവുന്നതാണ്. പ്രേക്ഷകനെ മുൾമുനയിൽ നിർത്തിയാണ് ഈ ചിത്രത്തെ രതീഷ് അമ്പാട്ടും മുരളി ഗോപിയും ചേർന്ന് അവതരിപ്പിക്കുന്നത്. ചരിത്രവും കാലിക പ്രാധാന്യമുള്ള സംഭവങ്ങളുമൊക്കെ ഈ ചിത്രത്തിന് അകമ്പടിയായി ഉണ്ട്. ഒരു ബോക്സ് ഓഫീസ് വിജയത്തിനുള്ള എല്ലാ ഫോർമുലകളും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റെർടൈനറാകും ഈ പൃഥ്വിരാജ് ചിത്രം.
നാലു കഥാപാത്രങ്ങളെ പ്രധാനമായും കേന്ദ്രീകരിച്ചാണ് കഥാപുരോഗതി. മലയാളത്തിലെ ജനപ്രിയ താരങ്ങളായ പ്രഥ്വിരാജ്, ഇന്ദ്രജിത്ത്, സൈജു ക്കുറുപ്പ് ,വിജയ് ബാബു എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, ഇഷാ തൽവർ, ലുക്മാൻ, ഷൈജു ശ്രീധർ, അവറാൻ, ശ്രീകാന്ത് മുരളി, അന്നാ റെജി കോശി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം ഉടന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
മുരളി ഗോപിയുടേതാണ് ഈ ചിത്രത്തിൻ്റെ സംഗീതം. ഗാനരചന നിർവ്വഹിച്ചിരിക്കുന്നതും മുരളി ഗോപി തന്നെ. ഗോപി സുന്ദറിൻ്റേതാണ് പശ്ചാത്തല സംഗീതം. കെ.എസ്.സുനിലാണ് ഛായാഗ്രാഹകൻ - എഡിറ്റിംഗ് - ദീപു ജോസഫ്. മേക്കപ്പ് - ശ്രീജിത്ത് ഗുരുവായൂർ- കോസ്റ്റ്യും - ഡിസൈൻ.- സമീരാ സനീഷ്. ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ - സുനിൽ കാര്യാട്ടുകര. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു. പ്രൊഡക്ഷൻ കൺട്രോളർ-ഷിബു - ജി.സുശീലൻ -പിആർഒ വാഴൂർ ജോസ്.
അതേസമയം, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. 'കൊട്ട മധു' എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അന്ന ബെന്നും ചിത്രത്തിലുണ്ട്. ജി ആര്‍ ഇന്ദുഗോപൻ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം. ഇന്ദു ഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ