ഫാൻസ് മീറ്റിനെത്തിയ ആരാധകൻ മരിച്ചു; ഒടുവിൽ ആ തീരുമാനവുമായി ലോറൻസ്, ആദ്യ യാത്ര നാളെ !

Published : Feb 24, 2024, 04:09 PM ISTUpdated : Feb 24, 2024, 04:14 PM IST
ഫാൻസ് മീറ്റിനെത്തിയ ആരാധകൻ മരിച്ചു; ഒടുവിൽ ആ തീരുമാനവുമായി ലോറൻസ്, ആദ്യ യാത്ര നാളെ !

Synopsis

ജിഗര്‍തണ്ട ഡബിള്‍ എക്സ് എന്ന ചിത്രമാണ് രാഘവയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.

മിഴകത്തിന്റെ പ്രിയ താരമാണ് രാഘവ ലോറൻസ്. ഡാൻസറായി എത്തി പിന്നീട് തമിഴ് സിനിമയിൽ നടനായും സംവിധായകനായും തിളങ്ങിയ ലോറൻസ്, മറ്റുള്ളവരെ സഹായിക്കുന്നതിൽ മുന്നിലുള്ള ആളാണ്. പാവപ്പെട്ടവർക്ക് സഹായഹസ്തവുമായി എത്തിയ താരത്തിന്റെ വാർത്തകൾ പലപ്പോഴും പുറത്തുവന്നിട്ടുമുണ്ട്. സിനിമകളിൽ നിന്നും ലഭിച്ചതിനെക്കാൾ ഉപരി ഇത്തരം പ്രവർത്തികളിലൂടെ വൻ ആരാധകരെയും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ആരാധകരെ എന്നും നെഞ്ചോട് ചേർക്കുന്ന രാഘവ ഇപ്പോൾ അവർക്കായ് ചെയ്തൊരു കാര്യമാണ് ശ്രദ്ധനേടുന്നത്. 

രാഘവ ലോറൻസിന്റെ ഒരു ഫാൻസ് മീറ്റിൽ പങ്കെടുത്ത് തിരിച്ച് പോകവെ ഒരു ആരാധകൻ മരിച്ചിരുന്നു. വാഹന അപകടത്തെ തുടർന്ന് ആയിരുന്നു ഇത്. അതുകൊണ്ട് ഇത്തവണത്തെ ഫാൻസ് മീറ്റിന് നേരിട്ട് ആരാധകർക്ക് മുന്നിൽ എത്താൻ തിരുമാനിച്ചിരിക്കുകയാണ് രാഘവ. ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ലോറൻസ് അറിയിക്കുകയും ചെയ്തു. 

"എന്റെ പ്രിയ സുഹൃത്തുക്കളേ, ആരാധകരേ.. കഴിഞ്ഞ തവണ ചെന്നൈയിൽ വച്ച് നടന്നൊരു ഫാൻസ് മീറ്റ് ഫോട്ടോഷൂട്ടിനിടെ, എൻ്റെ ഒരു ആരാധകൻ അപകടത്തിൽ പെടുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ ഹൃദയഭേദകം ആയിരുന്നു. അന്നേ ദിവസം, എൻ്റെ ആരാധകർ ഇനി എനിക്കായി യാത്ര ചെയ്യേണ്ടതില്ലെന്നും അവർക്കായി ഞാൻ യാത്ര ചെയ്യുമെന്നും അവരുടെ ന​ഗരത്തിൽ ഫോട്ടോഷൂട്ട് സംഘടിപ്പിക്കുമെന്നും തീരമാനിച്ചു. നാളെ മുതൽ ഞാനത് തുടങ്ങുകയാണ്. വില്ലുപുരത്തെ ലോഗലക്ഷ്മി മഹലിൽ  ആണിത് നടക്കുക. എല്ലാവരെയും നാളെ കാണാം", എന്നാണ് രാഘവ ലോറൻസ് കുറിച്ചത്.

'ആരും തെറ്റിദ്ധരിക്കരുത്, വഴക്ക് കണ്ടാൽ ഇന്ന് ഡിവോഴ്സ് ആകുമെന്ന് തോന്നും'; ആലിസ് ക്രിസ്റ്റി പറയുന്നു

നടന്റെ തീരുമാനത്തെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. അതേസമയം, ജിഗര്‍തണ്ട ഡബിള്‍ എക്സ് എന്ന ചിത്രമാണ് രാഘവയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. എസ്ജെ സൂര്യയും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് കാര്‍ത്തിക് സുബ്ബരാജ് ആയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'