Aadujeevitham : 'ആടുജീവിതം' വിദേശ ഷെഡ്യൂൾ പൂർത്തിയായി; പൃഥ്വിരാജ് ഇനി നാട്ടിലേക്ക്

Published : Jun 15, 2022, 09:19 AM ISTUpdated : Jun 22, 2022, 04:51 PM IST
Aadujeevitham : 'ആടുജീവിതം' വിദേശ ഷെഡ്യൂൾ പൂർത്തിയായി; പൃഥ്വിരാജ് ഇനി നാട്ടിലേക്ക്

Synopsis

പൃഥ്വിരാജ് 'ആടുജീവിതം' സിനിമയുടെ ജോര്‍ദ്ദാനിലെ ആദ്യഘട്ട ചിത്രീകരണം 2020ല്‍ പൂര്‍ത്തിയാക്കിയിരുന്നു.

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് പൃഥ്വിരാജ്(Prithviraj) നായകനായി എത്തുന്ന 'ആടുജീവിതം' (Aadujeevitham). ബ്ലസ്സി സംവിധാനം ചെയ്യുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന സ്റ്റില്ലുകൾക്കും അപ്ഡേറ്റുകൾക്കും കാഴ്ചക്കാരും ഏറെയാണ്. ഇപ്പോഴിതാ നീണ്ട നാളത്തെ വിദേശ ഷെ‍‍ഡ്യൂൾ പൂർത്തിയാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. ഷെ‍‍ഡ്യൂൾ അവസാനിച്ചു വീട്ടിലേക്ക് തിരിച്ചുവരുന്നു എന്ന തലകെട്ടോടുകൂടി ചിത്രത്തിൻ്റെ ലോക്കേഷൻ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. ഇനി കേരളത്തിൽ പത്ത് ദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുണ്ട്.

മാര്‍ച്ച് 16നാണ് സഹാറ, അൾജീരിയ എന്നിവിടങ്ങളിൽ ആടുജീവിതത്തിന്റെ രണ്ടാം ഷെഡ്യൂൾ തുടങ്ങിയത്. മാര്‍ച്ച് 31ന് പൃഥ്വിരാജ് ലൊക്കേഷനില്‍ എത്തി. എന്നാൽ കൊവിഡ് പശ്ചാത്തലത്തില്‍ ചിത്രീകരണം തടസ്സപ്പെട്ടു. പിന്നീട് ഏപ്രില്‍ 24ന് ജോര്‍ദാനിലെ വാദിറാമില്‍ ചിത്രീകരണം വീണ്ടും ആരംഭിച്ചു. 

Aadujeevitham : 'ആടുജീവിത'ത്തിന്റെ ലൊക്കേഷനില്‍ എ ആര്‍ റഹ്‍മാൻ, ഫോട്ടോ പങ്കുവെച്ച് പൃഥ്വിരാജ്

പൃഥ്വിരാജ് 'ആടുജീവിതം' സിനിമയുടെ ജോര്‍ദ്ദാനിലെ ആദ്യഘട്ട ചിത്രീകരണം 2020ല്‍ പൂര്‍ത്തിയാക്കിയിരുന്നു. കൊവിഡ് മഹാമാരിക്കാലത്ത് പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയത് വാര്‍ത്തായായിരുന്നു. ജോര്‍ദാനിലെ രംഗങ്ങള്‍ സിനിമയ്‍ക്കായി ചിത്രീകരിച്ചതിന് ശേഷമായിരുന്നു പൃഥ്വിരാജ് മടങ്ങിയത്.

'നജീബ്' എന്ന കഥാപാത്രമാകാൻ പൃഥ്വിരാജ് നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. മുടിയും താടിയും വളര്‍ത്തി മെലിഞ്ഞ രൂപത്തിലുള്ള ഫോട്ടോകള്‍ പൃഥ്വിരാജിന്റേതായി പുറത്തുവന്നിരുന്നു. എന്നാല്‍ ഭക്ഷണമൊക്കെ കഴിച്ച് രണ്ടര മാസം കഴിഞ്ഞുള്ള അവസ്ഥയാണ് പ്രേക്ഷകര്‍ കണ്ടത് എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. സിനിമ കാണുമ്പോള്‍ അത് നിങ്ങള്‍ക്ക് മനസിലാകുമെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ബെന്യാമന്റെ 'ആടുജീവിതം' എന്ന നോവലാണ് അതേപേരില്‍ ബ്ലസ്സി സിനിമയാക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ നായകനായ ചിത്രം നിർമ്മിച്ചിരിക്കുന്നത് കെജി എബ്രഹാം തന്റെ കെജിഎ ഫിലിംസിന്റെ ബാനറിൽ ആണ്.

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു